തൃശ്ശൂർ: ഇരുപത് വർഷത്തിലധികമായി മരം ഉപയോഗിച്ച് കൊണ്ടുള്ള കരകൗശലം , ക്ഷേത്ര നിർമ്മാണം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. കൂർമ്മ പീടിക , പീഠം, മെതിയടി, യോഗാ ദണ്ഡ് , രാശിപ്പലക , ദാരുശില്പങ്ങൾ, അഷ്ടമംഗലങ്ങൾ, മുഖപ്പ് , ഭസ്മതട്ട്, തേവാരപ്പെട്ടി, ആഭരണപെട്ടികൾ, വാൽക്കണ്ണാടി, എന്നിവയും, ശബരിമല ,കൊടുങ്ങല്ലൂർ, മൂകാംബിക തുടങ്ങിയക്ഷേത്രങ്ങളിലേക്കും വിവിധ വസ്തുക്കൾ നിർമ്മിച്ചു നൽകാൻ അവസരം ലഭിച്ചു. കലാകാരനായ അനു ആചാരിയെ കേരള ഫോക്‌ലോർ അക്കാദമി 2023 ലെ യുവ പ്രതിഭ പുരസ്ക്കാരം നൽകി ആദരിക്കുന്നു. മോതിരക്കണ്ണി മണ്ണുപ്പുറം സ്വദേശിയാണ് അനു.






