കേരളത്തില്‍ ചൂട് കൂടിവരികയാണ്. എല്ലാ വീടുകളിലും ഓഫീസുകളിലുമെല്ലാം ഇപ്പോള്‍ എസി ഇട്ടാണ് മിക്കവരും ഇരിക്കുന്നത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. തുടര്‍ച്ചയായി എസിയില്‍ ഇരിക്കുന്നവര്‍ക്ക് ആസ്മ പോലുള്ള ശ്വസന പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് ഇവര്‍ പറയുന്നു.
മണിക്കൂറുകളോളം എസിയുള്ള ക്ലാസ് മുറികളില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് സ്ഥിരമായി തുമ്മലും മൂക്കടപ്പും വരാറുണ്ട്. അതുപോലെ ചര്‍മ്മം വരണ്ടതാകാനും ഇത് കാരണമാകും. 24 ഡിഗ്രിയില്‍ താഴെ തണുപ്പ് സെറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും ഇവര്‍ പറയുന്നു.






