Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അസിഡിറ്റി അലട്ടുന്നുണ്ടോ? ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നെഞ്ചെരിച്ചില്‍, അസിഡിറ്റി, ഗ്യാസ് എന്നിവ അനുഭവിക്കുന്നവര്‍ ഏറെയാണ്. വയറ്റില്‍ അധികമായി ആസിഡ് ഉത്പാദിപ്പിക്കുകയോ ആസിഡ് അന്നനാളത്തിലേക്ക് തിരികെ കയറുകയോ ചെയ്യുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. നമ്മുടെ ദിനചര്യകളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.

തിരക്ക് കാരണമോ ഭാരം കുറയ്ക്കാനോ പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ ദീര്‍ഘനേരം വിശന്നിരിക്കുന്നത് വയറ്റില്‍ ആസിഡ് കൂടാനും അസിഡിറ്റി, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

രാത്രി അത്താഴം വൈകി കഴിക്കുകയും, ഭക്ഷണം കഴിച്ച ഉടനെ കിടക്കുകയും ചെയ്യുന്നത് വലിയ പ്രശ്‌നമാണ്. ഇത് വയറ്റില്‍ ആസിഡ് റിഫ്‌ലക്‌സ് സാധ്യത കൂട്ടുന്നു. വൈകുന്നേരത്തോടെ നമ്മുടെ മെറ്റബോളിസം പ്രവര്‍ത്തനങ്ങള്‍ കുറയാനും ദഹനം മന്ദഗതിയിലാകാനും കാരണമാകും. വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് പൂര്‍ണമായും ദഹിക്കാതെ വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കും.

കഫീന്‍ അടങ്ങിയ കാപ്പിയും ചായയും വയറ്റിലെ അസിഡിറ്റി വര്‍ധിക്കാനുള്ള സാധ്യത കൂട്ടുന്നു. പ്രത്യേകിച്ച്, വൈകുന്നേരങ്ങളില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമാകും.

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അധികമായി കഴിക്കുന്നത് അസിഡിറ്റി വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കും. ഫാസ്റ്റ് ഫുഡും എരിവ് കൂടിയ ഭക്ഷണങ്ങളുമെല്ലാം വില്ലന്മാര്‍ തന്നെ.

ശരിയായി ചവയ്ക്കാതെ വേഗത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ദഹനപ്രശ്‌നങ്ങളും ഗ്യാസും ഉണ്ടാകാം. അതുപോലെ മതിയായ അളവില്‍ ശരീരത്തില്‍ ജലാംശം ഇല്ലാതാകുമ്പോഴും വയറിന് അസ്വസ്ഥതകള്‍ തോന്നാം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer