സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓട്ടോ കാശിനെ ചൊല്ലി തർക്കം; സിഐയെ കുത്തിയ പ്രതി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പരപ്പനങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ സ്റ്റെപ്‌റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങല്‍ വീട്ടില്‍ സജേഷിനെയാണ് കസ്റ്റഡിയിലെടുത്തത്. പിടിയിലാകുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മതില്‍ ചാടി കടക്കുന്നതിനിടെ താഴെ വീണ് രണ്ട് കാലുകളും പൊട്ടുകയായിരുന്നു. പിന്നീട് പൊലീസെത്തി ഇയാളെ പിടികൂടി.

സിഐയെ ആക്രമിച്ചതിന് ശേഷം ഒളിവിലായിരുന്ന സജേഷ് മംഗലാപുരത്ത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവറുമായും നാട്ടുകാരുമായും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വീഴ്ചയുടെ ആഘാതത്തില്‍ രണ്ട് കാലുകളിലും പൊട്ടലേറ്റ പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതി റിമാന്‍ഡ് ചെയ്ത ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്നരയോടെ ചെട്ടിപ്പടി കുപ്പിവളവ് പ്രദേശത്തായിരുന്നു ഇന്‍സ്പെക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സജേഷിനെ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ വീട്ടുകാര്‍ സഹായം തേടിയതോടെയാണ് സംഭവം ആരംഭിച്ചത്. വീട്ടിലെത്തിയ പൊലീസ് ഇടപെടുന്നതിനിടെ സജേഷ് അതിക്രമം കാണിക്കുകയും, സഹോദരനായ പൊലീസുകാരനെയും ആക്രമിക്കുകയും ചെയ്തു. കൂടാതെ വീട്ടുമുറ്റത്തെ കാര്‍ തകര്‍ക്കുകയും ചെയ്തു.

സംഭവസ്ഥലത്തെത്തിയ ഇന്‍സ്പെക്ടര്‍ സ്റ്റെപ്‌റ്റോ ജോണ്‍ പ്രതിയെ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിയ ഗ്ലാസ് കഷണം കൊണ്ട് കുത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ഇന്‍സ്പെക്ടറുടെ കൈക്ക് ആഴത്തിലുള്ള മുറിവേറ്റിരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.