Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൃഷി വകുപ്പ് ഡയറക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി അർജുൻ പാണ്ഡ്യൻ ഐഎഎസ് ചുമതലയേറ്റു. കേര (KERA) പദ്ധതിയുടെ അഡീഷണൽ പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. സഹകരണ സംഘം രജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എന്നീ ചുമതലകളും അർജുൻ പാണ്ഡ്യനാണ്.

2017 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യൻ കാസർഗോഡ് ജില്ലാ കലക്ടർ പദവിയിൽ നിന്നാണ് കൃഷി വകുപ്പ് ഡയറക്ടറായി എത്തുന്നത്. നേരത്തെ തൃശൂർ ജില്ലാ കലക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ അസിസ്റ്റന്റ് കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

കൃഷിയുമായി അടുത്ത ബന്ധമുള്ള കുടുംബ പശ്ചാത്തലമാണ് അർജുൻ പാണ്ഡ്യന്റേത്. ഇടുക്കിയിലെ കർഷകനായ പാണ്ഡ്യന്റെയും അങ്കണവാടി ജീവനക്കാരിയായ ഉഷാകുമാരിയുടെയും മകനാണ്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം ഐ.ടി. മേഖലയിൽ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം സിവിൽ സർവീസിലെത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix