സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിലമ്പൂരിന്റെ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് മൂന്നരയ്ക്കാണ് ഷൗക്കത്ത് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുക.11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ തിരിച്ചുപിടിച്ചത്.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ് നിലനിർത്തിയ ഷൗക്കത്ത് 19ാം റൗണ്ടിൽ അവസാന ബൂത്ത് എണ്ണിത്തീരും വരെയും ഒന്നാമനായി തന്നെ തുടർന്നു. 44.17ശതമാനം വോട്ട് സ്വന്തമാക്കിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. എൽഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളിൽ ഉള്‍പ്പെടെ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. വോട്ടുവഹിതവും ഉയർത്തി. ആകെ 77,737 വോട്ടുകളാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.