Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗുവാഹത്തിയിൽ സിജെപി പ്രവർത്തകർ ഉൾപ്പെടെ അശുതോഷ് റാങ്കയും പൊലീസ് കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുവാഹത്തി: സിജെപി സഹകൺവീനർ അശുതോഷ് റാങ്കയെയും പ്രവർത്തകരെയും അസം പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുവാഹത്തിയിൽ സിജെപിയുടെ വോളന്റിയർ മീറ്റിൽ പങ്കെടുക്കാനെത്തിയതിനിടെയാണ് പൊലീസ് നടപടി. അശുതോഷ് റാങ്കയ്‌ക്കൊപ്പം നാഗാലാൻഡിൽ നിന്നെത്തിയ മൂന്ന് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.

അസം സർക്കാരിന്റെ കീഴിലുള്ള സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടി സിജെപി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് വോളന്റിയർ മീറ്റ് സംഘടിപ്പിച്ചത്. പരിപാടി ആരംഭിക്കുന്നതിന് മുമ്പാണ് അശുതോഷ് റാങ്കയെയും മറ്റ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ പൊലീസ് വാഹനങ്ങളിൽ മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

അസമിലെ സ്കൂളുകളുടെ നിലവിലെ അവസ്ഥ പുറംലോകം അറിയുന്നതിനെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഭയക്കുന്നുവെന്ന് അശുതോഷ് റാങ്ക നേരത്തെ ആരോപിച്ചിരുന്നു. സ്കൂളുകളുടെ അവസ്ഥയും സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയർത്തിക്കാട്ടുന്ന ക്യാമ്പയിൻ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അശുതോഷ് റാങ്കയെയും സഹപ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു. അതേസമയം, പൊലീസ് നടപടിയുടെ വിശദമായ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix