ഇടുക്കി: നാലര കിലോ കഞ്ചാവുമായി അസം സ്വദേശി മൂവാറ്റുപുഴ പൊലീസ് പിടിയിൽ. പായിപ്ര പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് അസം സ്വദേശി സഞ്ജിത് ബിശ്വാസ് പിടിയിലാകുന്നത്. നേരത്തെ പായിപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ ജീവനക്കാരനായിരുന്നു സഞ്ജിത്ത്.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ സഞ്ജിത്തിനെ റിമാൻ് ചെയ്തു.






