Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബാബ സിദ്ദിഖിയുടെ കൊലപാതകം ; നടൻ സൽമാൻ ഖാന്‍റെ സുരക്ഷ വർധിപ്പിച്ച് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ : വെടിയേറ്റ് കൊല്ലപ്പെട്ട സിദ്ദിഖി, സൽമാൻ ഖാനുമായി അടുത്ത ബന്ധമുള്ള ആളായതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന വിവരങ്ങള്‍ക്ക് പിന്നാലെ നടൻ സൽമാൻ ഖാന്‍റെ സുരക്ഷ വർധിപ്പിച്ച് പൊലീസ്.

മുതിർന്ന എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നാലെ സൽമാന്‍റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.

കൊടും കുറ്റവാളിയായ ലോറൻസ് ബിഷ്‌ണോയി നേരത്തെ തന്നെ സൽമാനുനേരെ വധ ഭീഷണി ഉയർത്തിയിരുന്നു. ബിഷ്‌ണോയി വിഭാഗക്കാർ പവിത്രമെന്നു കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തെ തുടർന്നാണ് അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയും സംഘവും സൽമാൻ ഖാനെതിരെ തിരിഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പുണ്ടായിരുന്നു. വെടിവെപ്പിനു പിന്നിൽ ലോറൻസ് ബിഷ്ണോയും സംഘവുമാണെന്നാണ് വിവരം.

Recent News

Advertisement
WhiteswanTV Footer