സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ വാഹനപരിശോധനക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിൽ വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി എൻ സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ട് പാഞ്ഞുപോയി. സഡൻ ബ്രേക്ക് ഇട്ടതോടെ എഎസ്ഐ റോഡിലേക്ക് തെറിച്ചു വീണു.

കാറിൽ കടന്ന പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബൊലേനോ കാറാണ് അപകടമുണ്ടാക്കിയതെന്ന് എഫ്ഐആറിൽ പറയുന്നത്. കലൂര്‍-ദേശാഭിമാനി റോഡിൽ ഇന്നലെ രാത്രി പതിനൊന്നരയോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തിയിരുന്നു.

പെട്ടെന്ന് സ്ലോ ചെയ്ത കാര്‍ പിന്നീട് അതിവേഗത്തിൽ ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുക്കുകയും മുന്നിൽ നിന്ന ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. ബോണറ്റിന്‍റെ സൈഡിലേക്ക് നിന്ന എഎസ്ഐ സന്തോഷിനെ ഇടിച്ചു വീഴ്ത്തി. കാര്‍ കണ്ടെത്താനുള്ള പരിശോധന നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

കാറിൽ എന്തെങ്കിലും ലഹരി വസ്തുക്കളുണ്ടായിരുന്നോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ കാലിൽ ക്ഷതവും തലക്ക് പരിക്കുമേറ്റിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.