മലപ്പുറം: പെൺകുട്ടിയെ കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ പൊന്നാനി പൊലീസ് നടക്കിയമായ അന്വേഷണത്തിന് ശേഷം തമിഴ്നാട്ടിലെ നാഗപട്ടണത്തിൽ നിന്ന് പിടികൂടി. പിടിയിലായ ഷംസു, പൊന്നാനിയിൽ ഒരു പൊടി മില്ലിൽ ജോലിചെയ്യുന്നയാളാണ്.
സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഷംസു ഒളിവിലായി. 20 ദിവസത്തോളമായി നാഗൂർ, ഏർവാടി, മുത്തുപേട്ട എന്നിവിടങ്ങളിലെ ദർഗകൾക്കു സമീപം തങ്ങിക്കൊണ്ടിരുന്ന ഇയാൾ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കി കൃത്യമായി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ഫോൺ നമ്പറുകൾ നിരീക്ഷിക്കുകയും സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാമാർഗങ്ങളും സാധ്യതകളും പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷംസുവിനെ നാഗപട്ടണത്ത് നിന്നും പൊന്നാനി പൊലീസ് പിടികൂടിയത്.






