മലപ്പുറം : നിലമ്പൂർ എടക്കരയിൽ വൻ ലഹരി മരുന്നു വേട്ട. യുവതി യുവാക്കളിൽ നിന്നും 74.6 ഗ്രാം ഹാഷിഷ് ഓയിലും, 39.6 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, സുബീന എന്നിവരെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്നു ലഹരി. രഹസ്യ വിവരത്തെത്തുടർന്ന് കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. സുബീന കാലിൽ കെട്ടിവച്ചാണ് ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.






