കൊല്ലം: ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ഷാർജയിൽ ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കറിനെ ക്രൈം ബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്ത സതീഷിനെ പത്തനംതിട്ട ക്രൈംബ്രാഞ്ച് യൂണിറ്റിന് കൈമാറി.
കൊല്ലം ജില്ലാ കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സതീഷ് നാട്ടിലെത്തിയത്. സതീഷിനെതിരെ കൊലപാതക കുറ്റത്തിന് തെളിവുകൾ ഇല്ലെന്ന് ഇടക്കാല മുൻകൂർജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്ന് എത്തിയ സതീഷിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു.






