Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് നിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു; മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.90 ശതമാനം വരെ പലിശ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോള്‍ ഫിനാന്‍സ് ബാങ്കായ എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ഫിക്സഡ് ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ്, പ്രവാസികള്‍ക്കാര്‍ക്കുള്ള ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്‍റ് നിക്ഷേപങ്ങള്‍ (എഫ്സിഎന്‍ആര്‍ (ബി)) എന്നിവയുടെ പലിശ നിരക്കുകളാണ് ബാങ്ക് പുതുക്കിയിരിക്കുന്നത്.

പുതിയ നിരക്കുകള്‍ 2026 ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തെങ്ങുമുള്ള എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖകളില്‍ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് ഈ പുതിയ നിരക്കുകള്‍ ലഭിക്കും.

പുതുക്കിയ നിരക്കുകള്‍ പ്രകാരം സാധാരണ നിക്ഷേപകര്‍ക്ക് എഫ്ഡി, ആര്‍ഡി എന്നിവയ്ക്ക് 7.40 ശതമാനം വരെയും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.90 ശതമാനം വരെയുമാണ് പരമാവധി പലിശ ലഭിക്കുക. നേരത്തെ ഇത് യഥാക്രമം 7.25 ശതമാനം, 7.75 ശതമാനം എന്നിങ്ങനെയായിരുന്നു. എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങളുടെ പരമാവധി പലിശ നിരക്ക് 5.15 ശതമാനത്തില്‍ നിന്നും 7.10 ശതമാനമായി ഉയര്‍ത്തി. എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങളുടെ പലിശ അര്‍ദ്ധവാര്‍ഷിക അടിസ്ഥാനത്തിലാണ് നല്‍കുന്നത്.

സുരക്ഷിതവും ഉയര്‍ന്ന ആദായം നല്‍കുന്നതുമായ നിക്ഷേപങ്ങള്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കും, വിദേശത്ത് നിന്ന് പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും ഈ നിരക്ക് വര്‍ദ്ധനവ് വലിയ ആശ്വാസമാകുമെന്ന് ബാങ്ക് വിലയിരുത്തുന്നു. എയു 0101 ആപ്പ്, വാട്സാപ്പ് ബാങ്കിംഗ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വീഡിയോ ബാങ്കിംഗ് എന്നീ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയും പുതിയ ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

ഒരു പതിറ്റാണ്ടിലേറെക്കാലത്തിനിടയില്‍ യൂണിവേഴ്സല്‍ ബാങ്കായി മാറാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തത്വത്തിലുള്ള അനുമതി ലഭിച്ച സ്ഥാപനം കൂടിയാണ് എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 21 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2,790-ലധികം ശാഖകളാണ് നിലവില്‍ ബാങ്കിനുള്ളത്.

Advertisement
WhiteswanTV Footer