കാന്‍ബെറ: കുട്ടികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായി യൂട്യൂബിന് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ.കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ യൂട്യൂബിലുണ്ടെന്നും ഇവ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും കണ്ടെത്തിയതിന്റെ ഭാഗമായാണ് വിലക്ക്.ഡിസംബറില്‍ വിലക്ക് നിലവില്‍ വരും.പതിനാറ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് യൂട്യൂബില്‍ വിഡിയോകള്‍ കാണാനാകും എന്നാല്‍ മറ്റുള്ളവര്‍ക്ക് ശിപാര്‍ശ ചെയ്യാനോ,വിഡിയോകള്‍ പോസ്റ്റ് ചെയ്യാനോ, കമന്റ് ഇടാനോ സാധിക്കില്ല.മാതാപിതാക്കള്‍ക്ക് കുട്ടികളെ വീഡിയോ കാണിക്കുന്നതില്‍ നിലവില്‍ പരിമിതികളൊന്നുമില്ല.
ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ മനസികാരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും,ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ,സൈബര്‍ ബുള്ളിയിങ് , അമിത സ്‌ക്രീന്‍ ടൈം എന്നിവ കുട്ടികളുടെ സ്വഭാവത്തെ പോലും ബാധിക്കുമെന്നുമുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറയുന്നു.കൗമാരക്കാരില്‍ നാലില്‍ മൂന്ന് പേരും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് യൂട്യൂബ് ആണെന്നും,37 % ശതമാനം കുട്ടികളും മോശം കണ്ടന്റുകള്‍ ഏറ്റവുമധികം കണ്ടതും ഇതെ പ്ലാറ്റ്ഫോമില്‍ നിന്നാണെന്നുമാണ് ഇ-സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ട്.






