Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

തേനീച്ചയുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശ്ശൂർ: ആര്യംപാടം സർവോദയം സ്കൂളിൽ തേനീച്ചയുടെ ആക്രമണത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സ്കൂൾ പരിസരത്ത് പെട്ടെന്ന് തേനീച്ചക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് ആശങ്കാജനകമായ സാഹചര്യമുണ്ടായി. തേനീച്ചയുടെ കുത്തേറ്റ പതിനഞ്ചോളം പേരെ ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് സ്കൂളിൽ താൽക്കാലികമായി ക്ലാസുകൾ നിർത്തിവെച്ചു. ഫയർഫോഴ്സും ആരോഗ്യവകുപ്പും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. തേനീച്ചക്കൂട് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read more

സൂഷ്മജീവികളെ നിരീക്ഷണം മുതൽ പാചകം വരെ വ്യത്യസ്തത പുലർത്തി അന്നനാട്ടിലെ കുട്ടികളുടെ ക്യാമ്പ്

തൃശ്ശൂർ: അവധിക്കാലത്ത് സൂക്ഷ്മ ജീവികളെ നിരീക്ഷിക്കുന്നത് മുതൽ പാചകം വരെ സ്വന്തമായി ചെയ്ത് മികവ് തെളിയിക്കുകയാണ് അന്നനാട്ടിലെ ബാലവേദി ക്യാമ്പിലെ കുട്ടികൾ. അന്നനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായന കളരി അവധിക്കാല ക്യാമ്പിലാണ് ഇത്തരം വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത്. വർഷങ്ങളായി വായനശാലയുടെ നേതൃത്വത്തിൽ അവധിക്കാല ക്യാമ്പുകൾ നടന്നു വരാറുണ്ട്. കലാ പരിശീലനം ആണ് മുഖ്യമായും ക്യാമ്പുകളുടെ ലക്ഷ്യം. എന്നാൽ ഇത്തവണ ലൈബ്രറി കൗൺസിൽ വായനശാലയിലെ ബാലവേദി മെന്റർമാർക്ക് നൽകിയ പരിശീലനവും കൂടിയാണ് ക്യാമ്പിനെ കുറച്ചുകൂടി വ്യത്യസ്തമാക്കുവാൻ […]
Read more

നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ ഇളയ മകള്‍ അഖിലയ്ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മുന്ന് ലക്ഷം രൂപ ധനസഹായം

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ കൊലചെയ്യപ്പെട്ട സുധാകരന്റെ ഇളയ മകളായ അഖിലക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മുന്ന് ലക്ഷം രൂപ അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. പാലക്കാട് നെന്മാറയിലെ പോത്തുണ്ടിയില്‍ നടന്ന ഇരട്ടക്കൊലപാതകം കേരളത്തെ നടുക്കിയ ക്രൂരമായ സംഭവങ്ങളിലൊന്നാണ്. 2025 ജനുവരി 27-നാണ് പോത്തുണ്ടി ബോയൻ കോളനിയില്‍ ലക്ഷ്മി (75), മകൻ സുധാകരൻ (56) എന്നിവർ ദാരുണമായി കൊല്ലപ്പെട്ടത്. അയല്‍വാസിയായ ചെന്താമര (57) എന്നയാളാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ […]
Read more

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതിക്ക് പരുക്ക്

പാലക്കാട്: മംഗലംഡാം കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതിക്ക് പരുക്ക്. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുഞ്ചിയാർ പതി ഉന്നതി കുട്ടപ്പന്റെ ഭാര്യ മല്ലികയ്ക്കാണു (35) പരുക്കേറ്റത്. കുഞ്ചിയാർപതി പപ്പടപ്പാറ വനമേഖലയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വനത്തിനു സമീപം ഫയർ ലൈൻ പണി നടത്തു ന്നതിനിടെ മല്ലികയുടെ നേരെ ഒറ്റയാൻ പാഞ്ഞടുക്കുകയായിരു ന്നു. തുമ്പിക്കൈ കൊണ്ട് അടിയേറ്റ മല്ലിക സമീപത്തെ കുഴിയിലേക്കു വീണു. കുഴിയിൽ വീണ മല്ലികയെ പിടിക്കാൻ ആനയ്ക്കു കഴിയാതിരുന്നതു രക്ഷയായി.പരുക്കേറ്റ മല്ലികയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ […]
Read more

സ്വാതി ജംഗ്ഷനിൽ നിർമ്മാണ ക്രമീകരണങ്ങൾ

പാലക്കാട്: ആലത്തൂർ ദേശീയപാത ആലത്തൂർ സ്വാതി ജങ്ഷനിൽ അടിപ്പാത നിർമാണത്തിനായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ യാത്രക്കാരെ വലയ്ക്കുന്നു. ആലത്തൂർ പട്ടണത്തിൽനിന്നും പെരുങ്കുളം ഭാഗത്തുനിന്നും ദേശീയപാത മുറിച്ചുകടക്കാനാവില്ല. ആലത്തൂർ പട്ടണത്തിൽനിന്നുവരുന്ന വാഹനങ്ങൾ ഇടതുവശത്തേക്കുതിരിഞ്ഞ് ദേശീയപാതയിലൂടെ പോവുകയും ബ്ലോക്കോഫീസിന് സമീപം സർവീസ് പാതയിലേക്ക് താത്കാലികമായി ഉണ്ടാക്കിയ വഴിയിലൂടെ ഇറങ്ങി കിണ്ടിമുക്ക് മേൽപ്പാലത്തിന് അടിയിലൂടെ സ്വാതി ജംഗ്ഷൻ ഭാഗത്തേക്ക്‌ തിരിച്ചുവരികയും വേണം. സ്വാതി ജംഗ്ഷനിലേക്ക് സർവീസ് റോഡിലൂടെ ദേശീയപാതയിലേക്ക് പ്രവേശിച്ചാണ് വരേണ്ടത്. സ്വാതി ജംഗ്ഷനിൽനിന്ന് കിണ്ടിമുക്കിലേക്കും കിണ്ടിമുക്കിൽനിന്ന് സ്വാതി ജംഗ്ഷനിലേക്കുമുള്ള സർവീസ് റോഡിന്റെ […]
Read more

കുന്നംകുളം മുനിസിപ്പാലിറ്റി റിംഗ് റോഡ് വികസനം- സാമൂഹ്യാഘാത പഠനത്തിന്റെ പൊതുവാദം

തൃശ്ശൂർ: കുന്നംകുളം മുനിസിപ്പാലിറ്റി റിംഗ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി സാമൂഹ്യാഘാത പഠനത്തിന്റെ പൊതുവാദം കുന്നംകുളം ടൗൺഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ പൊതുവാദത്തിന് നേതൃത്വം നൽകി. വൈസ് ചെയർപേഴ്സൺ പി ജി ജയപ്രകാശ്, കൗൺസിലർമാരായ ടി സോമശേഖരൻ, മിനി മോൺസി, ബിനീഷ്, രോഷിത് എന്നിവർ സംസാരിച്ചു.സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസിലെ പ്രതാപൻ, കിഫ്ബി ലാൻഡ് അക്വിസിഷൻ തഹസിൽദാർ ഗീവർ എം എഫ്, കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ […]
Read more

ചൊവ്വന്നൂരിൽ അശ്വമേധം 7.0 ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം

തൃശ്ശൂർ: ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി ‘അശ്വമേധം 7.0’ ഗൃഹസന്ദർശന പദ്ധതി ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് തലത്തിൽ ആരംഭിച്ചു. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിധീഷ് എ. എം ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു.ചൊവ്വന്നൂർ മെഡിക്കൽ ഓഫീസർ ഡോ. സോണിയ കെ. എസ്, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് അജയ് കുമാർ സി. വി, പി.എച്ച്.എൻ ഇൻ ചാർജ് ബീന കെ. ജോസ്, ആശാ പ്രവർത്തക സവിത എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവൻ വീടുകളും രണ്ടാഴ്ചയ്ക്കകം സന്ദർശിച്ച് കുഷ്ഠരോഗത്തെക്കുറിച്ചുള്ള […]
Read more

അന്തർദേശീയ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ബാലുശ്ശേരി സ്വദേശി ഇയാസ് മുഹമ്മദ്

കോഴിക്കോട്: 6ാംമത് ദേശീയ മിക്സ്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കി ബാലുശ്ശേരി സ്വദേശി ഇയാസ് മുഹമ്മദ്. ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന 9ാംമത് അന്തർദേശീയ മിക്സ്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇയാസ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. നാഷണൽ മിക്സ്‌ ബോക്സിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മഹാരാഷ്ട്രയിലെ റോഹയിലായിരുന്നു ചാമ്പ്യൻഷിപ്പ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുത്ത ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയാണ് ഇയാസ് ഈ നേട്ടം കൈവരിച്ചത്. 2025ൽ മുംബൈയിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ ബോക്സിങ് ചാമ്പ്യൻഷിപ്പിലും 2023ൽ സംസ്ഥാന കിക്ക് […]
Read more

ഇയ്യാട് -വട്ടോളി ബസാർ റോഡ് പണി പാതിവഴിയിൽ

കോഴിക്കോട് : ഇയ്യാട്- വട്ടോളി ബസാർ റോഡിലെ യാത്ര പൊടിശല്യം മൂലം ദുസ്സഹമായി. ഒരു വർഷം മുമ്പ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ്‌ പ്രവൃത്തി തുടങ്ങിയെങ്കിലും ജൽജീവൻ പദ്ധതിയുടെ പ്രവൃത്തിമൂലം നിർത്തിവെക്കുകയായിരുന്നു. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലെ വട്ടോളി ബസാറിൽ നിന്ന് തുടങ്ങി കപ്പുറം വഴി ഇയ്യാട് അങ്ങാടിയിൽ അവസാനിക്കുന്ന ഏകദേശം നാലു കിലോമീറ്റർ റോഡ് നവീകരണത്തിനായി പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രവൃത്തികൾ തുടങ്ങിയെങ്കിലും നിലവിൽ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഇതിനു പുറമെ ജൽജീവൻ […]
Read more

ഈങ്ങാപ്പുഴയിൽ വീടിന് തീപിടിച്ചു; വീട്ടുപകരണങ്ങളും 2 ലക്ഷത്തോളം രൂപയും കത്തിനശിച്ചു

കോഴിക്കോട്: ഈങ്ങാപ്പുഴ മാപ്പിളപറമ്പിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. മുൻ പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് പി.പി മുഹമ്മദ് മാസ്റ്ററുടെ വീടിനാണ് ഇന്നലെ തീപിടിച്ചത്. വീടിൻ്റെ മരത്തടിയിൽ തീർത്ത സീലിംങ്ങ്, വയറിംഗ്, കട്ടിലുകൾ, അലമാര എന്നിവയും അലമാരയിൽ സൂക്ഷിച്ച രണ്ടര ലക്ഷത്തോളം രൂപയും കത്തിനശിച്ചു. വീടിൻ്റെ ചുമരിൽ ആകെ വിള്ളൽ വീണിട്ടുണ്ട്. മുഹമ്മദ് മാസ്റ്ററും, മകൾ ജമീലയുമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് അയൽവാസികളും, ബന്ധുക്കളും ഓടിയെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix