Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ഏറ്റുമാനൂർ ക്ഷേത്രത്തിലെ മണ്ഡപം നിർമ്മാണം തടസപ്പെടുത്തി കേസ് നൽകിയ വികസന സമിതി നേതാവ് അന്തരിച്ചു

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് മണ്ഡപം നിർമ്മാണം തടസപ്പെടുത്തി കോടതിയിൽ കേസ് നൽകിയ ഏറ്റുമാനൂർ വികസന സമിതി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. വികസന സമിതിയുടെ പ്രമുഖ നേതാവായ ശ്രീശങ്കരം ഉദയകുമാർ (51) ആണ് എറണാകുളത്ത് വെച്ച് മരണമടഞ്ഞത്. ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യങ്ങൾക്കായി ഹൈക്കോടതിയിലേക്ക് പോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രമൈതാനത്ത് തീർത്ഥാടകർക്കായി നിർമ്മിക്കുന്ന പ്രിൽഗ്രിം ഷെൽട്ടറിനെതിരെ (ചിറപ്പ് മണ്ഡപം) വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്ക് ഉദയകുമാർ ആയിരുന്നു പ്രധാന പങ്കുവഹിച്ചിരുന്നത്. നിർമ്മാണത്തിനെതിരെ […]
Read more

മണ്ണറിഞ്ഞ് വളരുന്ന കുരുന്നുകൾ; ശ്രദ്ധ നേടി ആരാമ്പ്രം സ്കൂളിലെ ‘യുവതയുടെ കൃഷി’

കോഴിക്കോട്: പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘യുവതയുടെ കൃഷി’ പദ്ധതിയിലൂടെ ശ്രദ്ധേയമാവുകയാണ് ആരാമ്പ്രം ജി.എം.യു.പി. സ്കൂൾ. പഠനത്തോടൊപ്പം കൃഷിയെയും സ്നേഹിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ മാതൃകാപരമായ ഉദ്യമം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. സ്കൂൾ പി.ടി.എ. ഒരുക്കിയ പച്ചക്കറിത്തോട്ടത്തിന്റെ പരിപാലനത്തിന് നേതൃത്വം നൽകുന്നത് പി.ടി.എ. അംഗം സജ്ന എരേക്കൽ ആണ്. സ്കൂളിലെ ജെ.ആർ.സി, എസ്.എസ്.എസ്.എസ് ക്ലബ്ബുകളിലെ വിദ്യാർത്ഥികളും കൃഷിയിടം പരിപാലിക്കുന്നതിൽ സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും […]
Read more

താമരശ്ശേരി ബാറിൽ സംഘർഷം; യുവാവിന് പരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ബാറിനകത്ത് മദ്യപിക്കാനെത്തിയ സംഘം പരസ്പരം ഏറ്റുമുട്ടി, ഒന്നിച്ച് എത്തിയവരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തി വയനാട് വെള്ളമുണ്ട സ്വദേശിയായ ലിജിൻ എന്ന യുവാവിനാണ് പരുക്കേറ്റത്. രാത്രി 8 മണിയോടെയാണ് സംഭവം. ആറോളം വരുന്ന സംഘമാണ് ബാറിൽ എത്തിയത്. ഇവരുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. കട്ടിപ്പാറ കന്നൂട്ടിപ്പാറ സ്വദേശിയടക്കം സംഘർഷത്തിൽ പങ്കെടുത്ത ഏതാനും പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റ ലിജിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ലഹരിയിൽ ആയിരുന്ന ഇയാൾ അത്യാഹിത വിഭാഗത്തിൽ നിന്നും […]
Read more

ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് (ലിംഗ്വാ ഗസ്‌റ്റോ -25) ഓവറോൾ കിരീടം തിരൂർ എം ഇ എസ്സിന്

മലപ്പുറം: എയ്സ് പബ്ലിക് സ്കൂളിൽ വച്ച് നടന്ന മലപ്പുറം സെൻട്രൽ സഹോദയ ഇംഗ്ലീഷ് കലോത്സവത്തിൽ ( ലിംഗ്വാ ഗസ്‌റ്റോ-25) തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം ലഭിച്ചു. മുപ്പതോളം സ്കൂളുകൾ പങ്കെടുത്ത മേളയിൽ തിരൂർ എം ഇ എസ്സ് സെൻട്രൽ സ്കൂളിന് 217 പോയിന്റ് ലഭിച്ചു. 199 പോയിന്റോടെ പെരിന്തൽമണ്ണ ഐ എസ് എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 197 പോയിന്റോടെ സൈത്തൂൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം […]
Read more

ജനപ്രതിനിധികൾക്ക് സ്വീകരണവും ആദരിക്കലും സംഘടിപ്പിച്ച് ബീ ടീം പാലത്തിങ്ങൽ

മലപ്പുറം: ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും ആദരിക്കലും സംഘടിപ്പിച്ച പാലത്തിങ്ങൽ ബി .ടീം സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. പരപ്പനങ്ങാടി പാലത്തിങ്ങൽ കേന്ദ്രീകരിച്ച് കാലാ-സാംസ്കാരിക-സാമൂഹ്യ-ജീവ കാരുണ്യ രംഗത്ത് ഏറെ പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ബീ. ടീം സൗഹൃദ കൂട്ടായ്മ ജനപ്രതിനിധികളായവരെ കക്ഷി – രാഷ്ട്രീയ ഭേദം നോക്കാതെയാണ് സ്വീകരണവും ആദരിക്കലും നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ.ജബ്ബാർ ഹാജി, വൈസ് പ്രസിഡണ്ട് അഡ്വ: എ.പി. സ്മിജി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി,തിരൂരങ്ങാടി മുനിസിപ്പാലിറ്റി […]
Read more

കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി

കണ്ണൂർ: പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രല്‍ ജയിലില്‍ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ പിടികൂടി. രണ്ടു ചെറു കുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പരിശോധനയില്‍ കണ്ടെത്തിയത്.മനോജെന്ന തടവുകാരനില്‍ നിന്നാണ് ഇന്നലെ രാത്രി നടത്തിയ റെയ്ഡില്‍ ലഹരി പിടികൂടിയത്. കണ്ണൂർ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനു ശേഷം കണ്ണൂർ സെൻട്രല്‍ ജയിലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജയിലിനുള്ളിലെ മയക്കുമരുന്ന് ഉപയോഗത്തിന് അറുതി വരുത്താൻ കഴിഞ്ഞിട്ടില്ല. ജയിലിന് അകത്തേക്ക് മതിലിന് മുകളിലൂടെ […]
Read more

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും ‘കേരള ചിക്കൻ’; വിപുലീകരണത്തിനൊരുങ്ങി കുടുംബശ്രീ

കണ്ണൂർ: ഗുണമേന്മയുള്ള ഇറച്ചിക്കോഴി മിതമായ നിരക്കിൽ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ‘കേരള ചിക്കൻ’ പദ്ധതി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. സ്ത്രീകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഇതിനോടകം തന്നെ 1.15 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിക്കഴിഞ്ഞു. നിലവിൽ ജില്ലയിൽ 31 ഫാമുകളും 5 വിൽപന കേന്ദ്രങ്ങളുമാണ് പ്രവർത്തിക്കുന്നത്. ഫാമുകളിൽ നിന്ന് സംരംഭകർക്ക് പ്രതിമാസം ഒന്നരലക്ഷം രൂപയ്ക്ക് മുകളിലും, വിൽപന കേന്ദ്രങ്ങളിൽ നിന്ന് ശരാശരി 1.5 ലക്ഷം രൂപയും വരുമാനം ലഭിക്കുന്നുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ […]
Read more

ചാലക്കുടി മാർക്കറ്റ് റോഡിലെ വ്യാപാരികൾ സമരത്തിലേക്ക്

തൃശ്ശൂർ: ചാലക്കുടി മാർക്കറ്റ് റോഡിൽ പൈപ്പ് ഇടുവാനായി റോഡ് പൊളിച്ചത് മാസങ്ങളായി ടാർച്ചെ യ്യാതെ സാഞ്ചാരയോഗ്യമല്ലാത്ത വിധത്തിൽ കിടക്കുകയാണ്.ഒരുമാസത്തിനുള്ളിൽ ടാർച്ചെയ്ത് സഞ്ചാരയോഗ്യമാക്കും എന്ന ഉറപ്പിലായിരുന്നു റോഡ് പൊളിച്ചത്. ഹൈവേയിൽ ഫ്ലൈ ഓവർ പണികൾ നടക്കുന്നതിനാൽ ഹെവി വാഹനങ്ങൾ അടക്കം മാർക്കറ്റ് റോഡിലൂടെ വെട്ടുകടവ് വഴി പോകുന്നതും, വ്യാപാരാവശ്യങ്ങൾക്കായി ചാലക്കുടി മാർക്കറ്റിൽ എത്തുന്ന വാഹനങ്ങളും ഇതുമൂലം ബുദ്ധിമുട്ടുന്നു. ഏകദേശം3 മാസങ്ങൾക്ക് മുമ്പായി മുനിസിപ്പൽ അധികാരികൾ റോഡ് ഉടൻ ടാർ ച്ചെയ്യുമെന്ന് മർച്ചന്റ് ഭാരവാഹികൾക്ക് ഉറപ്പ് നൽകിയിരുന്നു. എത്രയും വേഗം […]
Read more

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം

തൃശ്ശൂർ: ലൈറ്റ് ആൻഡ് സൗണ്ട് ലൈസൻസികൾ/ഓപ്പറേറ്റർമാർ  പങ്കെടുപ്പിച്ച്  യോഗം നടത്തി ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് മൂന്ന് സബ് ഡിവിഷനുകളിൽ വെച്ചാണ് യോഗം നടത്തിയത് തൃശ്ശൂർ റൂറൽ പോലീസ് ജില്ലാ പരിധിയിൽ നടക്കുന്ന ഉത്സവങ്ങൾ, പെരുന്നാളുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികളും ലൈറ്റ് & സൗണ്ട് സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് പോലീസ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നോയിസ് പൊല്യൂഷൻ (റെഗുലേഷൻ ആൻഡ് കൺട്രോൾ) റൂൾസ് 2000, കേരള ഗവൺമെന്റ് വിജ്ഞാപനം, കേരള പോലീസ് […]
Read more

ആനക്കൊമ്പുകളുമായി ചാലക്കുടി സ്വദേശികളായ രണ്ടു പേർ വനവകുപ്പിന്റെ പിടിയിൽ

തൃശ്ശൂർ: കണ്ണൂർ ഇരട്ടിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 2 ആനക്കൊമ്പുകളും ആയി ചാലക്കുടി സ്വദേശികളായ രണ്ടു പേർ വനവകുപ്പിന്റെ പിടിയിൽ ചാലക്കുടി മാരാം കോട് സ്വദേശികളായ കുറ്റിചിറ വില്ലേജ് വിതയത്ത് വീട്ടിൽ ആൻടൂ മകൻ ജിബിൻ , പൊന്നാരി വീട്ടിൽ ബേബി മകൻ ലിബിൻ എന്നിവരാണ് പിടിയിലായത് ആനക്കൊമ്പ് കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച KL 64 J 8778 എർട്ടിഗ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട്കൈ സ്വദേശി തട്ടകം ഡേവിസ് കണ്ണൂർ ഇരട്ടി സ്വദേശി റെജി ചാലക്കുടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix