മലപ്പുറം: ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും ആദരിക്കലും സംഘടിപ്പിച്ച പാലത്തിങ്ങൽ ബി .ടീം സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു.
പരപ്പനങ്ങാടി പാലത്തിങ്ങൽ കേന്ദ്രീകരിച്ച് കാലാ-സാംസ്കാരിക-സാമൂഹ്യ-ജീവ കാരുണ്യ രംഗത്ത് ഏറെ പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ബീ. ടീം സൗഹൃദ കൂട്ടായ്മ ജനപ്രതിനിധികളായവരെ കക്ഷി – രാഷ്ട്രീയ ഭേദം നോക്കാതെയാണ് സ്വീകരണവും ആദരിക്കലും നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ.ജബ്ബാർ ഹാജി, വൈസ് പ്രസിഡണ്ട് അഡ്വ: എ.പി. സ്മിജി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി,തിരൂരങ്ങാടി മുനിസിപ്പാലിറ്റി , നന്നമ്പ്ര, തെന്നല, മൂന്നിയൂർ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമാണ് ആദരിക്കപ്പെട്ടത്.
ബി.ടീം സൗഹൃദ വേദി ചെയർമാൻ ഡോ: കബീർ മച്ചിഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ.ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: എ.പി. സ്മിജി മുഖ്യ പ്രഭാഷണം നടത്തി. പരപ്പനങ്ങാടി മുനിസിപ്പൽ ചെയർ പേഴ്സൺ സുബൈദ ടീച്ചർ, തിരൂരങ്ങാടി മുൻസിപ്പൽ ചെയർ പേഴ്സൺ സി.പി. ഹബീബ, നഗരസഭ വൈസ് ചെയർമാൻമാരായ ഷമീം നഹ, എം.അബ്ദുറഹ്മാൻ കുട്ടി, ലോക കേരള സഭാംഗം കെ.പി.മുഹമ്മദ് കുട്ടി, ദേവൻ ആലുങ്ങൽ , അഡ്വ: സി. ഇബ്രാഹിം കുട്ടി,സി. അബ്ദുറഹ്മാൻ കുട്ടി, കടവത്ത് സൈതലവി എന്നിവർ പ്രസംഗിച്ചു. അസീസ് കൂളത്ത് അതിഥികളെ പരിചയപ്പെടുത്തി. അബൂബക്കർ വി സ്വാഗതവും അഷ്റഫ് കുന്നുമ്മൽ നന്ദിയും പറഞ്ഞു. ബി. ടീം മ്യൂസിക് ക്ലബ്ബ് അംഗങ്ങൾ ഗാന വിരുന്നൊരുക്കി.




