Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കൂട്ടിക്കൽ ടൗണിനു സമീപം സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാതായിട്ട് 40 വർഷത്തിലേറെയായി

കോട്ടയം: നാല് പതിറ്റാണ്ടുകൾക്ക്‌ മുമ്പ് ജില്ലയുടെ കിഴക്കൻ മലയോരമായ കൂട്ടിക്കൽ ടൗണിനു ചേർന്ന് പോലീസ് ലോക്കപ്പും ഓഫിസ് സൗകര്യങ്ങളുമുള്ള  എയ്ഡ് പോസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ മൂന്ന് ക്വാർട്ടേഴ്സുകൾ.  മുൻപ് നന്നായി നടന്നിരുന്നതും ഇപ്പോൾ  അനാഥമായി കിടന്നു നശിക്കുന്നതുമായ കെട്ടിടങ്ങളുടെ ഇപ്പോളത്തെ അവസ്ഥയാണിത്. വർഷങ്ങൾക്കു മുൻപ് ടൗണിനു സമീപം സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാതായിട്ട് നാൽപതു വർഷത്തിലേറെയായി. കെട്ടിടവും സ്ഥലവും വെറുതേ കിടന്നു നശിക്കാതെ മറ്റെന്തെങ്കിലും പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആകുമോ […]
Read more

നിരവധി അവാർഡുകൾ നേടിയ നാടകം ‘മാടൻ മോക്ഷം’ കോട്ടയത്ത് എത്തുന്നു

കോട്ടയം: കേരളത്തിലെ പ്രശസ്ത  തിയറ്റർ ഗ്രൂപ്പിന്റെ നാടകം ‘മാടൻ മോക്ഷം’ കോട്ടയത്ത് ആദ്യമായി എത്തുന്നു. ഈ മാസം ഇരുപതിനാലിനും ഇരുപത്തിയഞ്ചിനും കോട്ടയം ഈരയിൽക്കടവ് ബൈപാസ് റോഡിൽ മുപ്പായിപ്പാടം വിജയപുരം രൂപതാ മൈതാനത്താണ് നാടകം അരങ്ങേറുക. കോട്ടയം മെന്റോര ഇവന്റ് ഗ്രൂപ്പാണ് നാടകം എത്തിക്കുന്നത്. ഗോൾഡ് ഇനത്തിലുള്ള ടിക്കറ്റിന് അഞ്ഞൂറ് രൂപയും, സിൽവർ ഇനത്തിലുള്ള ടിക്കറ്റ് മൂന്നൂറ് രൂപയുമാണ് നിരക്ക്. ഇതു കൂടാതെ അഞ്ച് ടിക്കറ്റ് അടങ്ങുന്ന ഗോൾഡിന്റെ ഫാമിലി പാക്കിന് രണ്ടായിരം രൂപയും, അഞ്ച് ടിക്കറ്റ് അടങ്ങുന്ന […]
Read more

എരുമേലിയിൽ തോടുകളിൽ മാലിന്യം നിറഞ്ഞു; ഉപയോഗിക്കാൻ കഴിയാതെ തിർഥാടകർ

കോട്ടയം: എരുമേലി നഗരത്തിലെ  തോടുകൾ കൂടുതൽ മലിനമായി. തോടുകളിലെയും ജലാശയങ്ങളിലെയും വെള്ളം താഴ്ന്ന് ഒഴുക്ക് നിലച്ചതോടെയാണിത്. തോടുകളിലേക്ക് എല്ലാ സ്ഥലങ്ങളിൽ നിന്ന് മാലിന്യം തള്ളുകയാണ്. നഗരത്തിൽ ശുചിമുറി മാലിന്യം വരെ തോടുകളിലേക്ക് തള്ളുന്നതായി പരാതികളുണ്ട്.  ദിവസവും ആയിരക്കണക്കിനു തീർഥാടകർ കുളിക്കുന്ന ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോടാണ് ഏറ്റവും മലിനം. തീർഥാടകർ ദേഹത്ത് പൂശുന്ന സിന്ദൂരവും ചെളിയും എണ്ണയും നിറഞ്ഞ് തോട്ടിലെ ജലം കുഴമ്പുരൂപത്തിലാണ്. ഇതിലാണ് തീർഥാടകർ കുളിക്കുന്നത്.  ഇവിടെ ശുദ്ധജലത്തിന്റെ പരിശോധനകൾ സംബന്ധിച്ച് വ്യാപക ആക്ഷേപമുണ്ട്. […]
Read more

കേരള പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിപാടി കേരള നിയമസഭാ സമുച്ചയത്തിൽ

തിരുവനന്തപുരം: കേരള പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രോജക്ട് മലബാരിക്കസ് സംഘടിപ്പിച്ച പരിപാടി കേരള നിയമസഭാ സമുച്ചയത്തിൽ ശ്രദ്ധേയമായി. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശ നാഥ്, കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ടൂറിസം–ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന് പിന്നാലെ പ്രോജക്ട് മലബാരിക്കസിന്റെ സിനിമാപശ്ചാത്തല ഗാനങ്ങൾ ഉൾപ്പെടുത്തിയ സംഗീത പരിപാടിയും അരങ്ങേറി. ബാൻഡിന്റെ സ്ഥാപകയും പ്രശസ്ത ഗായികയുമായ സിത്താര കൃഷ്ണകുമാർ അവതരിപ്പിച്ച ഗാനങ്ങൾ പ്രേക്ഷകർ […]
Read more

കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രക്ക് തിരൂരിൽ ഉജ്ജ്വല സ്വീകരണം; നേതാക്കൾ രാഷ്ട്രീയ ജാഗ്രത പുലർത്തണം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

മലപ്പുറം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് പക്വതയോടെയുള്ള സംസാരമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്ന് കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് തീരൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ കാന്തപുരം. നേതൃ പദവിയിലിരിക്കുന്നവരുടെ വാക്കുകളിൽ ധ്രുവീകരണത്തിന് ഇടം കൊടുക്കുന്ന ഒന്നും ഉണ്ടാവരുത്. തെരഞ്ഞെടുപ്പിനെയും അധികാരത്തെയുംമാത്രം മുൻ നിർത്തി മനസ്സിലാക്കേണ്ട ഒന്നല്ല രാഷ്ട്രീയം. അത് മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. അധികാരം വരും പോകും. പക്ഷേ, ഈ നാട് പല […]
Read more

“മുഖാമുഖം– മീറ്റ് യുവർ കളക്ടർ”; വിദ്യാർത്ഥികളുമായി സജീവ സംവാദം

തൃശ്ശൂർ: ജില്ലയിലെ വിവിധ മേഖലകളിലുള്ളവരുമായി ജില്ലാ കളക്ടർ നേരിട്ട് സംവദിക്കുന്ന “മുഖാമുഖം– മീറ്റ് യുവർ കളക്ടർ” പരിപാടിയുടെ 61-ാം അദ്ധ്യായം 2026 ജനുവരി 7ന് നടന്നു. ഇതിന്റെ ഭാഗമായി തൃശ്ശൂർ ഗവൺമെന്റ് എച്ച്.എസ്.എസ്യിലെ അധ്യാപകരും ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന 25ഓളം വിദ്യാർത്ഥികളും അതിഥികളായി പങ്കെടുത്തു. പൂച്ചെണ്ടുമായി ചേംബർ പ്രവേശിച്ച കുട്ടികൾക്ക് സൗഹൃദപരമായ അന്തരീക്ഷത്തിൽ ഇന്ററാക്ടീവ് സെഷൻ ഒരുക്കി. പഠനം, വ്യക്തിത്വ വികസനം, യു.പി.എസ്.സി. തയ്യാറെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് […]
Read more

സാംസ്‌കാരിക പൈതൃകം ഉണർത്താൻ ‘കുറവിലങ്ങാട് ഫെസ്റ്റ് 2026’ ജനുവരി 22 മുതൽ

കോട്ടയം: നാടിന്റെ വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്ന സാംസ്‌കാരിക പൈതൃകത്തിന് പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തോടെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘കുറവിലങ്ങാട് ഫെസ്റ്റ് 2026’ ജനുവരി 22 മുതൽ 28 വരെ നടക്കും. കുറവിലങ്ങാട് ദേവമാതാ കോളേജും (ഓട്ടോണമസ്) മാസ്സ് (MASS) കൾച്ചറൽ ഫോറവും സംയുക്തമായി, കുറവിലങ്ങാട് മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിന്റെ സഹകരണത്തോടെയാണ് ഫെസ്റ്റ് ഒരുക്കുന്നത്. ദേവമാതാ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 22-ന് വൈകിട്ട് 6 മണിക്ക് ആർച്ച്പ്രീസ്റ്റ് വേരി. റവ. ഡോ. […]
Read more

“തലചായ്ക്കാനൊരിടം” പദ്ധതി; മണലൂരില്‍ പുതിയ വീടിന്റെ സമര്‍പ്പണം നടന്നു

തൃശ്ശൂർ: സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻയും സംയുക്തമായി നടപ്പാക്കുന്ന “തലചായ്ക്കാനൊരിടം” പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ മണലൂർ പഞ്ചായത്തിൽ നിർമിച്ച് നൽകിയ വീടിന്റെ ഗൃഹസമർപ്പണം നടന്നു. മണലൂർ പഞ്ചായത്ത് ബിഎസ്എൻഎൽ ഓഫീസ് പരിസരത്തോട് ചേർന്നുള്ള വിളക്കും കാലിനടുത്ത് (കണ്ടശ്ശാംകടവ്) ശ്രീമതി സുധ രാജീവ് പറത്താട്ടിലിനും കുടുംബത്തിനുമാണ് പുതുവീട് കൈമാറിയത്.മണലൂർ സേവാഭാരതി പ്രസിഡന്റ് രഞ്ജിത്ത് മുടവങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ആവണങ്ങാട്ടിൽ കളരി മഠാധിപതി അഡ്വ. രഘുരാമപ്പണിക്കർ കുടുംബത്തിന് വീടിന്റെ താക്കോൽദാനം നിർവഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത […]
Read more

ധന്യൻ മാർ മാക്കീൽ പിതാവ് ചരമവാർഷികം; കെ.സി.വൈ.എൽ പദയാത്ര ജനുവരി 25-ന്

കോട്ടയം: ധന്യൻ മാർ മാക്കീൽ പിതാവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ജനുവരി 25-ന് ‘മാക്കീൽ തീർത്ഥാടനം’ പദയാത്ര സംഘടിപ്പിക്കുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 12:30-ന് കൈപ്പുഴ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ കബറിടത്തിൽ നിന്നും ആരംഭിച്ച് ഇടക്കാട്ട് പള്ളിയിലുള്ള മാർ മാക്കീൽ പിതാവിന്റെ കബറിടം വരെയാണ് പദയാത്ര നടത്തുന്നത്. ത്യാഗോജ്വലമായ പദയാത്രയെത്തുടർന്ന് വൈകുന്നേരം 3:30-ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. പദയാത്രയിലും തുടർന്ന് നടക്കുന്ന തിരുകർമ്മങ്ങളിലും എല്ലാ യുവജന സുഹൃത്തുക്കളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് കെ.സി.വൈ.എൽ ഭാരവാഹികൾ […]
Read more

കെട്ടിടത്തിൽ നിന്നും വയറിംഗ് വയറുകൾ കവർന്ന മോഷ്ടാവിൻ്റെ ചിത്രം സിസിടിവിയിൽ

കോഴിക്കോട്: താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപത്തെ ഷോപ്പിംഗ് കോപ്ലക്സിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വയറിംങ്ങ് വയറുകൾ വലിച്ചെടുത്ത് ഇതിലെ കോപ്പർ വിൽപ്പന നടത്തുന്ന മോഷ്ടാവിൻ്റെ ചിത്രം സിസിടിവിയിൽ പതിഞ്ഞു. ഇയാൾക്കെതിരെ വിവിധ സ്ഥാപന ഉടമകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വയറുകൾ വലിച്ചെടുക്കുന്നതിനാൽ കടയിലേക്കുള്ള വൈദ്യുതി തടസ്സപ്പെടുകയും അതെ തുടർന്ന് പല സമയത്തും കട അടച്ചിടേണ്ടതായി വന്നിട്ടുണ്ട്. നാളുകളായി കറന്റ് വയറുകൾ വലിച്ചെടുത്ത് കോപ്പർ വില്പന നടത്തുന്ന ആളുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് സിസിടിവിയിൽ പതിഞ്ഞത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix