Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രക്ക് തിരൂരിൽ ഉജ്ജ്വല സ്വീകരണം; നേതാക്കൾ രാഷ്ട്രീയ ജാഗ്രത പുലർത്തണം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് പക്വതയോടെയുള്ള സംസാരമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്ന് കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് തീരൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ കാന്തപുരം. നേതൃ പദവിയിലിരിക്കുന്നവരുടെ വാക്കുകളിൽ ധ്രുവീകരണത്തിന് ഇടം കൊടുക്കുന്ന ഒന്നും ഉണ്ടാവരുത്. തെരഞ്ഞെടുപ്പിനെയും അധികാരത്തെയുംമാത്രം മുൻ നിർത്തി മനസ്സിലാക്കേണ്ട ഒന്നല്ല രാഷ്ട്രീയം. അത് മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്.

അധികാരം വരും പോകും. പക്ഷേ, ഈ നാട് പല മനുഷ്യർ ഒരുമിച്ച് പാർക്കുന്നതാണ്. അവർക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കേരളം മറക്കാൻ ആഗ്രഹിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെ വീണ്ടും ഓർമിപ്പിക്കരുത്. വർഗീയതക്ക് വള്ളക്കൂറുള്ള മണ്ണാവരുത് കേരളം. രാഷ്ട്രീയ നേതാക്കൾ താൽക്കാലിക നേട്ടങ്ങൾക്കായി അതിരുകടന്ന് സംസാരിക്കരുത്. അതിലൂടെ എക്കാലത്തേക്കുമായി നുഴഞ്ഞ് കയറിവരുന്നത് വർഗീയതയാണ്. വന്നു കഴിഞ്ഞാൽ അത് എളുപ്പം തിരിച്ചുപോകില്ല. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വേണം തിരഞ്ഞെടുപ്പിനെ നേരിടാനെന്നും കാന്തപുരം ഓർമപ്പെടുത്തി.

കേരളയാത്രയെ എട്ടാം ദിവസം ഒതുക്കുങ്ങലിൽ സമസ്‌ത പ്രസിഡൻ്റ് ഇ.സുലൈമാൻ മുസ്ലിയാരുടെ നേതൃത്വത്തിൽ ഉപഹാരം നൽകി സ്വീകരിച്ചു. ഒ. കെ സൈനുദ്ദീൻ മുസ്‌ലിയാരുടെ മഖാം സിയാറത്തിന് ശേഷം സുന്നീ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും യാത്രയെതിരൂരിലേക്ക് ആനയിച്ചു.തിരൂരിലേക്കുള്ള യാത്രയിൽ വഴിയോരങ്ങളിൽ വൻ ജനാവലി യാത്രയെ എതിരേറ്റു. വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ അഭിവാദ്യവും ഉണ്ടായിരുന്നു. തിരൂരിൽ സ്‌നേഹവിരുന്ന് നടന്നു. നഗരത്തിൽ റാലിയും സെൻ്റിനറി ഗാർഡ് പരേഡും നടന്നു.

വാളക്കളം അബ്‌ദുൽ ബാരി മുസ്‌ലിയാർ നഗരിയിൽ നടന്ന സ്വീകരണ സമ്മേളനത്തിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. സയ്യിദ് അലി ബാഫഖി തങ്ങൾപ്രാർത്ഥന നടത്തി. റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ മന്ത്രി വി അബ്ദു റഹ്മാൻ സമ്മേളനം ഉൽഘാടനം ചെയ്തു.പൊൻമള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ,സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരിപേരോട് അബ്ദുറഹിമാൻ സഖാഫി പ്രസംഗിച്ചു.

സുലൈമാൻ സഖാഫി മാളിയേക്കൽ,സാദിഖ് സഖാഫി പെരിന്താറ്റിരി, ഡോ. അബൂബക്കർ പ്രമേയ പ്രഭാഷണ നടത്തി.പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി,കെ ടി ജലീൽ എം.എൽ.എ,കുറുക്കോളി മൊയ്തീൻ എം . എൽ. എ,ഒ.കെ അബ്ദുറഷീദ് മുസ്ലിയാർ,വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി,എൻ അലി അബദുല്ല അബു ഹനിഫൽ ഫൈസി തെന്നല,പൊൻമള മൊയ്തീൻ കുട്ടി ബാഖവി,അബ്ദുൽ ജലീൽ സഖാഫി ,ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി,റഹ്മത്തുള്ള സഖാഫി എളമരം,സി. ഹരിദാസ് ഇ. ജയൻ,പി. ടി. അജയ് മോഹൻ ,കെ. പി. നൗഷാദ് അലി, മുനിസിപ്പൽ ചെയർമാൻ കെ ഇബ്രാഹീം ഹാജി,സയ്യിദ് ശറഫുദ്ദീൻ ജമലുലൈലി ചേളാരി,കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി,ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി,ഡോ. മുഹമ്മദ് ഫാറൂഖ് നഈമി,ഡോ. ഹുസൈൻ രണ്ടത്താണി സംബന്ധിച്ചു.

ഊരകം അബ്‌ദുൽറഹ്‌മാൻ സഖാഫി സ്വാഗതവും അബ്ദുസമദ് മുട്ടന്നൂർ നന്ദിയും പറഞ്ഞു.കേരളയാത്രക്ക് ജനുവരി 9ന് ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈൻ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.

Tags :

Recent News

Advertisement
WhiteswanTV Footer