തൃശ്ശൂർ: ചാലക്കുടി മാർക്കറ്റ് റോഡിൽ പൈപ്പ് ഇടുവാനായി റോഡ് പൊളിച്ചത് മാസങ്ങളായി ടാർച്ചെ യ്യാതെ സാഞ്ചാരയോഗ്യമല്ലാത്ത വിധത്തിൽ കിടക്കുകയാണ്.ഒരുമാസത്തിനുള്ളിൽ ടാർച്ചെയ്ത് സഞ്ചാരയോഗ്യമാക്കും എന്ന ഉറപ്പിലായിരുന്നു റോഡ് പൊളിച്ചത്. ഹൈവേയിൽ ഫ്ലൈ ഓവർ പണികൾ നടക്കുന്നതിനാൽ ഹെവി വാഹനങ്ങൾ അടക്കം മാർക്കറ്റ് റോഡിലൂടെ വെട്ടുകടവ് വഴി പോകുന്നതും, വ്യാപാരാവശ്യങ്ങൾക്കായി ചാലക്കുടി മാർക്കറ്റിൽ എത്തുന്ന വാഹനങ്ങളും ഇതുമൂലം ബുദ്ധിമുട്ടുന്നു.
ഏകദേശം3 മാസങ്ങൾക്ക് മുമ്പായി മുനിസിപ്പൽ അധികാരികൾ റോഡ് ഉടൻ ടാർ ച്ചെയ്യുമെന്ന് മർച്ചന്റ് ഭാരവാഹികൾക്ക് ഉറപ്പ് നൽകിയിരുന്നു. എത്രയും വേഗം ഈ വിഷയത്തിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ ചാലക്കുടിയിലെ വ്യാപാരികൾ ശക്തമായ പ്രക്ഷോപ പരിപാടികളുമായി മുന്നോട്ട് പോകുന്നതായിരിക്കും എന്ന് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മുത്തേടന്റെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടിവ് യോഗം തിരുമാനിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ട്രഷറർ ഷൈജു പുത്തൻ പുരക്കൽ, വൈസ് പ്രസിഡണ്ടുമാരായ, ചന്ദ്രൻ കൊളത്താപ്പിള്ളി, ഡേവിസ് എം.ഡി. സെക്രട്ടറിമാരായ ഡേവീസ് വെളിയത്ത്, ഗോവിന്ദൻകുട്ടി, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോബി മേലേടത്ത്, ബിജു മാളക്കാരൻ, റെയ്സൻ ആലുക്ക, ജോയ് പാനികുളം, ആന്റോ മേനാച്ചേരി, ആന്റോ എരിഞ്ഞേരി, ആന്റണി.പി.വി., ബഷീർ ഇ.ടി.ടൗൺ അമ്പ് കമ്മറ്റി ജനറൽ കൺവിനർ ജയിൻ ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു.




