കോഴിക്കോട്: കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മുംബൈയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതയാണെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന പാലക്കാട് സ്വദേശിനി അമൃതയെയാണ് ഇന്നലെ മുതല്‍ കാണാതായത്. “ഡോക്ടറെ കാണാന്‍ പോകുന്നു” എന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് പുറപ്പെട്ടതായിരുന്നു അവള്‍.
പിന്നീട് കണ്ണൂരിലേക്ക് പോയതായിരിക്കാമെന്ന് ആദ്യം സംശയമുണ്ടായിരുന്നു. എന്നാൽ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുംബൈ താനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസും ബന്ധുക്കളും ഇപ്പോള്‍ താനെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥിനിയെ സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.






