Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ബാലുശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട്: ബാലുശ്ശേരിയിൽ വാഹനാപകടം. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിക്ക് പോവുകയായിരുന്ന അർച്ചന ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്കേറ്റു. രമേശനാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ ബാലുശ്ശേരി മുക്കിൽ സ്വകാര്യ ചിട്ടി കമ്പനിയിലെ കലക്ഷൻ ഏജന്റ് ആണ്. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിക്ക് പോവുകയായിരുന്ന അർച്ചന ബസ്, ബസ് സ്റ്റാൻഡിന് മുൻവശത്ത് വച്ച് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ ബസിനുള്ളിലേക്ക് തെറിച്ചുവീണു. അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയ ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്ന് ആണ് ബാലുശ്ശേരി താലൂക്ക് […]
Read more

എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷഹീദ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും

തൃശ്ശൂർ: എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷഹീദ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. പരിപാടി എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ടി.എം. അക്ബർ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് സിദ്ദീഖുൽ അക്ബർ, മണ്ഡലം സെക്രട്ടറി ഡോ. മുസമ്മിൽ, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷഫീദ് ബ്ലാങ്ങാട്, മണ്ഡലം ജോയിന്റ് സെക്രട്ടറി ഇബ്രാഹിം പുളിക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ഷെഫീഖ് […]
Read more

ജില്ലാ സബ്ജുനിയർ യുത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തിരുരിൽ തുടക്കമായി

മലപ്പുറം: ജില്ലാ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ജില്ലാ സബ് ജൂനിയർയുത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തിരൂരിൽ തുടക്കമായി കേരള ഫുട്ബോൾ അസോസിയേഷൻ്റെ രജിസ്ട്രേഷനുള്ള ടീമുകൾ തമ്മിലുള്ള മത്സരമാണ്കുട്ടായി എംഎംഎംഎച്ച് എസ് എസ് ഗ്രൗണ്ടിൽ ആരംഭിച്ചത്. 13 വയസിന് താഴെയുള്ള കുട്ടികൾ ഉൾകൊള്ളുന്ന 21 ടീമുകൾ ഒരാഴ്ച നീണ്ടു നിൽകുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ജലീൽ മയുര ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെവിഎം ഹനീഫ അധ്യക്ഷത വഹിച്ചു.മംഗലം ഗ്രാമ പഞ്ചായത്ത് […]
Read more

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

മലപ്പുറം: താനാളൂർ ശബാബ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾക്ക് സ്വീകരണവും ആദരവും സംഘടിപ്പിച്ചു . പരിപാടി കെ. എൻ. എം മർകസ് ദഅവ സംസ്ഥാന സെക്രട്ടറി എം .ടി മനാഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശബാബ് സെന്റർ ചെയർമാൻ എൻ. കെ മുസ്തഫ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ:എ .പി സ്മിജി, താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി. പി .ഒ അഷ്‌കർ മാസ്റ്റർ , വൈസ് പ്രസിഡൻ്റ് […]
Read more

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് രണ്ടത്താണി സ്വദേശിക്ക്

മലപ്പുറം: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി രണ്ടത്താണി സ്വദേശി കാലടി കുഞ്ഞഹമ്മദ് മകൻ മെൻ്റലിസ്റ്റും സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റുമായ അജ് വദ് കാലടി.കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് സാറിന്റെയും സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ശ്രീ. ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ റോപ് എക്സ്കേപ് എന്ന മായാജാല […]
Read more

സഹകരണ മേഖലയെ തകർക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണം

കണ്ണൂർ: സഹകരണ മേഖലയെ തകർക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണം എന്നാവശ്യപ്പെട്ട് കൊണ്ട് കേരള കോ ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ബിനു കാവുങ്കൽ നയിക്കുന്ന സഹകരണ സംരക്ഷണ യാത്രയ്ക്ക് പയ്യന്നുരിൽ നൽകിയ സ്വീകരണം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബ്രിജേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെ സി ഇ എഫ് സംസ്ഥാന സെക്രട്ടറി എൻ.വി.രഘുനാഥൻ അദ്ധ്യക്ഷനായി.ഡിസിസി ജനറൽ സെക്രട്ടറിമാരായ എ.പി നാരായണൻ, ഇ.ടി. രാജിവൻ, എം.ഉമ്മർ, പിലാക്കാൽ അശോകൻ, തുണ്ടിയിൽ വർക്കി, കെ സി […]
Read more

പാനൂർ മേഖലയിൽ ക്ഷേത്ര മോഷണം പതിവാക്കിയ പ്രതി പിടിയിൽ; കുടുങ്ങിയത് മംഗലാപുരത്ത് വെച്ച്

കണ്ണൂർ: പാനൂർ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഭണ്ഡാര മോഷണം നടത്തി ജനങ്ങളെയും പോലീസിനെയും ഒരുപോലെ കുഴപ്പിച്ചിരുന്ന കുപ്രസിദ്ധ മോഷ്‌ടാവ് ഒടുവിൽ പിടിയിലായി. കോഴിക്കോട് സ്വദേശിയായ കുഞ്ഞിക്കണ്ടി അബ്ദുള്ള (60) ആണ് പോലീസ് വലയിലായത്. പാനൂർ സി.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മംഗലാപുരത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.പുത്തൂർ കുയിമ്പിൽ ക്ഷേത്രം, എലാങ്കോട് ശ്രീ മഹാവിഷ്‌ണു ഭദ്രകാളി ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവൻ കാവ് ഭഗവതി ക്ഷേത്രം, പൂക്കോം കല്ലുള്ള പുനത്തിൽ ക്ഷേത്രം, തൂവ്വക്കുന്ന് അയ്യപ്പമഠം തുടങ്ങി […]
Read more

ചങ്ങനാശ്ശേരി ഗുഡ്സ് ഷെഡ് റോഡിന്റെ അവസ്ഥ പരിതാപകരം

കോട്ടയം: ചങ്ങനാശേരി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഗുഡ്സ് ഷെഡ് റോഡിന്റെ നിലവിലെ അവസ്ഥ പരിതാപകരം. ആയിരക്കണക്കിന് സ്‌കൂൾ- കോളേജ് വിദ്യാർഥികൾ, റെയിൽവേ യാത്രക്കാർ, നഗരസഭയിലെ വിവിധ വാർഡുകളിലെ താമസക്കാർ എന്നിവർ നിത്യേന ആശ്രയിക്കുന്ന ഈ പാതയാണ് തകർന്ന് കിടക്കുന്നത്. ഇവിടുത്തെ റോഡിലെ വലിയ കുഴികൾ കാരണം ഇരുചക്ര വാഹനയാത്രക്കാർ സ്ഥിരമായി അപകടത്തിൽപ്പെടുന്നതും പതിവാണ്. കാൽനടയാത്രക്കാർക്കുപോലും സുരക്ഷിതമായി നടക്കാൻ പറ്റാത്ത രീതിയിൽ റോഡ് തകർന്നു. ഈ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും […]
Read more

അതിഥി തൊഴിലാളികൾക്ക് നേരെ ഗുണ്ടാ ആക്രമണം; ഒരാൾക്ക് കുത്തേറ്റു

കോട്ടയം: ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിൽ അതിഥി തൊഴിലാളികൾക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റേഷനിലെ മത്സ്യ മാർക്കറ്റിൽ നിന്നും മീൻ വാങ്ങി മടങ്ങുകയായിരുന്ന നിർമ്മാണ തൊഴിലാളികൾക്ക് നേരെയാണ് ആറംഗ സംഘം അക്രമം അഴിച്ചുവിട്ടത്. തൊഴിലാളികളെ തടഞ്ഞുനിർത്തിയ അക്രമികൾ പണവും മൊബൈൽ ഫോണും ആവശ്യപ്പെട്ടു. ഇത് നിഷേധിച്ചതിനെ തുടർന്ന് തൊഴിലാളികളുടെ കണ്ണിൽ സ്പ്രേ അടിച്ചശേഷം ഇവരെ വലിച്ചിഴച്ച് ദൂരസ്ഥലത്തേക്ക് കൊണ്ടുപോകാൻ സംഘം ശ്രമിച്ചു. ഈ പിടിവലിക്കിടെയാണ് ബീഹാർ […]
Read more

ശ്രീനാരായണ സ്പോർട്സ് ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി സമാപിച്ചു; ക്ലബ്ബിന്റെ വയോജന സ്നേഹം മാതൃകാപരം- മന്ത്രി വി എൻ വാസവൻ

ആദരിക്കൽ ചടങ്ങുകൾ: കോട്ടയം: വയോജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള കുമരകം ശ്രീനാരായണ സ്പോർട്ട്സ് ക്ലബ്ബ് & ഗ്രന്ഥശാലയയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു. ഒരു വർഷം നീണ്ടുനിന്ന ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.75 വയസ്സ് പിന്നിട്ട ക്ലബ്ബ് അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിനെ പ്രശംസിച്ചുകൊണ്ടാണ് മന്ത്രിയുടെ പരാമർശം. ക്ലബ്ബ് പ്രസിഡന്റ് ബ്രഹ്മശ്രീ എം.എൻ. ഗോപാലൻ തന്ത്രികൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. വിഷ്ണുമണി, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix