Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കൊടുവള്ളി പാലക്കുറ്റി മന്തി കടയിൽ തീപിടുത്തം

കോഴിക്കോട്: കൊടുവള്ളി- താമരശ്ശേരി റൂട്ടിൽ പാലക്കുറ്റിയിലെ അൽ റയ്ദാൻ എന്ന മന്തി കടക്കാണ് തീ പിടിച്ചത്, കട പൂർണമായും കത്തി നശിച്ചു. ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. നരിക്കുനിയിൽ നിന്നും രണ്ട് യൂണിറ്റ് വാഹനം മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണയ്ക്കാൻ സാധിച്ചത്. നരിക്കുനി ഫയർഫോഴ്സ് യൂണിറ്റിലെ സീനിയർ ഫയർ സേഫ്റ്റി ഓഫീസർ രാഗിൻ , ലതിഷ് , ഫയർ സേഫ്റ്റി ഓഫീസർ സജിത്ത്, നിതിൻ ദാസ് , അബീഷ് , ജിനുകുമാർ , ഷാഫി, ഷനിൽ , അനൂപ് […]
Read more

അമിതവേഗ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചു; നിർത്താതെ പോയതായി പരാതി

തൃശ്ശൂർ: കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിലേക്ക് അമിതവേഗത്തിൽ എത്തിയ ബസ് ഒരു ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിർത്താതെ പോയതായി പരാതി. ആനായ്ക്കൽ കോതോട് സ്വദേശി സന്തോഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ബസ് ഇടിച്ചതെന്ന് പറയുന്നു.ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഓട്ടോറിക്ഷ സ്കൂൾ ട്രിപ്പ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

കുന്നംകുളം നഗരത്തിൽ പിണ്ടി പെരുന്നാൾ ജനുവരി അഞ്ചും ആറും സമുചിതമായി ആഘോഷിക്കും

തൃശ്ശൂർ: കുന്നംകുളം നഗരത്തിന്റെ പരമ്പരാഗത ആഘോഷമായ പിണ്ടി പെരുന്നാൾ ജനുവരി അഞ്ചും ആറും തീയതികളിലായി നഗരസഭയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കാൻ തീരുമാനം. നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.പിണ്ടി പെരുന്നാൾ നടത്തിപ്പിനായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കും. നഗരസഭാ പരിധിയിലെ പ്രധാന അഞ്ച് സ്ഥലങ്ങളിൽ കവാടങ്ങൾ സ്ഥാപിച്ച് പെരുന്നാൾ ആഘോഷങ്ങളെ ഭംഗിയായി വരവേൽക്കും. പെരുന്നാൾ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ഗതാഗത സൗകര്യം സുഗമമാക്കുന്നതിനായി പോലീസിന്റെ […]
Read more

കുന്നംകുളം റിംഗ് റോഡ്വികസന മുന്നേറ്റത്തിലെ നിർണായക നാഴികക്കല്ല്

തൃശ്ശൂർ: കുന്നംകുളം നഗരത്തിന്റെ ദീർഘകാല വികസന സ്വപ്നമായ റിംഗ് റോഡ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നു. നഗരത്തിലെ ഗുരുതരമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും നഗരത്തിലൂടെയും നഗരത്തിലൂടെ കടന്നുപോകുന്ന വാഹനഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനുമായി വിഭാവനം ചെയ്ത കുന്നംകുളം മുനിസിപ്പാലിറ്റി റിംഗ് റോഡ് വികസന പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിന്റെ പൊതുവാദം കേൾക്കൽ ജനുവരി 6ന് രാവിലെ പതിനൊന്ന് മണിക്ക് നഗരസഭ ടൗൺഹാളിൽ നടക്കും. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം നൽകിയ എ സി മൊയ്തീൻ എംഎൽഎയ്ക്ക് വിവിധ മേഖലകളിൽ നിന്നുള്ള അഭിനന്ദനവും പിന്തുണയും ശക്തമാണ്. […]
Read more

കോട്ടയം നഗരത്തിന്റെ തെക്കൻ മേഖലയിൽ ശുദ്ധജല വിതരണം മുടങ്ങിയിട്ട് മൂന്ന് മാസം

കോട്ടയം: വേനൽകാലം ആരംഭിക്കിക്കാൻ ഇരിക്കെ നഗരത്തിന്റെ  തെക്കൻ മേഖലകളായ പള്ളം, പാക്കിൽ, മാവിളങ്ങ് ഭാഗങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ പൈപ്പിലൂടെ ശുദ്ധജലം എത്തിയ ശേഷം പിന്നീട് ഇന്നു വരെ വെള്ളം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി നാട്ടുകാർ.  ഈ പ്രദേശത്തെ കിണറുകളിലെ  വേനൽക്കാലം എത്തുന്നതിനു മുൻപ് തന്നെ ക്രമാതീതമായ അളവിൽ താഴ്ന്നു തുടങ്ങി. ജലത്തിനായി സ്വകാര്യ കുടിവെള്ള വിതരണക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. ഇവർ അമിതവില ഈടാക്കുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. ശുദ്ധജല […]
Read more

ചിരിയുടെ തമ്പുരാൻ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാൾ മധുരം

അരശുംമൂട്ടിൽ അപ്പുക്കുട്ടനായും പച്ചാളം ഭാസിയായും മലയാളി മനസ്സിൽ മായാതെ അമ്പിളിച്ചേട്ടൻ ഹാസ്യ സാമ്രാട്ടെന്നും ചിരിയുടെ തമ്പുരാനെന്നും വിശേഷിപ്പിക്കുമ്പോഴും നർമവും കടന്ന് മലയാള സിനിമയിൽ അദ്ദേഹം ഒരു സമ്പൂർണ നടനായിരുന്നു. മികച്ച നടൻ എന്നതിന് അലമാരകളിൽ ഔദ്യോഗിക അവാർഡുകൾ നിറഞ്ഞില്ലെങ്കിലും, എത്രയോ നാളുകളായി പ്രേക്ഷകർ ജഗതി ശ്രീകുമാറിന് ആ അംഗീകാരം നൽകി കഴിഞ്ഞു. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ അഭ്രപാളിയെ വിസ്മയിപ്പിച്ച ഈ അതുല്യ പ്രതിഭയ്ക്ക് ഇന്ന് 75-ാം പിറന്നാൾ മധുരം. മലയാള സിനിമയുടെ വിസ്മയം ഏറ്റവും കൂടുതൽ […]
Read more

സീപ്പ് സൂപ്പർ ലീഗിന് തുടക്കം; ആദ്യ വിജയം കാഞ്ഞിരത്താനം സെന്റ് ജോൺസിന്

കോട്ടയം :”Say No to Drugs, Yes to Sports” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജ്, പാലായുമായി സഹകരിച്ച് സംഘടിപ്പിച്ച സീപ്പ് സൂപ്പർ ലീഗ് 2026-ന് ഔദ്യോഗികമായി തുടക്കമായി. കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വെച്ച് 2026 ജനുവരി 4-ന് നടന്ന ചടങ്ങിൽ ഇന്ത്യൻ എ ടീം അംഗവും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎൽ താരവുമായ സച്ചിൻ ബേബി ലീഗ് ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപതാ […]
Read more

മലമ്പുഴ ഉദ്യാന നവീകരണം മാർച്ച് ആദ്യഘട്ടം പൂർത്തിയാകും

പാലക്കാട്: ഡിസംബർ- ജനുവരി മാസങ്ങളിൽ പുഷ്പമേള നടക്കുന്നതു പ്രതീക്ഷിച്ചെത്തുന്നവരുടെ തിരക്കാണ് മലമ്പുഴ ഉദ്യാനത്തിൽ. നവീകരണം നടക്കുകയാണെന്നും പ്രവേശനമില്ലെന്നും പറയുമ്പോൾ അണക്കെട്ടിന്റെ മുകൾഭാഗം കണ്ട് ആസ്വദിച്ചും റോപ്‌വേയിൽ കയറി ഉദ്യാനം കണ്ടും മടക്കം. ക്രിസ്‌മസ് അവധി തുടങ്ങിയതുമുതൽ അനുഭവപ്പെട്ടതാണ് തിരക്കെന്ന് സമീപത്ത് കച്ചവടം നടത്തുന്നവരും പറയുന്നു. നിരാശയോടെ മടങ്ങേണ്ടിവരുമ്പോഴും ഉദ്യാനം അടിമുടി മാറുമ്പോൾ ഇനിയും വരാമല്ലോയെന്ന പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട് സന്ദർശകർ. 2025 സെപ്റ്റംബർ 11-നാണ് നവീകരണത്തിനായി ഉദ്യാനം അടച്ചിട്ടത്. ‘സ്വദേശ് ദർശൻ 2.0’ പദ്ധതിയിൽ 75 കോടി രൂപയുടെ […]
Read more

ആയക്കാട് ഹൈസ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കുന്നതിന് സാധ്യത തെളിയുന്നതായി പി.പി സുമോദ് എംഎൽഎ

പാലക്കാട്: വടക്കഞ്ചേരി ആയക്കാട് ഹൈസ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കുന്നതിന് സാധ്യത തെളിയുന്നതായി പി.പി സുമോദ് എംഎൽഎ അറിയിച്ചു. പ്രമുഖവ്യവസായിയും ഒട്ടേറെ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഗോകുലം ഗോപാലന് ഹൈസ്കൂൾ ഗ്രൗണ്ട് സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒഫീഷ്യൽ ലെറ്റർഹെഡിൽ പി.പി സുമോദ് എംഎൽഎ നിവേദനം നൽകി. 2026 ബഡ്ജറ്റിൽ തുക അനുവദിച്ച് ആയക്കാട് സ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കാനുള്ള പോംവഴിയാണ് കൂടിക്കാഴ്ച്ചയിലൂടെയും ചർച്ചയിലൂടെയും തെളിയുന്നതെന്നും നാടിന്റെ ജനകീയ ആവശ്യം പരിശോധിച്ച് അനുഭാവ പൂർവ്വം പരിഗണിക്കാം എന്ന് ഗോകുലം ഗോപാലൻ ഉറപ്പുനൽകിയതായും […]
Read more

വാവുമല ഇക്കോ ടൂറിസം പദ്ധതിക്ക് പച്ചക്കൊടി; ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് ഏറ്റെടുക്കും

പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര– വടക്കഞ്ചേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ വാവുമലയുടെ പ്രകൃതി ഭംഗിക്ക് പുതുജീവൻ പകർന്ന് വാവുമല ഇക്കോ ടൂറിസം പദ്ധതിക്ക് റവന്യു വകുപ്പിൽനിന്ന് അനുമതി ലഭിച്ചു. പദ്ധതിക്കായി ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് ഏറ്റെടുക്കും. ദേശീയപാത പന്നിയങ്കരയിൽനിന്ന് വാവുമലയിലേക്കു 46 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിർമാണ ഉടൻ ആരംഭിക്കും. സമീപത്തെ തോട്ടം ഉടമകൾ സൗജന്യമായി കൈമാറിയ ഭൂമിയിലാണ് റോഡ് നിർമാണം നടത്തുക. 12 ഭൂവുടമകളിൽ നിന്നായി 335 മീറ്റർ നീളത്തിൽ 49 സെന്റ് സ്ഥലമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix