Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വേട്ടേക്കരൻപാട്ട് മഹോത്സവം ആഘോഷിച്ചു

തൃശ്ശൂർ: കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ജനുവരി 3 ശനിയാഴ്ച 12008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരൻപാട്ട് വിപുലമായി ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകളോടെ ആരംഭിച്ച ചടങ്ങുകളിൽ 10.30ന് ഭക്തജനങ്ങൾ 12008 നാളികേരം എണ്ണി കൂട്ടി സമർപ്പിച്ചു. വൈകിട്ട് കക്കാട് രാജപ്പന്മാരാരുടെ നേതൃത്വത്തിൽ ഡബിൾ തായമ്പക അരങ്ങേറി. അത്താഴപൂജയ്ക്ക് ശേഷം വൈകുന്നേരം 7ന് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിപ്പുണ്ടായി. തുടർന്ന് ഈടും കൂറും, കളം പ്രദക്ഷിണം, കളം പൂജ, കളം പാട്ട് എന്നിവ നടന്നു. കോമരം കാരക്കുറ രാമചന്ദ്രൻ നായർ […]
Read more

വീട്ടിൽ നിന്നും ചാടി പോയ നായയുമായി മൂന്നു പേർ കടന്നുകളഞ്ഞു; പരാതി നൽകി ഉടമ

കോഴിക്കോട്: താമരശ്ശേരി മദർ മേരി ആശുപത്രിക്ക് സമീപത്തെ വീട്ടിൽ നിന്നും ചാടി പോയ നായയെ പിടികൂടി മൂന്നു യുവാക്കൾ രക്ഷപെട്ടു. കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് നായ പുറത്തു ചാടിയത്. ഈ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. പിന്നീട് ചുങ്കം ജംഗ്ഷനിലെത്തിയ പട്ടിയെ മൂന്നു യുവാക്കൾ ചേർന്ന് കഴുത്തിൽ കയർ കെട്ടി കൊണ്ടു പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞിട്ടുണ്ട്. ഉടമ താമരശ്ശേരി പോലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന […]
Read more

താമരശ്ശേരി ചുരം യാത്രക്കാരുടെ ശ്രദ്ധക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് (ജനുവരി 5) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയ പാത ഉപവിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു. ചുരം നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി 6,7,8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്ന തിനും ചുരം റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാവിലെ ഏട്ട് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും പ്രവർത്തികൾ നടക്കുക. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ രാവിലെ എട്ടിന് മുമ്പും വൈകിട്ട് ആറിന് ശേഷവുമായി […]
Read more

കക്കാടംപൊയിലിൽ മിനി ടൂറിസ്റ്റ് ബസ്സ് അപകടം, തമഴ്നാട് സ്വദേശികൾക്ക് പരുക്ക്

കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യാത്രികര്‍ക്ക് പരിക്കേറ്റു. കക്കാടംപൊയിലിന് സമീപം പീടികപ്പാറ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. തമിഴ്‌നാട് ട്രിച്ചിയില്‍ നിന്നുള്ളവരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കക്കാടം പൊയിലിലേക്ക് മിനി ബസ്സില്‍ എത്തിയ സംഘം തിരികേ കൂടരഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്നു. കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബ്രേക്കിന് തകരാര്‍ സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഡ്രൈവര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു നിരക്കിയും മറ്റും ഒരുവിധത്തില്‍ വാഹനം നിര്‍ത്തുകയായിരുന്നു. […]
Read more

പൊന്മുണ്ടത്ത് നടപ്പിലാക്കേണ്ട വികസന പദ്ധതികൾ; പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് നിവേദനം നൽകി

മലപ്പുറം: പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിൽ സർക്കാർ സഹായത്തോടെ നടപ്പിലാക്കേണ്ട വിവിധ വികസന പദ്ധതികൾ സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡൻറ് ആർ കോമുക്കുട്ടി സ്ഥലം എംഎൽഎയും മന്ത്രിയുമായ വി അബ്ദുറഹ്മാന് നിവേദനം നൽകി. പഞ്ചായത്തിലെ പ്രധാന വാജിജ്യസിരാ കേന്ദ്രമായ വൈലത്തൂരിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരമായി തിരൂർ- താനൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് യാഥാർഥ്യമാക്കാനുള്ള അക്വസിഷൻ നടപടികൾക്കായുള്ള ഫണ്ട് വകയിരുത്തുക, വൈലത്തൂർ ടൗൺ വീതികൂട്ടി സൗന്ദര്യവത്കരിക്കുന്നതിന് ഫണ്ട് അനുവദിക്കുക, കളി സ്ഥലം (ഇൻഡോർ, ഔട്ട് ഡോർ ഇനങ്ങൾക്കുള്ള സ്പോട്സ് ഹബ്ബ്) […]
Read more

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും കണ്ണ് പരിശോധന തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

മലപ്പുറം: നവോദയ ആർട്സ് & സ്പോർട്സ് ക്ലബ് പീത്തട വളവന്നൂർ നോർത്തിന്റെ ആഭിമുഖ്യത്തിൽ പടിയത്ത് ആയുർവേദിക്ക്‌ & മോഡേൺ ഹോസ്പിറ്റൽ കടുങ്ങാത്തുകുണ്ടും, അൽ സലാമാ കണ്ണാശുപത്രി പെരിന്തൽമണ്ണയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർമാരായ പി സി കബീർ ബാബു , എ പി മുസ്തഫ എന്നിവർ ചേർന്ന് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മുഫീദ് തയ്യിൽ അധ്യക്ഷത വഹിച്ചു.പടിയത്ത് ഹോസ്പിറ്റൽ ഡോക്ടർ ഹിബ,അൽ സലാമാ ഹോസ്പിറ്റൽ പിആർഒ. അംജദ്, ക്ലബ് എക്സിക്യൂട്ടീവ് അംഗളായ അമീർ ഇ […]
Read more

അധ്യാപക പരിശീലനം സമാപിച്ചു

മലപ്പുറം: ജില്ലയിലെ അംഗീകൃത സ്കൂളുകളുടെ മാനേജ്മെൻറ് അസോസിയേഷൻ കെ ആർ എസ് എം എ പത്താം ക്ലാസിലെ അധ്യാപകർക്കായി; മാറിയ പരീക്ഷ രീതി, മൂല്യനിർണയ നിർദ്ദേശങ്ങൾ എന്നിവയെ കുറിച്ച് ഒരു ദിവസത്തെ തീവ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടക്കൽ മലബാർ ഇൻറർനാഷണൽ സ്കൂളിൽ വച്ച് നടന്ന പരിശീലന പരിപാടിയിൽ അധ്യക്ഷത വഹിച്ചത് ജില്ലാ വൈസ് പ്രസിഡൻറ് മജീദ് മണ്ണിശ്ശേരിയായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി യൂസഫ് തൈക്കാടൻ സ്വാഗതം ആശംസിച്ച ചടങ്ങ ഉദ്ഘാടനം ചെയ്തത് ജില്ലാ പ്രസിഡൻറ് പീ […]
Read more

ദേശീയപാത നിർമ്മാണം; മണ്ണിന്റെ ഘടന പഠിക്കണമെന്ന് കെ.വി. സുമേഷ് എംഎൽഎ

കണ്ണൂർ: ദേശീയപാത നിർമ്മാണത്തിനിടെയുണ്ടാകുന്ന മണ്ണിടിച്ചിലും മറ്റ് അപകടങ്ങളും ഒഴിവാക്കാൻ നിർമ്മാണ മേഖലയിലെ മണ്ണിന്റെ ഘടനയെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് കെ.വി. സുമേഷ് എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. കോട്ടക്കുന്ന് ഭാഗത്ത് മണ്ണിന്റെ സവിശേഷതകൾ കാരണം റോഡ് താഴുന്നതും എംബാങ്ക്‌മെന്റ് ഇടിയുന്നതും പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ദേശീയപാത അധികൃതർ അടിയന്തരമായി ഇടപെടണമെന്നും എം.എൽ.എ പറഞ്ഞു. നിലവിൽ ചതുപ്പ് പ്രദേശത്ത് സംരക്ഷണഭിത്തി കെട്ടി മണ്ണിട്ടുയർത്തിയാണ് വയഡക്റ്റ് നിർമ്മിക്കുന്നത്.നിർമ്മാണത്തിൽ മാറ്റം വേണംനിലവിലെ […]
Read more

ചെറുപുഴ തിരുനെറ്റിക്കല്ലില്‍ കാട്ടാനക്കുട്ടി കിണറ്റില്‍ വീണ് ചത്തു; മരണ കാരണം തലയ്ക്കേറ്റ പരിക്കെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ: തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് പരിധിയില്‍പ്പെട്ട ചെറുപുഴ തിരുനെറ്റിക്കല്ലില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് ആനക്കുട്ടി ചത്തു.കിണറിലെ വെള്ളത്തില്‍ ചോര കലർന്നത് കണ്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ഒരു വയസ്സ് പ്രായവും ഒരു ക്വിന്റല്‍ ഭാരവുമുള്ള ആനക്കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. വീട്ടുകാർ നിത്യോപയോഗത്തിനായി ഉപയോഗിച്ചിരുന്ന കിണറാണിത്. പൈപ്പ് വഴി താഴേക്ക് വെള്ളം എത്തിക്കുന്ന സംവിധാനമാണ് ഇവിടെയുള്ളത്. വെള്ളത്തില്‍ രക്തത്തിന്റെ അംശം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീട്ടുകാർ കിണറിനുള്ളിലേക്ക് നോക്കിയതും ആനക്കുട്ടിയെ കണ്ടെത്തിയതും.കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് […]
Read more

എസ്എൻഡിപി യോഗം കുമരകം വടക്ക് ശാഖയുടെ 2026 കലണ്ടർ പ്രകാശനം ചെയ്തു

കോട്ടയം: എസ്എൻഡിപി യോഗം കോട്ടയം യൂണിയനിലെ 38-ാം നമ്പർ ശാഖയായ കുമരകം വടക്ക് ശാഖ പുറത്തിറക്കിയ 2026-ലെ കലണ്ടർ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്തു. കണിച്ചുകുളങ്ങരയിലെ യോഗം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിലാണ് പ്രകാശനം നടന്നത്. ശാഖായോഗം പ്രസിഡന്റ് അജയൻ എം. ജെ., സെക്രട്ടറി സനകൻ എ. സി., മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ എം. വി. ബാബു, വി. സി. അജയഘോഷ്, പി. സി. അനിൽകുമാർ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർ അരവിന്ദ് സുകുമാരൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix