Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കുമരകം ശ്രീ ശക്തീശ്വരം ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

കോട്ടയം: കവണാറ്റിൻകര വിരിപ്പുകാല ശ്രീശക്തീശ്വരം ക്ഷേത്രത്തിന്റെ റോഡരികിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി. കാണിക്കവഞ്ചിയുടെ ചില്ല് തകർക്കപ്പെട്ട നിലയിലാണ്. രാവിലെ ക്ഷേത്രത്തിൽ വിളക്ക് കൊളുത്താൻ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. എത്ര രൂപ നഷ്ടമായി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ക്ഷേത്രം അധികൃതർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവത്തിന് ആനയും

കോട്ടയം: ചരിത്രപരമായ തീരുമാനം തിരുത്തിക്കൊണ്ട്, കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാൻ ഭരണസമിതി തീരുമാനിച്ചു. ഇന്ന് കൂടിയ പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ വർഷങ്ങളിൽ, ക്ഷേത്രത്തിലെ ഉത്സവത്തിൽ ആനയെ ഒഴിവാക്കി ആ തുക അശരണർക്ക് വീട് നിർമ്മിച്ച് നൽകാൻ വിനിയോഗിച്ച് നിലവിലെ ഭരണസമിതി കൈയ്യടി നേടിയിരുന്നു. എന്നാൽ, ഈ നിലപാടിൽ മാറ്റം വരുത്തിക്കൊണ്ടാണ് 121-ാമത് വർഷോത്സവത്തിന് ആനയെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ക്ഷേത്രത്തിലെ 121-ാമത് വർഷോത്സവം 2026 ഫെബ്രുവരി 21 ശനിയാഴ്ച കൊടിയേറി […]
Read more

അയർലണ്ടിലെ സെമിനാരിയിൽ പഠിച്ചു വൈദികനായ ആദ്യ മലയാളിക്ക് വെള്ളികുളം ഇടവകയിൽ സ്വീകരണം

കോട്ടയം: അയർലണ്ടിലെ ഡബ്ലിൻ രൂപതയിൽ സെമിനാരി പഠനം പൂർത്തിയാക്കി കപ്പൂച്ചിൻ മിഷനറി വൈദികനായി അഭിഷിക്തനായ ഫാ. ആന്റണി വാളിപ്ലാക്കലിന് വെള്ളികുളം ഇടവകയിൽ ഊഷ്മളമായ സ്വീകരണം നൽകി. അയർലണ്ടിലെ സെമിനാരിയിൽ പഠനം നടത്തി വൈദികപട്ടം സ്വീകരിക്കുന്ന ആദ്യ മലയാളിയാണ് ഫാ. ആന്റണി വാളിപ്ലാക്കൽ. 2025 മെയ് 10-ന് ഡബ്ലിൻ രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് ഡോണൽ റോച്ചിൽ നിന്നാണ് അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചത്. ഭരണങ്ങാനം വാളിപ്ലാക്കൽ കുര്യൻ, അന്നക്കുട്ടി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തയാളാണ് ആന്റണി. ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിൽ […]
Read more

സൗജന്യ കലാപരിശീലനം കൂടപ്പുഴ അജന്ത ആര്‍ട്സ് & സ്പോര്‍ട്ഷ് ക്ലബ്ബില്‍ ആരംഭിച്ചു

തൃശ്ശൂർ: കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് തൃശൂര്‍ ജില്ല വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി, ചാലക്കുടി നഗരസഭ, അജന്ത ക്ലബ്ബ് തുടങ്ങിയവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കലാപരിശീലനം കൂടപ്പുഴ അജന്ത ആര്‍ട്സ് & സ്പോര്‍ട്ഷ് ക്ലബ്ബില്‍ വെച്ച് ആരംഭിച്ചു. ചാലക്കുടി നഗരസഭ കൗൺസിലർ ഉഷ പരമേശ്വരൻ ഉദ്ഘാടനം നിർവ്വഹിച്ചു. അജന്ത ക്ലബ്ബ് പ്രസിഡണ്ട് മധു ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ടി പി രാജു,ക്ലാസ് നയിക്കുന്ന അദ്ധ്യാപകർ ,ക്ലബ്ബ് ഭാരവാഹികളായ രജനീഷ് കളി വീട്ടിൽ, […]
Read more

പൊൻകുന്നത്ത് ഇളങ്ങുളം വിശ്രമ കേന്ദ്രം പദ്ധതി വീണ്ടെടുക്കാൻ നടപടി വേണമെന്ന് ആവശ്യം

കോട്ടയം: പൊൻകുന്നതിനടുത്തു എലികുളത്തു ഹാപ്പിനസ് പാർക്ക്, ഓപ്പൺ ജിം  അങ്ങനെ എന്തൊക്കെയായിരുന്നു പദ്ധതികൾ,  ഒടുവിൽ വിശ്രമ കേന്ദ്രം വിസ്മൃതിയിലേക്ക്. എലിക്കുളം പഞ്ചായത്തിൽ ഇളങ്ങുളത്തു സ്ഥാപിച്ച വഴിയോര വിശ്രമ കേന്ദ്രമാണ് നാശത്തിലേക്ക് നീങ്ങുന്നത്. പദ്ധതി വീണ്ടെടുക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ഹാപ്പിനസ് പാർക്ക്, ഓപ്പൺ ജിം, തുടങ്ങിയ സൗകര്യങ്ങളോടെ ആയിരുന്നു പദ്ധതി ആരംഭിച്ചത്. തൃതല പഞ്ചായത്ത് ഫണ്ടുകൾ ഇതിനായി വിനിയോഗിച്ചു. ഹാപ്പിനെസ് പാർക്കിൽ കുട്ടികൾക്കായുള്ള വിനോദ ഉപകരണങ്ങളാണുള്ളത്. വ്യായാമത്തിനായി […]
Read more

തിരുവാതിര മഹോത്സവം  ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു

തൃശ്ശൂർ: മോതിരക്കണ്ണി:അതിപുരാതനമായ മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം  ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകളിൽ രുദ്രാഭിഷേകവും  ,അന്നമനട മുരളീധരമാരാർ അവതരിപ്പിച്ച മേജർ സെറ്റ് പഞ്ചവാദ്യവും അരങ്ങേറി. തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു. വൈകിട്ട്  നിറമാല ചുറ്റളക്ക്  വിവിധ ക്ഷേത്രങ്ങളിൽ നിന്നായി നാമജപ–വാദ്യമേളങ്ങളുടെ  അകമ്പടിയോടെ താലംവരവ് നടന്നു. മാരാംകോട് ശ്രീ ദുർഗ്ഗ – ശ്രീ ഭദ്രകാളി ക്ഷേത്രം, ശ്രീ അന്നപൂർണ്ണേശ്വരി – ശ്രീ ഭദ്രകാളി ക്ഷേത്രം കാരാപ്പാടം, മനപ്പറമ്പ് ഭഗവതി ക്ഷേത്രം കിഴക്കേ […]
Read more

ബാലഗോകുലത്തിൻ്റെ സുകൃത കേരളം സുവർണ്ണ ജയന്തി ഗോകുല കലായാത്രയ്ക്ക് തുടക്കം

തൃശ്ശൂർ: അമൃത ഭാരതത്തിന് ആദർശ ബാല്യം” എന്ന സന്ദേശവുമായി ബാലഗോകുലം സംഘടിപ്പിക്കുന്ന സുകൃത കേരളം സുവർണ്ണ ജയന്തി ഗോകുല കലായാത്രയ്ക്ക് തുടക്കമായി. ചാലക്കുടി വ്യാസ വിദ്യാനികേതൻ സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ഉത്ഘാടന ചടങ്ങിൽ ബാലഗോകുലം ഉത്തരകേരളം സംസ്ഥാന അദ്ധ്യക്ഷൻ എൻ. ഹരീന്ദ്രൻ മാസ്റ്റർ ഉത്ഘാടനം നടത്തി. രക്ഷാധികാരി സുരേഷ് വനമിത്ര അദ്ധ്യക്ഷത വഹിച്ചു.,   ഡോ. ആർഎൽവി രാമകൃഷണൻ്റെ ആശംസ അറിയിച്ചു കൊണ്ടുള്ള വീഡിയോ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തു. ഉദ്ഘടന ചടങ്ങിൽ ഉത്തര കേരളം സംസ്ഥാന കാര്യദർശി യു […]
Read more

എൻഎസ്എസ് കരയോഗം മന്നം ജയന്തിയാഘോഷവും കുടുംബമേളയും നടത്തി

കോട്ടയം: എൻ എസ് എസ് സമുദായ ആചാര്യൻ മന്നത്തു പത്മനാഭന്റെ ജന്മദിനം ചോഴിയക്കാട് 635-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൽ കുടുംബമേളയോടെ മന്നം ജയന്തിയായി  ആഘോഷിച്ചു. ഹരികുമാർ കൊട്ടാരത്തിൽ പതാക ഉയർത്തി ആചാര്യന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ആഘോഷത്തിൽ പുരാണ പാരായണം, പിറന്നാൾ സദ്യ, ഗാനമേള, ഓട്ടക്കാഞ്ഞിരം കവലയിൽ നിന്ന് കരയോഗമന്ദിരം വരെ ജയന്തിഘോഷയാത്ര എന്നിവയും നടത്തി. ജയന്തിസമ്മേളനം നാട്ടകം, പനച്ചിക്കാട് മേഖലാ കൺവീനർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഴുപതിയഞ്ചു വയസ്സുകഴിഞ്ഞ കരയോഗ വനിതാ സമാജ അംഗങ്ങളെ വാർഡ് […]
Read more

ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയുടെ പ്രതാപം നഷ്ടമായി; പോളയും അവഗണനയും ഭീഷണി

കോട്ടയം: ഒരു കാലത്ത് ആലപ്പുഴയിലേക്കും കോട്ടയത്തേക്കും ഉൾപ്പെടെ നിരവധി ബോട്ട് സർവീസുകൾ നടത്തിയിരുന്ന ചങ്ങനാശ്ശേരി ബോട്ട് ജെട്ടി ഇന്ന് പോളയും അധികൃതരുടെ അവഗണനയും കാരണം ശോച്യാവസ്ഥയിൽ. ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന ഒരു പ്രധാന കേന്ദ്രത്തിന് കൈവന്ന ഈ ദുർഗതി വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. നഷ്ടപ്പെട്ട പ്രൗഢി: പഴയ എം.എൽ.എ. സി.എഫ്. തോമസിന്റെ കാലത്ത് ജെട്ടിയിൽ മതിൽകെട്ടി, വൈദ്യുത വിളക്കുകൾ സ്ഥാപിച്ച് നവീകരിച്ച് മനോഹരമാക്കിയിരുന്നു. എന്നാൽ ഇന്ന് ഈ സൗകര്യങ്ങളെല്ലാം തകർന്ന് നശിച്ച നിലയിലാണ്. പോള നിറഞ്ഞ് ജലഗതാഗതം തടസ്സപ്പെടുന്നത് […]
Read more

വാർഡ് നിവാസികൾക്കായി ഡിജിറ്റൽ ഹെൽപ്പ് ലൈൻ ആരംഭിച്ച് കൗൺസിലർ ബിജു മാത്യു

കോട്ടയം: പാലാ മുനിസിപ്പാലിറ്റിയിലെ കൊട്ടാരമറ്റം 24-ാം വാർഡിലെ ജനങ്ങൾക്ക് മുഴുവൻ സമയ സേവനം ഉറപ്പാക്കുന്നതിനായി വാർഡ് കൗൺസിലർ ബിജു മാത്യു ഡിജിറ്റൽ ഹെൽപ്പ് ലൈൻ സർവീസ് ആരംഭിച്ചു. കൗൺസിലറുടെ വീടിനോട് ചേർന്ന ഓഫീസിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഈ ഹെൽപ്പ് ലൈൻ വഴി വിവിധ സർക്കാർ സേവനങ്ങൾക്കുള്ള അപേക്ഷകൾ, വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള പൊതുവായതും വ്യക്തിപരമായതുമായ ആവശ്യങ്ങൾക്ക് പരമാവധി സഹായം എത്തിക്കുക എന്നതാണ് ലക്ഷ്യം. കൊട്ടാരമറ്റം വാർഡിനെ മാതൃകാ വാർഡാക്കി മാറ്റുക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix