Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ്; വെളിമണ്ണ സ്വദേശിയെ ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു

കോഴിക്കോട്: ഗുജറാത്ത് സൈബർ പോലീസ് റജിസ്റ്റർ ചെയ്ത സൈബർ സാമ്പത്തിക തട്ടിപ്പിൽ പ്രതിയായ താമരശ്ശേരി വെളിമണ്ണ തെക്കിടിച്ചാലിൽ ഷഫീജ് (32) നെയാണ് ഗുജറാത്ത് സൈബർ പോലീസ് താമരശ്ശേരിയിൽ എത്തി അറസ്റ്റു ചെയ്തതത്. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഗുജറാത്ത് പോലീസിൻ്റെ കസ്റ്റഡിയിൽ വിട്ടു, ഇയാളെ പോലീസ് ഗുജറാത്തിലേക്ക് കൊണ്ടുപോയി. ഗുജറാത്തിൽ നിന്നും ജീപ്പിൽ താമരശ്ശേരിയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് പുറമെ കർണാടക, തമിഴ്നാനാട് സ്വദേശികളും കേസിൽ പ്രതികളാണ്.
Read more

പെരുവള്ളൂർ എംഡിഎംഎ കേസ്; പെരുംപള്ളി സ്വദേശികൾ പിടിയിൽ

കോഴിക്കോട്: മലപ്പുറം പെരുവള്ളൂരിൽ 239 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കോഴിക്കോട് പുതുപ്പാടി പെരുംപള്ളി സ്വദേശികളായ പൈനാട്ടു കിലയിൽ വീട്ടിൽ മുഹമ്മദ് സലിം, കാവുംപുറത്ത് വീട്ടിൽ ആഷിഖ് എന്നിവരാണ് പിടിയിലായത്. വയനാട് കോഴിക്കോട് ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് രാസ ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ലോറി ഡ്രൈവറായ സലിം ഉൾപ്പെടുന്ന സംഘം. പിടിയിലായ സലിം വയനാട് സുഗന്ധഗിരി മരംമുറി കേസിൽ പ്രതിയാണ്. […]
Read more

പാലത്ത് അതിഥി തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്: പാലത്ത് കാവിൽ താഴത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൽ യു.പി. സ്വദേശിയായ അതിഥി തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുസ്കറാൻ (19) ആണ് മരിച്ചത്. ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു. കുറച്ച് ദിവസങ്ങളായി മുറി അകത്ത് നിന്ന് പൂട്ടിയയിൽ നിലയിലായിരുന്നതും, ദുർഗന്ധം അനുഭവപ്പെട്ടതുമാണ് സമീപവാസികൾക്ക് സംശയം തോന്നാൻ കാരണം. ഇതേ തുടർന്ന് അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കാക്കൂർ പൊലീസ് മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ […]
Read more

താമരശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാക്കൂർ സ്വദേശിനിയായ ഹസ്നയുടെ ശബ്‌ദസന്ദേശം പുറത്ത്. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും ലഹരി ഇടപാടുകൾ വെളിപ്പെടുത്തുമെന്നും കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ‘എന്റെ ജീവിതം പോയി. നിങ്ങൾ അടിക്കുന്ന ലഹരിയുടെ വിവരങ്ങൾ ഉൾപ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും. പൊലീ സിന്റെ കൈയിൽ നിന്നല്ലേ നിങ്ങൾ രക്ഷപെടൂ, ഞാൻ സോഷ്യൽ മീഡിയയിലൂടെ […]
Read more

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ അംഗീകൃത ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് നിവേദനം നൽകി

മലപ്പുറം: പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ അംഗീകൃത ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നത് സംബന്ധിച്ച് ഇന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് നിവേദനം നൽകി. പഞ്ചായത്തിലെ യൂത്ത് ക്ലബ്ബുകൾക്ക് കഴിഞ്ഞ മൂന്ന് വർഷക്കാലമായി സ്പോർട്സ് കിറ്റ് നൽകിയിട്ടില്ല. അവസാന പ്രാവശ്യം നൽകിയ സ്‌പോർട്സ് ഉപകരണങ്ങൾ വളരെ നിലവാരം കുറഞ്ഞവയയായിരുന്നു.ഇത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് പദ്ധതിയിൽ സ്പോർട്സ് കിറ്റിന് തുക വകയിരുത്തിയിരുന്നു. തുക വകയിരുത്തിയിട്ടുണ്ടെങ്കിൽ ഗുണമേന്മയുള്ള സ്പോർട്സ് കിറ്റ് എത്രയും പെട്ടെന്ന് […]
Read more

ഇഒജി ജനപ്രതിനിധി സംഗമം സമാപിച്ചു

മലപ്പുറം: നാടിന്‍റെ സമഗ്രമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധികള്‍ക്ക് ആവണമെന്നും നിഷ്പക്ഷവും നീതി പൂര്‍വ്വവുമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കേണ്ടത് ജനപ്രതിനിധികളുടെ ബാധ്യതയാണെന്നും പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ കമ്മിറ്റി സംഘടനയില്‍ അംഗങ്ങളായ ജില്ലയിലെ ജന പ്രതിനിധികള്‍ക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തിലേക്ക് കരുവാരക്കുണ്ട് ഡിവിഷനില്‍ നിന്നും വിജയിച്ച സി.ഇ.ഒ ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫിനും ആനക്കയം ഡിവിഷനില്‍ നിന്നും വിജയിച്ച ഷാഹിന […]
Read more

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്നേഹാദരം

മലപ്പുറം: താനാളൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും ത്രിതല പഞ്ചായത്തുകളിലെക്ക് വിജയിച്ച മുഴുവൻ ജനപ്രതിനിധികൾക്കും സ്നേഹാദരം നൽകുമെന്ന്സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താനാളൂർ ഹസ്തം പെയിൻ ആൻ്റ് പാലിയേറ്റിവ് കെയറിൻ്റെ ആഭിമുഖ്യത്തിൽജനുവരി 6 ന്ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2.30 ന്വട്ടത്താണി സി കെ കൺവെൻഷൻ സെൻ്ററിലാണ് ചടങ്ങ്. താനാളുർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുത്ത 24 പേരുംതാനൂർ ബ്ലോക്ക് , മലപ്പുറം ജില്ലാ പഞ്ചായത്തുകളിലെക്ക് വിജയിച്ചവർക്കും സ്നേഹാദരം നൽകും. പരിപ്പാടി മലയാളം സർവ്വകലാശാലവൈസ് ചാൻസിലർ ഡോ.സി ആർ […]
Read more

കുമരകം ശ്രീനാരായണ സ്പോർട്സ് ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും കുടുംബ സംഗമവും ഇന്ന്

കോട്ടയം: കുമരകം ശ്രീനാരായണ സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥശാലയുടെ (രജി. നം. 260 /82) ഒരു വർഷം നീണ്ടുനിന്ന 75-ാമത് വാർഷികാഘോഷമായ പ്ലാറ്റിനം ജൂബിലിയുടെ സമാപന സമ്മേളനവും കുടുംബ സംഗമവും നാളെ (ജനുവരി 4, ഞായറാഴ്ച) വൈകുന്നേരം 3.30 മുതൽ നടക്കും. ക്ലബ്ബ് പ്രസിഡന്റ് ബ്രഹ്മശ്രീ എം.എൻ. ഗോപാലൻ തന്ത്രികളുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന്, കലാ-കായിക-വിദ്യാഭ്യാസ അവാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് […]
Read more

നിയമസഭാ തിരഞ്ഞെടുപ്പ് 2026; കണ്ണൂരിൽ ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ഇന്ന്

കണ്ണൂർ: 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ സജീവമാകുന്നു. ഇതിന്റെ ഭാഗമായി വോട്ടിങ്ങ് മെഷീനുകളുടെയും (EVM) വിവിപാറ്റുകളുടെയും (VVPAT) ഒന്നാം ഘട്ട പരിശോധന (FLC – First Level Checking) ഇന്ന് നടക്കും. രാവിലെ ഒൻപത് മണി മുതൽ കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ ഇവിഎം വെയർ ഹൗസിലാണ് പരിശോധന ക്രമീകരിച്ചിരിക്കുന്നത്.പരിശോധനയും സുരക്ഷയുംതിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങൾ പാലിച്ചാണ് പരിശോധന നടക്കുന്നത്. മെഷീനുകളുടെ സാങ്കേതിക കൃത്യത ഉറപ്പാക്കുന്നതിനായി നിർമ്മാതാക്കളുടെ അംഗീകൃത എഞ്ചിനീയർമാർ നേരിട്ടെത്തും. ജില്ലാ തിരഞ്ഞെടുപ്പ് […]
Read more

തലശ്ശേരി ഹെറിറ്റേജ് റൺ ജനുവരി നാലിന്

കണ്ണൂർ: നഗരത്തിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ 5 ഞായറാഴ്ച നടക്കും. തലശ്ശേരി മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നിന്ന് രാവിലെ ആറിന് റൺ ആരംഭിക്കും. മന്ത്രി എം.ബി. രാജേഷ് ഫ്ളാഗ് ഓഫ് ചെയ്യും. ഹെറിറ്റേജ് റണ്ണിൻ്റെ വിജയികളായി ഫിനിഷ് ചെയ്യുന്ന ആദ്യ സ്ത്രീ പുരുഷ മത്സരാർഥികൾക്ക് ഒരു ലക്ഷം രൂപ വീതവും, രണ്ടാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ പുരുഷ മത്സരാർഥികൾക്ക് 50,000 രൂപ വീതവും, മൂന്നാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ പുരുഷ മത്സരാർഥികൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix