സംസ്ഥാന പോലീസ് മേധാവിയുടെ കമൻഡേഷൻ ഡിസ്ക് ബഹുമതി കുമരകം സ്വദേശി സന്തോഷ് കുമാറിന്
കോട്ടയം: സംസ്ഥാന പോലീസ് സേനയിൽ 2025-ലെ മികച്ച സേവനത്തിനുള്ള പോലീസ് മേധാവിയുടെ കമൻഡേഷൻ ഡിസ്ക് ബഹുമതിക്ക് കുമരകം സ്വദേശി സന്തോഷ് കുമാർ ജി. അർഹനായി. നിലവിൽ കുട്ടിക്കാനം ആസ്ഥാനമായുള്ള കേരള സായുധ പോലീസ് (KAP) അഞ്ചാം ബറ്റാലിയനിലെ സബ് ഇൻസ്പെക്ടറാണ് ഇദ്ദേഹം. കുമരകം നാലാം വാർഡിൽ തച്ചാറ തോപ്പിൽ ഗോപിനാഥന്റെയും ലീലാമ്മയുടേയും മകനാണ്. ഔദ്യോഗിക രംഗത്തെ മികച്ച പ്രവർത്തനമികവും കൃത്യനിഷ്ഠയും പരിഗണിച്ചാണ് ഈ ആദരം തേടിയെത്തിയത്.
Read more