Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേവലോകം അരമനയിൽ കാലംചെയ്ത ബാവാമാരുെട ഓർമ്മപ്പെരുന്നാൾ ഇന്ന് സമാപിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കഞ്ഞികുഴി ദേവലോകം അരമനയിൽ നടന്നുവരുന്ന കാലംചെയ്ത ബാവാമാരുെട ഓർമ്മപ്പെരുന്നാൾ ശനിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച ദേവലോകം അരമനയിൽ നടന്ന സന്ധ്യാനമസ്കാരത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.

വിവിധ ഭദ്രാസനങ്ങളിൽനിന്നെത്തിയ തീർഥാടകരെ അരമന മാനേജർ ഫാ. യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥനയും ശ്ലൈഹിക വാഴ്വും നടന്നു. സെൻട്രൽ ജങ്ഷനിൽ സംഗമിച്ച തീർഥാടകസംഘത്തെ കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ വരവേറ്റു. നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്കുമാർ, വൈസ് ചെയർപേഴ്സൺ ഷീബാ പുന്നൻ, കൗൺസിലർ ടോം കോര എന്നിവരുടെ നേതൃത്വത്തിൽ പദയാത്രികരെ സ്വീകരിച്ചു.

ഇന്ന് മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ സഹകാർമികരാകും. അനുസ്മരണപ്രസംഗം, കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.

Recent News

Advertisement
WhiteswanTV Footer