Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലത്ത് അതിഥി തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പാലത്ത് കാവിൽ താഴത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൽ യു.പി. സ്വദേശിയായ അതിഥി തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുസ്കറാൻ (19) ആണ് മരിച്ചത്. ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു.

കുറച്ച് ദിവസങ്ങളായി മുറി അകത്ത് നിന്ന് പൂട്ടിയയിൽ നിലയിലായിരുന്നതും, ദുർഗന്ധം അനുഭവപ്പെട്ടതുമാണ് സമീപവാസികൾക്ക് സംശയം തോന്നാൻ കാരണം. ഇതേ തുടർന്ന് അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കാക്കൂർ പൊലീസ് മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Recent News

Advertisement
WhiteswanTV Footer