Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ അംഗീകൃത ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് നിവേദനം നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ അംഗീകൃത ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നത് സംബന്ധിച്ച് ഇന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് നിവേദനം നൽകി. പഞ്ചായത്തിലെ യൂത്ത് ക്ലബ്ബുകൾക്ക് കഴിഞ്ഞ മൂന്ന് വർഷക്കാലമായി സ്പോർട്സ് കിറ്റ് നൽകിയിട്ടില്ല. അവസാന പ്രാവശ്യം നൽകിയ സ്‌പോർട്സ് ഉപകരണങ്ങൾ വളരെ നിലവാരം കുറഞ്ഞവയയായിരുന്നു.ഇത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് പദ്ധതിയിൽ സ്പോർട്സ് കിറ്റിന് തുക വകയിരുത്തിയിരുന്നു.

തുക വകയിരുത്തിയിട്ടുണ്ടെങ്കിൽ ഗുണമേന്മയുള്ള സ്പോർട്സ് കിറ്റ് എത്രയും പെട്ടെന്ന് ക്ലബ്ബുകൾക്ക് വിതരണം ചെയ്യണമെന്നും,യുവജന ക്ലബ്ബുകൾക്ക് ഉപകാരപ്രദമായ പുതിയ പദ്ധതികൾ നടപ്പിലാക്കണമെന്നും നിവേദനത്തില്‍ ആവശ്യപെടുന്നു. അല്ലാത്ത പക്ഷം പ്രദേശത്തെ ക്ലബ്ബുകളെ ചേർത്തുകൊണ്ട് കടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റസീൽ അഹമദ് ,ജനറൽ സെക്രട്ടറി അസ്‌ലം മുന്ന എന്നിവർ ചേർന്നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയത്.

Advertisement
WhiteswanTV Footer