Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്നേഹാദരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: താനാളൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും ത്രിതല പഞ്ചായത്തുകളിലെക്ക് വിജയിച്ച മുഴുവൻ ജനപ്രതിനിധികൾക്കും സ്നേഹാദരം നൽകുമെന്ന്സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താനാളൂർ ഹസ്തം പെയിൻ ആൻ്റ് പാലിയേറ്റിവ് കെയറിൻ്റെ ആഭിമുഖ്യത്തിൽജനുവരി 6 ന്ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2.30 ന്വട്ടത്താണി സി കെ കൺവെൻഷൻ സെൻ്ററിലാണ് ചടങ്ങ്.

താനാളുർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുത്ത 24 പേരുംതാനൂർ ബ്ലോക്ക് , മലപ്പുറം ജില്ലാ പഞ്ചായത്തുകളിലെക്ക് വിജയിച്ചവർക്കും സ്നേഹാദരം നൽകും. പരിപ്പാടി മലയാളം സർവ്വകലാശാലവൈസ് ചാൻസിലർ ഡോ.സി ആർ പ്രസാദ് ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.എ പി സ്മിജി, സ്ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസി,അംഗം ഷാജി പച്ചേരി, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പറപ്പുതടം,താനാളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി ഒ അസ്ഗർ, വൈസ് പ്രസിഡണ്ട് കെ.ഫാത്തിമ ബീവി,അംഗം കാദർക്കുട്ടി വിശാരത്ത് എന്നിവർ സംസാരിക്കും.

കഴിഞ്ഞ പത്തുവർഷമായി താനാളൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുന്നൂറോളം വരുന്ന കിടപ്പ് രോഗികൾക്ക്സാന്ത്വന പരിചരണം നൽകുന്നത് ഹസ്തം പെയിൻ ആൻ്റ് പാലിയേറ്റിവ് കെയറാണ്. പത്ര സമ്മേളനത്തിൽ ടി പി മുഹമ്മദ് റഫീഖ്, മുജിബ് താനാളൂർ,ഷരീഫ് ബാവ ഹാജി, എൻ പി ഉണ്ണി, സൂപ്പർ ടെക് മുഹമ്മദ് കുട്ടി ഹാജി, സി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer