Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പഴഞ്ഞി ചെറുതുരുത്തി അങ്കണവാടിയിലെ കുരുന്നുകൾക്ക് എൻഎസ്എസ് വളണ്ടിയർമാരുടെ സ്നേഹസമ്മാനം

തൃശ്ശൂർ: പഴഞ്ഞി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ചെറുതുരുത്തി അങ്കണവാടിയിലെ കുരുന്നുകൾക്ക് കളിപ്പാട്ടങ്ങളും വരയ്ക്കാൻ വൈറ്റ്‌ബോർഡും മധുരങ്ങളും നൽകി മാതൃകാപരമായ സേവനമനോഭാവം പ്രകടിപ്പിച്ചു. സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് സമ്മാനങ്ങളുമായി വളണ്ടിയർമാർ എത്തിയിരിക്കുന്നത്.6-ാം വാർഡ്‌ മെമ്പർ ശ്രീ. അഖിൽ ചെറുതുരുത്തി, പ്രിൻസിപ്പാൾ ശ്രീ. ജനീർലാൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. ലിൻസ് കൊള്ളന്നൂർ, അധ്യാപകരായ ശ്രീ. രഞ്ജിത്ത്, ശ്രീ. സുജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൊളന്റിയർ ലീഡേഴ്സ്‌ ആയ കുമാരി […]
Read more

ഓൾ കേരള ഹെറിറ്റേജ് വോക്കിന് ചങ്ങനാശേരിയിൽ തുടക്കം

കോട്ടയം: ചങ്ങനാശേരിയുടെ പൈതൃക സംരക്ഷണരംഗത്തെ നിറസാന്നിധ്യമായ ‘ധരിണി’യുടെ സോഷ്യൽ സ്റ്റാർട്ടപ്പായ കമ്മ്യൂണിറ്റി 40, കേരള പ്രാദേശികചരിത്ര പഠനസമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഓൾ കേരള ഹെറിറ്റേജ് വോക്കിന്’ ചങ്ങനാശ്ശേരി സാക്ഷിയാവുകയാണ്. വേട്ടടിക്കാവിന് മുന്നിൽ നിന്നും ഗ്രന്ഥകർത്താവും ചങ്ങനാശ്ശേരി എസ്ബി.കോളേജ് മലയാളവിഭാഗം മുൻ മേധാവിയുമായ ഡോ. ജോസഫ് സ്‌കറിയ ഉദ്ഘാടനം ചെയ്തു. വേട്ടടിക്കാവ്, കുമാരമംഗലത്തുമന, ലക്ഷ്മീപുരം കൊട്ടാരം, സന്താനഗോപാലമൂർത്തിക്ഷേത്രം, ഇട്ടിയാമഠം, മേനോൻവീട്, കാവിൽ ഭഗവതീക്ഷേത്രം, ചിത്രക്കുളം, പഴയ പള്ളി ജുമാ മസ്ജിദ്, സെയ്ൻറ് മേരീസ് കത്തീഡ്രൽ പള്ളി, അങ്ങാടി തുടങ്ങി […]
Read more

ഗൈനക് സർജറിയിൽ കേരള ആരോഗ്യ സർവകലാശാല റാങ്ക് നേടിയ ഡോ. നടാഷ ഷാജിക്ക് അഭിമാന നിമിഷം

തൃശ്ശൂർ: പ്രിയ സുഹൃത്ത് ഷാജിയുടെ മകൾ ഡോ. നടാഷ ഷാജി, ഉപരിപഠനമായി തെരഞ്ഞെടുക്കപ്പെട്ട ഗൈനക്കോളജി സർജറി വിഭാഗത്തിൽ നിന്ന് കേരള ആരോഗ്യ സർവകലാശാലയിൽ ഒന്നാം റാങ്ക് നേടിക്കൊണ്ട് അഭിമാന നേട്ടം കൈവരിച്ചു. മെഡിക്കൽ മേഖലയിൽ ഉയരങ്ങൾ തേടിയുള്ള നടാഷയുടെ പരിശ്രമത്തിനും കഴിവിനും ലഭിച്ച അംഗീകാരമായി ഈ നേട്ടം മാറി.മകളെ ഈ സ്ഥാനത്തേക്ക് ഉയർത്താൻ ദിവസരാത്രം പരിശ്രമിച്ച പിതാവ് ഷാജിയ്ക്കും, മാതാവിനും എല്ലാ വശത്തുനിന്നും അഭിനന്ദനവും ആശംസകളും ലഭിക്കുന്നു. ഡോ. നടാഷയുടെ വിജയം കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രദേശത്തിനും അഭിമാനമായി.
Read more

കുന്നംകുളം ചെയ്‌മ്പർ ഓഫ് കോമേഴ്‌സ് വിദ്യാഭ്യാസ– കലാകായിക അവാർഡുകൾ വിതരണം ചെയ്തു

തൃശ്ശൂർ: കുന്നംകുളം ചെയ്‌മ്പർ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ സിപി ബേബി മെമ്മോറിയൽ വിദ്യാഭ്യാസ സ്കോളർഷിപ്പും അവാർഡ് വിതരണവും നടത്തി.ചെയ്‌മ്പർ പ്രസിഡന്റ് കെ.പി. സാക്സൺ അധ്യക്ഷനായിരുന്നു.പരിപാടിയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ പ്രസിഡണ്ട് കെ.വി. അബ്ദുൽ ഹമീദ് നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം കുന്നംകുളം ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവഹിച്ചു.കലാ–കായിക അവാർഡുകൾ വിതരണം കുന്നംകുളം വൈസ് ചെയർമാൻ ജയപ്രകാശ് പി.ജി നിർവഹിച്ചു.വിവിധ സ്ഥാപനങ്ങൾക്ക് ചെയ്‌മ്പർ നൽകുന്ന ചാരിറ്റി സഹായങ്ങൾ ജില്ലാ സെക്രട്ടറി എം.കെ. […]
Read more

കാട്ടകാമ്പാൽ തിരുവാതിര വാണ്യം ഡിസംബർ 31നും ജനുവരി 1നും

തൃശൂർ: കാട്ടകാമ്പാൽ സംസ്കാരപരമായ പൈതൃകത്തിൻ്റെയും ഭക്തിയുടെയും മഹിമയോടെ നടക്കുന്ന കാട്ടകാമ്പാൽ തിരുവാതിര വാണ്യം 2025 ഡിസംബർ 31നും 2026 ജനുവരി 1നും (ബുധൻ, വ്യാഴം) തീയതികളിൽ കാട്ടകാമ്പാൽ അമ്പലനടയിൽ വെച്ച് നടത്തുന്നു. മുൻവർഷങ്ങലിലേതുപോലെ ഭംഗിയാർന്ന സാംസ്കാരിക പരിപാടികളും കലാ-പൈതൃക പ്രദർശനങ്ങളും ഭക്തജനപങ്കാളിത്തത്തോടുകൂടി ഒരുക്കുന്നതായി കാട്ടകാമ്പാൽ വാണ്യം സമിതിയും ക്ഷേത്രഭരണസമിതിയും അറിയിച്ചു. വാണ്യത്തിന് മുന്നോടിയായി 2025 ഡിസംബർ 21-ന് ഞായറാഴ്ച രാവിലെ 9.00 മണിക്ക് എൽ.കെ.ജി മുതൽ പ്ലസ് ടുവരെയുള്ള കുട്ടികൾക്കായി ചിത്രരചനയും കവിതാരചനയും മത്സരങ്ങൾ നടക്കുന്നു. ഡിസംബർ […]
Read more

ഗാന്ധിഗ്രാമം പദ്ധതി; രമേശ് ചെന്നിത്തല നാളെ അകലാട് നായാടി ഉന്നതി സന്ദർശിക്കും

തൃശ്ശൂർ: പുതുവത്സര ദിനത്തിൽ പതിനാറാമത് ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി മുൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പുന്നയൂർ പഞ്ചായത്തിലെ അകലാട് നായാടി ഉന്നതിയിൽ സന്ദർശിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദിവാസി– പട്ടികജാതി ഉന്നതികളിൽ താമസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി രമേശ് ചെന്നിത്തല ആരംഭിച്ച ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി ഇത്തവണ പുതുവർഷാഘോഷം തൃശൂർ ജില്ലയിലെ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അകലാട് നായാടി ഉന്നതിയിൽ സംഘടിപ്പിക്കും. ഗ്രാമവാസികളുടെ പരാതികൾ കേൾക്കുക, പരിഹരിക്കാവുന്ന വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുക, ആവശ്യമായ സഹായങ്ങൾ […]
Read more

ഗുരുവായൂർ കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി തിരുനാളിന് നാളെ തുടക്കം

തൃശൂർ: ഗുരുവായൂർ, കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി തിരുനാളിന് നാളെ തുടക്കമാവുമെന്ന് തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 5.30ന് ഫാ. അജീഷ് പെരിഞ്ചേരിയുടെ കാര്‍മ്മികത്വത്തില്‍ നവനാള്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കും. വൈകീട്ട് ഏഴിന് വൈദ്യുതദീപാലങ്കാരങ്ങളുടെയും കെ.പി.കെ.യു.എ.ഇ ഒരുക്കുന്ന ദീപാലംകൃത രൂപക്കൂട് നിലപന്തലിന്റെയും സ്വിച്ച് ഓണ്‍ നടക്കും. തുടര്‍ന്ന് കോട്ടപ്പടി സെലിബ്രേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാസന്ധ്യയും കലാസദന്റെ ഗാനമേളയും അരങ്ങേറും. വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ കോട്ടപ്പടി സ്റ്റോറീസിന്റെ പകല്‍ തിരുന്നാള്‍ ബാന്‍ഡ് വാദ്യം നടക്കും. […]
Read more

മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരി പുല്ലാഞ്ഞിമേടിൽ ടി. എം. അബ്ദുറഹിമാൻ മാസ്റ്റർ മെമ്മോറിയൽ ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താനിക്കാക്കുഴി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ അഡ്വ. ഷമീം അബ്ദുറഹിമാൻ ടി. എം. സ്വാഗതം പറഞ്ഞു. എ. കെ. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വി. കെ. തങ്കച്ചൻ, ടി. കെ. സുഹൈൽ, ബിജു വച്ചാലിൽ, പി ടി അബ്ദുൽ അസീസ് , അഭിജിത് ബാബു, […]
Read more

പുതുവത്സരാഘോഷം അതിരു വിടരുത്; മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട്: പുതുവർഷം ആഘോഷിച്ചോളൂ, പ്രശ്നമുണ്ടാക്കരുത്. മുന്നറിയിപ്പുമായി പൊലീസ്. ഇന്നു മുതൽ പകലും രാത്രിയിലുമായി പ്രധാന റോഡുകളിലും ഇടറോഡുകളിലടക്കം കർശന പരിശോധനയുമായി പൊലീസ് സാന്നിദ്ധ്യമുണ്ടാകും. സിറ്റി പൊലിസ് കമ്മിഷണർ നാരായണൻ. ടിയുടെ നേതൃത്വത്തിൽ 750 ഓളം പൊലീസുകാരെയാണ് നഗര പരിധിയിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. മയക്കു മരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവിൽപന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലൂക്കുകൾ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന് പ്രത്യേക സംഘമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് മഫ്തി പൊലീസിനെയും വനിത പൊലീസുദ്യോഗസ്ഥരെയും നിയോഗിക്കും. […]
Read more

വധശ്രമ കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു

പാലക്കാട്: വടക്കഞ്ചേരിപോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ വധശ്രമ കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. പാലക്കാട് വടക്കഞ്ചേരിയിൽ ആണ് സംഭവം.കണ്ണമ്പ്ര സ്വദേശിയും ഒല്ലൂരിൽ താമസക്കാരനുമായ രാഹുൽ ആണ് മണ്ണുത്തി പോലീസിന്റെ പക്കൽ നിന്നും രക്ഷപ്പെട്ടത്. വടക്കഞ്ചേരിയിൽ ബാറിന് സമീപത്ത് പ്രതി ഉണ്ടെന്ന വിവരത്തെ തുടർന്നാണ് മണ്ണുത്തി പോലീസ് അവിടേക്ക് എത്തിയത്. പ്രതിയെ അനുനയിപ്പിച്ച് ഒരു കൈയ്യിൽ വിലങ്ങു വയ്ക്കുന്നതിനിടെ വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചു പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞമാസം മണ്ണുത്തിയിൽ വെച്ച് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix