Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

മഞ്ഞപ്പിത്ത പകര്‍ച്ചവ്യാധി; ജില്ലയില്‍ പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്

കണ്ണൂർ: ശ്രീകണ്ഠപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ശ്രീകണ്ടാപുരം, ചെങ്ങളായി, മലപ്പട്ടം പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കി. സ്‌കൂളിനു പുറത്ത് വിവിധ കടകളില്‍ നിന്നും മോര്, ജ്യൂസ് ഉള്‍പ്പെടെ തണുത്ത പാനീയങ്ങള്‍ കുടിച്ചവരിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. കടകളില്‍ ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധന നടത്തി. പാനീയങ്ങള്‍ വിതരണം ചെയ്ത കടകള്‍ക്ക് നോട്ടീസ് നല്‍കി അടപ്പിച്ചു. ഈ കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേ കിണര്‍ വെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നത് […]
Read more

ചക്ക വിപണിയിൽ കുമിൾ രോഗ ഭീഷണി; പ്രതിരോധ മരുന്നുകൾ സൗജന്യമായി നൽകണമെന്ന് കർഷക കോൺഗ്രസ്

കോട്ടയം: വിപണിയിൽ ചക്കയ്ക്ക് മികച്ച വില ലഭിക്കുമ്പോഴും പ്ലാവുകളിൽ കുമിൾ രോഗം പടരുന്നത് കർഷകർക്ക് വൻ തിരിച്ചടിയാകുന്നു. സങ്കരയിനം പ്ലാവുകളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. ചക്ക മൂപ്പെത്തുന്നതിന് മുൻപ് തന്നെ ഉള്ളിൽ നിന്ന് അഴുകിത്തുടങ്ങുക, മുറിക്കുമ്പോൾ ചുളകൾ ചീഞ്ഞ നിലയിൽ കാണപ്പെടുക, ചക്കയുടെ പുറത്ത് ചാരനിറത്തിലുള്ള പാടുകൾ (പേപ്പൽ) വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സങ്കരയിനങ്ങളിൽ നിന്ന് ഇപ്പോൾ നാടൻ പ്ലാവുകളിലേക്കും ഈ രോഗം വ്യാപകമായി പടരുകയാണ്. മരങ്ങൾക്ക് പുറമെ അസുഖമൊന്നും കാണുന്നില്ലെങ്കിലും ഉള്ളിലെ അഴുകൽ […]
Read more

ശ്രീനിവാസൻ- ബി സരസ്വതി അനുസ്മരണം ജനുവരി 4-ന് ഏറ്റുമാനൂരിൽ

കോട്ടയം: മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസനെയും, പ്രശസ്ത സാഹിത്യകാരി ബി. സരസ്വതിയെയും ജനകീയ വികസന സമിതിയുടെയും കെ.ജി. സേതുനാഥ് സ്മാരക സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരിക്കുന്നു. ജനുവരി 4 (ഞായറാഴ്ച) വൈകുന്നേരം 4.30-ന് ഏറ്റുമാനൂർ മാരിയമ്മൻ കോവിലിന് സമീപമുള്ള ജനകീയ വികസന സമിതി മിനി ഹാളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനെയും, മലയാള ചെറുകഥയെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ കാരൂർ നീലകണ്ഠപ്പിള്ളയുടെ മകളും പ്രശസ്ത എഴുത്തുകാരിയുമായ ബി. […]
Read more

കോണത്താറ്റു പാലത്തിന് സമീപം തോട് നികത്തിയുള്ള വഴി നിർമ്മാണത്തിന് താൽക്കാലിക വിലക്ക്

കോട്ടയം: കോണത്താറ്റു പാലത്തിനടിയിലൂടെ ഹോസ്പിറ്റൽ തോട് നികത്തി വഴി നിർമ്മിക്കാനുള്ള ശ്രമത്തിന് ഇറിഗേഷൻ വകുപ്പ് താൽക്കാലിക വിലക്കേർപ്പെടുത്തി. സമീപവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും ശക്തമായ എതിർപ്പിനെ തുടർന്നാണ് നടപടി. പാലത്തിന്റെ പ്രവേശന പാതയുടെ വടക്കുവശത്തുള്ള മൂന്ന് കടക്കാർക്കും ഒരു വീട്ടുകാർക്കും വാഹനസഞ്ചാരയോഗ്യമായ ചെറിയ വഴി നിർമ്മിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. നിലവിൽ സ്റ്റെപ്പുകൾ ഉള്ള മാർഗമാണ് കിഫ്ബി പദ്ധതിയിൽ ഇവർക്കായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. ഈ ഇരുമ്പ് ഗോവണി വഴിയുള്ള സഞ്ചാരം കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വീട്ടുകാർക്കും ബുദ്ധിമുട്ടായതിനാലാണ് ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ തക്ക […]
Read more

കേരള കോൺഗ്രസ് (ബി) ക്രിസ്തുമസ്–പുതുവത്സരാഘോഷം സംഘടിപ്പിച്ചു

കോട്ടയം: കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്– പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. മനുഷ്യർക്കിടയിലെ പരസ്പര സ്നേഹവും ഒത്തുചേരലുകളും മൊബൈൽ ഫോണുകളിൽ ചുരുങ്ങുന്ന ഈ കാലത്ത്, ഇത്തരം സംഗമങ്ങൾ ഇനിയും ഉണ്ടാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ. മാണി എം.പി. അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓസേപ്പച്ചൻ ഓടയ്ക്കൽ, മോനച്ചൻ വടക്കോട്ട്, സതീഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. എല്ലാവരുമായി ഒന്നിച്ച് കേക്ക് […]
Read more

ചാലക്കുടി കോട്ടാറ്റില്‍  സ്വാകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വൃദ്ധന്‍ മരണപ്പെട്ടു

തൃശ്ശൂർ: കോട്ടാറ്റില്‍ വെച്ച് സ്വാകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍  യാത്രക്കാരനായ വൃദ്ധന്‍ മരണപ്പെട്ടു..അണ്ണല്ലൂര്‍ തോട്ടത്തില്‍ ദേവസിക്കുട്ടി മകന്‍ ജോണ്‍സണിനാണ് (70)ദാരുണാന്ത്യം സംഭവിച്ചത്. ബൂധനാഴ്ച വൈകിട്ട് നാല് മണിയോടെ ചാലക്കുടിയില്‍ നിന്ന് സ്‌കൂട്ടറി്ല്‍ വീട്ടിലേക്ക് പോകുമ്പാഴായിരുന്നു അപകടം. അഷ്ടമിച്ചിറ ഭാഗത്ത് നിന്ന് ചാലക്കുടിയിലേക്ക് വരുകയായിരുന്ന പടമാടന്‍ ബസ് ജോണ്‍സന്റെ തലയിലൂടെ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.ഹെല്‍മെറ്റ് എല്ലാം തകര്‍ന്ന് പോവുകയായിരുന്നു. ചാലക്കുടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചാലക്കുടി […]
Read more

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത്; അത്യപൂർവ കാലാവസ്ഥ

കോട്ടയം: ഡിസംബർ മാസത്തിലെ കാലാവസ്ഥ രാവിലെയും രാത്രിയും കൊടും തണുപ്പ്. പകൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്. അത്യപൂർവ കാലാവസ്ഥാ പ്രതിഭാസത്തിൽ കോട്ടയം. തുടർച്ചയായ ആറു ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന പകൽച്ചൂട് അനുഭവിച്ചതിന് ശേഷം ഇന്നലെ  പുനലൂരിൽ (35.2 ഡിഗ്രി ) ആണ് കൂടുതൽ ചൂട് ഉണ്ടായതു. 34.5 ഡിഗ്രി സെൽഷ്യസാണ് വടവാതൂരിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് രേഖപ്പെടുത്തിയത്. സമീപ പ്രദേശങ്ങളിലും ഉയർന്ന ചൂടാണ് പകൽ അനുഭവപ്പെടുന്നത്. ഇരുപതു മുതൽ ഇരുപത്തിരണ്ടു ഡിഗ്രി […]
Read more

യുവതിയെ അപ്പാർട്ട്മെൻ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌ന ( 34) നെയാണ് അപ്പാർട്ട്മെമെൻൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ യുവതി 8 മാസത്തോളമായി കൈതപ്പൊയിലിൽ യുവാവിനൊപ്പം താമസിച്ചു വരികയാണ്. ഇന്ന് രാവിലെ പത്തുമണി ആയതിനുശേഷവും മുറി തുറക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിനു ഉള്ളിലെ തൊട്ടടുത്ത റൂമിൽ താമസിക്കുന്നയാളും നിലവിലെ ജീവിത പങ്കാളിയുമായ പുതുപ്പാടി ചോയിയോട് വേനകാവ് ആദിൽ വയസ്സ് (29) ഫ്ലാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തുകയും തുടർന്ന് വാതിൽ […]
Read more

മാളയിലെ ഫാമിൽ ഒറീസ സ്വദേശി മരണപ്പെട്ട സംഭവം; കൂടെ താമസിച്ച 2 ഒറീസ സ്വദേശികൾ പിടിയിൽ

തൃശ്ശൂർ: മാള  എരവത്തൂരിലെ ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒഡീഷ സ്വദേശിയുടെ മരണം വൈദ്യുതാഘാതമേറ്റാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന രണ്ട് ഒഡീഷ സ്വദേശികളെ മാള പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സുന്ദർഗഡ് സ്വദേശികളായ അമിത് ബത്‌ല (32), ടെലിസ്ഫർ കുല്ലു (27) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. എരവത്തൂരിലെ ഫോർച്ചുൺ ഗേറ്റ് ഓർഗാനിക് ഫാമിംഗ് എന്ന പശു വളർത്തൽ കേന്ദ്രത്തിലെ തൊഴിലാളിയായ അജിത്ത് പന്ന (30) ആണ് മരണപ്പെട്ടത്. എരവത്തൂരുള്ള ഫോർച്ചുൺ ഗേറ്റ് ഓർഗാനിക് ഫാമിങ് […]
Read more

കുന്നംകുളം ചേംബർ ഓഫ് കോമേഴ്സിൽ നിന്ന് ഹീമോഫീലിയ രോഗികൾക്ക് ധനസഹായം

തൃശ്ശൂർ: ഹീമോഫീലിയ ബാധിതർക്കായി കുന്നംകുളം ചേംബർ ഓഫ് കോമേഴ്സ് ധനസഹായം വിതരണം ചെയ്തു. ചേംബർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ രോഗികൾ സഹായം ഏറ്റുവാങ്ങി. നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും ചടങ്ങിൽ പങ്കെടുത്തു. സമൂഹത്തിന്റെ ആവശ്യമുറ്റുന്ന മേഖലകളിൽ സഹായഹസ്തം നീളുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമാകുന്നുവെന്നു ചടങ്ങിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു. സഹായ പ്രവർത്തനങ്ങൾക്ക് തുടർച്ചയായ പിന്തുണ നൽകുമെന്നും ഉറപ്പു നൽകി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix