തൃശ്ശൂർ: കോട്ടാറ്റില്‍ വെച്ച് സ്വാകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വൃദ്ധന്‍ മരണപ്പെട്ടു..അണ്ണല്ലൂര്‍ തോട്ടത്തില്‍ ദേവസിക്കുട്ടി മകന്‍ ജോണ്‍സണിനാണ് (70)ദാരുണാന്ത്യം സംഭവിച്ചത്. ബൂധനാഴ്ച വൈകിട്ട് നാല് മണിയോടെ ചാലക്കുടിയില്‍ നിന്ന് സ്‌കൂട്ടറി്ല്‍ വീട്ടിലേക്ക് പോകുമ്പാഴായിരുന്നു അപകടം.
അഷ്ടമിച്ചിറ ഭാഗത്ത് നിന്ന് ചാലക്കുടിയിലേക്ക് വരുകയായിരുന്ന പടമാടന്‍ ബസ് ജോണ്‍സന്റെ തലയിലൂടെ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.ഹെല്‍മെറ്റ് എല്ലാം തകര്‍ന്ന് പോവുകയായിരുന്നു. ചാലക്കുടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ചാലക്കുടി ടൗണ്‍ഹാള്‍ ബില്‍ഡിംങ്ങില്‍ സെന്റ് പോള്‍സ് കോളിന്റെ ഉടമയാണ് ജോണ്‍സണ്‍. ഭാര്യ:ഷാലി. മക്കള്‍: ദിവ്യ,ഡിറ്റി. മരുമക്കള്‍: ഷൈറ്റോ, ജില്‍ബിന്‍. സംസ്‌ക്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3,30ന് പഴൂക്കര സെന്റ് ജോസഫ് പള്ളിയില്‍.




