കോട്ടയം: കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്– പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. മനുഷ്യർക്കിടയിലെ പരസ്പര സ്നേഹവും ഒത്തുചേരലുകളും മൊബൈൽ ഫോണുകളിൽ ചുരുങ്ങുന്ന ഈ കാലത്ത്, ഇത്തരം സംഗമങ്ങൾ ഇനിയും ഉണ്ടാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ. മാണി എം.പി. അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓസേപ്പച്ചൻ ഓടയ്ക്കൽ, മോനച്ചൻ വടക്കോട്ട്, സതീഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. എല്ലാവരുമായി ഒന്നിച്ച് കേക്ക് മുറിച്ചതിന് ശേഷമാണ് ജോസ് കെ. മാണി എം.പി മടങ്ങിയത്.




