Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

57-ാമത് കാലിക്കറ്റ് സർവകലാശാല ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കുന്നംകുളത്തിൽ

തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാലയുടെ 57-ാമത് ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കും സ്റ്റേഡിയവും വേദിയായി ആരംഭിക്കും. കുന്നംകുളം ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ആണ് മീറ്റിന്റെ ആതിഥേയത്വം വഹിക്കുന്നത്. 2025 ഡിസംബർ 31 മുതല്‍ 2026 ജനുവരി 2 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാനും കുന്നംകുളം നിയോജകമണ്ഡല […]
Read more

കാടുകുറ്റി ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ വാര്‍ഷികവും പുരസ്‌ക്കാര വിതരണവും ജനുവരി ഒന്നിന്

തൃശ്ശൂർ: കാടുകുറ്റി ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ വാര്‍ഷികവും പുരസ്‌ക്കാര വിതരണവും ജനുവരി ഒന്നിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതു സമ്മേളനം ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നതാണ്. ചെയര്‍മാന്‍ ബെനഡിക്ട് സിമേതി അധ്യക്ഷത വഹിക്കും. സമുദായത്തിലെ നിര്‍ദ്ധനരായ രോഗികള്‍ക്കായുള്ള ഷെയര്‍ ആന്റ് കെയര് പദ്ധതിയുടെ ഉദ്ഘാടനം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് നിര്‍വ്വഹിക്കും. സാമ്പാളൂര്‍ ഫ്രാന്‍സീസ് സേവ്യാര്‍ തീര്‍ത്ഥാടന കേന്ദ്രം വികാരി ഫാദര്‍ ജോണ്‍സണ്‍ പങ്കേത്ത് അനുഗ്രഹ പ്രഭാഷണം […]
Read more

ശുചി മുറി മാലിന്യം നീർചാലിൽ തള്ളി

കോഴിക്കോട്: താമരശ്ശേരി വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം റോഡരികിലെ നീർചാലിൽ വൻതോതിൽ ശുചി മുറി മാലിന്യം തള്ളി. ഇന്നലെ അർദ്ധരാത്രിയാണ് മാലിന്യം തള്ളിയത്. താമരശ്ശേരിയിലെ ഒരു പ്രമുഖ ഹോട്ടലിൽ നിന്നും ഇന്നലെ രാത്രി മിനി ടാങ്കറിൽ കയറ്റിയ മാലിന്യമാണ് നീർച്ചാലിൽ തള്ളിയതെന്ന് നാട്ടുകാർ പറഞ്ഞു. താമരശ്ശേരിയിൽ നിന്നും മാലിന്യം കയറ്റി പോകുന്നത് കണ്ട നാട്ടുകാർ പിൻതുടർന്നെങ്കിലും ഇവരെ കണ്ട് വാഹനമെടുത്ത് സ്ഥലം വിടുകയായിരുന്നു. വാഹനത്തിൽ നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. നൂറുക്കണക്കിന് ആളുകൾ കുളിക്കാനും, അലക്കാനും […]
Read more

മദർ തെരേസ ജന്മശതാബദി സ്മരണിക പ്രകാശനം ചെയ്തു

തൃശ്ശൂർ: കാടുകുറ്റി മദർ തെരേസ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാടുകുറ്റി സർവീസ് സഹകരണ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് മദർ തെരേസ ജന്മശതാബ്ദി സ്മരണിക പ്രകാശനം നടത്തി. സ്മരണികയുടെ പ്രകാശനം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എ. പി. ജോസ്മാസ്റ്റർ നിർവഹിച്ചു. യോഗത്തിൽ സംഘടന പ്രസിഡന്റ്‌ പി. എൽ. ജോസ് ആദ്യക്ഷത വഹിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. സി. മനോജ്‌ വിശിഷ്ടാഥിതിയായി പങ്കെടുത്തു. പൗരോഹിത്യസുവർണ ജൂബിലേറിയനായ ഫാദർ. മാത്യു ഇടശ്ശേരി മുഖ്യസന്ദേശം […]
Read more

ചാലക്കുടി ഹെഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

തൃശ്ശൂർ: എഐടിയുസി ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷിയ്ക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ചാലക്കുടി ഹെഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ടി കെ സുധീഷ് ഉദ്ഘാടനം ചെയ്ത ധർണ്ണയിൽ മണ്ഡലം പ്രസിഡൻ്റ് പി എം വിജയൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി ആര്‍ ബാബുരാജ് സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. മണ്ഡലം സെക്രട്ടറി സ എം […]
Read more

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുന്നംകുളം സെന്റർ ഗോൾഡൻ ജൂബിലി കൺവൻഷൻ ജനുവരി 1 മുതൽ 4 വരെ

തൃശൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുന്നംകുളം സെന്ററിന്റെ ഗോൾഡൻ ജൂബിലി കൺവൻഷൻ ജനുവരി 1, 2, 3, 4 തീയതികളിൽ ഐ.പി.സി രഹബോത്ത് നഗരിൽ (പോർക്കുളം സ്കൂളിന് എതിർവശം) വച്ച് നടക്കും.ജനുവരി 1 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് സെന്റർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം നിർവഹിക്കും. കൺവൻഷനിൽ പാസ്റ്റർ വർഗീസ് എബ്രഹാം, പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൺ, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ജോൺസൺ ദാനിയേൽ എന്നിവർ ദൈവവചനം പ്രസംഗിക്കും.വിവിധ രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക […]
Read more

തൊഴിലുറപ്പ് ഭേദഗതി നിയമം പിൻവലിക്കണം; എഐടിയുസി ഏങ്ങണ്ടിയൂരിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു

തൃശ്ശൂർ: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ നിന്നാരംഭിച്ച മാർച്ച് കുണ്ടലിയൂർ പോസ്റ്റോഫീസ് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എ.എം. സതീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി സി.വി. ശ്രീനിവാസൻ, ജില്ല കമ്മിറ്റി അംഗം പി.കെ. രാജേശ്വരൻ, കിസാൻ […]
Read more

ചാലക്കുടി എഫ്.പിഒയുടെ വാർഷിക പൊതുയോഗം നടത്തി

തൃശ്ശൂർ: ചാലക്കുടി എഫ്.പി.ഒയുടെ വാർഷിക പൊതുയോഗം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. സനീഷ് കുമാർ ജോസഫ് എം.എൽ.എ യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചാലക്കുടി എഫ്.പി.ഒ പ്രസിഡന്റ് ഷമീർ മേത്തർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ് അംഗവും കടുക്കുറ്റി പഞ്ചായത്ത് വാർഡ് മെമ്പറുമായ  ലീന ഡേവിസ് സ്വാഗത പ്രസംഗം നടത്തി. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കൊപ്പം അംഗങ്ങളുടെ മികവുകളെ അംഗീകരിക്കുന്ന ചടങ്ങുകൾക്കും പൊതുയോഗം വേദിയായി.യോഗത്തിൽ വെച്ച് കായിക-കാർഷിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്ക് […]
Read more

പുതുവത്സരത്തെ വരവേൽക്കാൻ ചാലക്കുടി ഒരുങ്ങി

തൃശ്ശൂർ: പുതുവത്സരത്തെ വരവേൽക്കാൻ ചാലക്കുടി  ഒരുങ്ങി  ‘ചാലക്കുടി ട്രാംവേ ലൈനിൽ ജെസിഐയുടെ നേതൃത്വത്തിലാണ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് ഏക്കർ വരുന്ന സ്ഥലത്താണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് സന്ധ്യ മുതൽ പാതിരാത്രി വരെ നീളുന്ന സംഗീത വിരുന്നിൽ ആയിരക്കണക്കിന്  പേർ സംഘാടകർ സമ്മേളനത്തിൽ അറിയിച്ചു. ഡിജെ , ഡ്രംസ്, ഫ്യൂഷൻ ഗാനമേള എന്നിവ ആറുമണി മുതൽ ആരംഭിക്കും രാത്രി 8 30ന് എംഎൽഎ സനീഷ് കുമാർ ജോസഫ് ആഘോഷ പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യും നഗരസഭാ ചെയർപേഴ്സൺ […]
Read more

പുതിയ ആർപ്പൂക്കര ചുണ്ടൻ ഉടൻ നീരണിയും

കോട്ടയം: കുട്ടനാട്ടിൽ വള്ളംകളിയുടെ ആശയങ്ങൾക്ക് വലിയ  പ്രതീക്ഷയുമായി ‘ആർപ്പൂക്കര ചുണ്ടൻ’ പുതുവർഷത്തിൽ നീരണിയും. ജനകീയ കൂട്ടായ്മയിൽ ജില്ലയിൽ നിർമിക്കുന്ന ആദ്യ ചുണ്ടൻ വള്ളമാണ്.നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുന്നു. പണിതുകൊണ്ടിരിക്കുന്ന വള്ളം മലർത്തൽ രണ്ടാഴ്ചക്കുള്ളിൽ നടക്കും. നിർമാണം പൂർത്തിയാകുമ്പോൾ 128 അടി നീളവും മധ്യ ഭാഗത്ത് 64 ഇഞ്ച് വീതിയുണ്ടാകും. 85 തുഴച്ചിൽക്കാരും 5 അമരക്കാർക്കും തുഴയാവുന്ന രീതിയിലാണ് നിർമാണം. കരിപ്പൂത്തട്ട് കൈതപ്പാടം പാലത്തിനു സമീപമാണ് പണി പുരോഗമിക്കുന്നത്.  തിടനാട്, കടപ്ലാമറ്റം പ്രദേശങ്ങളിൽ‍ നിന്നാണ് വള്ളത്തിനുള്ള ആഞ്ഞിലിത്തടികൾ കൊണ്ടുവന്നത്. എടത്വ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix