തൃശ്ശൂർ: പുതുവത്സരത്തെ വരവേൽക്കാൻ ചാലക്കുടി ഒരുങ്ങി ‘ചാലക്കുടി ട്രാംവേ ലൈനിൽ ജെസിഐയുടെ നേതൃത്വത്തിലാണ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് ഏക്കർ വരുന്ന സ്ഥലത്താണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് സന്ധ്യ മുതൽ പാതിരാത്രി വരെ നീളുന്ന സംഗീത വിരുന്നിൽ ആയിരക്കണക്കിന് പേർ സംഘാടകർ സമ്മേളനത്തിൽ അറിയിച്ചു.
ഡിജെ , ഡ്രംസ്, ഫ്യൂഷൻ ഗാനമേള എന്നിവ ആറുമണി മുതൽ ആരംഭിക്കും രാത്രി 8 30ന് എംഎൽഎ സനീഷ് കുമാർ ജോസഫ് ആഘോഷ പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യും നഗരസഭാ ചെയർപേഴ്സൺ ആലിസ് ഷിബു അധ്യക്ഷതവഹിക്കും വൈസ് ചെയർമാൻകെ വി പോൾ സിപിഎം ഏരിയ കമ്മിറ്റി അംഗം ജിൽ ആന്റണി എന്നിവർ പങ്കെടുക്കും.
പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് ഏകദേശം 50 അടി ഉയരത്തിലുള്ള പപ്പാനിയെ കത്തിച്ചു കൊണ്ട് പുതുവത്സരത്തെ സ്വീകരിക്കും വാർത്ത സമ്മേളനത്തിൽ പ്രസിഡൻറ് ആന്റണി ഷാജു പാതാ ടൻ പ്രോഗ്രാം ഡയറക്ടർമാരായ വർഗീസ് ഊക്കൻ പി. ജിജോ തുടങ്ങിയവർ പങ്കെടുത്തു.




