Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി എഫ്.പിഒയുടെ വാർഷിക പൊതുയോഗം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി എഫ്.പി.ഒയുടെ വാർഷിക പൊതുയോഗം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. സനീഷ് കുമാർ ജോസഫ് എം.എൽ.എ യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചാലക്കുടി എഫ്.പി.ഒ പ്രസിഡന്റ് ഷമീർ മേത്തർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ് അംഗവും കടുക്കുറ്റി പഞ്ചായത്ത് വാർഡ് മെമ്പറുമായ  ലീന ഡേവിസ് സ്വാഗത പ്രസംഗം നടത്തി.

കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കൊപ്പം അംഗങ്ങളുടെ മികവുകളെ അംഗീകരിക്കുന്ന ചടങ്ങുകൾക്കും പൊതുയോഗം വേദിയായി.
യോഗത്തിൽ വെച്ച് കായിക-കാർഷിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്ക് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ് ഉപഹാരങ്ങൾ സമർപ്പിച്ചു.

തിരുവനന്തപുരത്ത് നടന്ന വെറ്ററൻസ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ 2025 സംസ്ഥാന മീറ്റിൽ തൃശൂർ ജില്ലയ്ക്ക് വേണ്ടി ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോ എന്നീ ഇനങ്ങളിൽ സ്വർണ്ണ മെഡലുകൾ നേടിയ ചാലക്കുടി എഫ്.പി.ഒ പ്രസിഡന്റ് ഷമീർ മേത്തറെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോമെന്റോ നൽകി ആദരിച്ചു.

അതോടൊപ്പം തന്നെ ‘ഹരിതം 2025’ പദ്ധതിയിൽ മികച്ച കർഷകനുള്ള പുരസ്കാരം നേടിയ . ഒ.ജെ. ഫ്രാൻസിസിനെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.
തുടർന്ന് നടന്ന ഔദ്യോഗിക നടപടികളിൽ എഫ്.പി.ഒ വൈസ് പ്രസിഡന്റ് . വിൻസെന്റ് പി.ഡി വാർഷിക റിപ്പോർട്ടും കണക്കുകളും ബജറ്റും അവതരിപ്പിച്ചു.

ഇസാഫ് കേരള എഫ്.പി.ഒ പ്രോജക്ട് സ്റ്റേറ്റ് ഹെഡ് റോയ് വി.എസ് വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ കെ. മേനോൻ, കൗൺസിലർ ലിജി ജോജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബോർഡ് അംഗം ഗോപി ടി.എം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer