Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാളയിലെ ഫാമിൽ ഒറീസ സ്വദേശി മരണപ്പെട്ട സംഭവം; കൂടെ താമസിച്ച 2 ഒറീസ സ്വദേശികൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മാള  എരവത്തൂരിലെ ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒഡീഷ സ്വദേശിയുടെ മരണം വൈദ്യുതാഘാതമേറ്റാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന രണ്ട് ഒഡീഷ സ്വദേശികളെ മാള പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സുന്ദർഗഡ് സ്വദേശികളായ അമിത് ബത്‌ല (32), ടെലിസ്ഫർ കുല്ലു (27) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. എരവത്തൂരിലെ ഫോർച്ചുൺ ഗേറ്റ് ഓർഗാനിക് ഫാമിംഗ് എന്ന പശു വളർത്തൽ കേന്ദ്രത്തിലെ തൊഴിലാളിയായ അജിത്ത് പന്ന (30) ആണ് മരണപ്പെട്ടത്.

എരവത്തൂരുള്ള ഫോർച്ചുൺ ഗേറ്റ് ഓർഗാനിക് ഫാമിങ് എന്ന പശു വളർത്തൽ ഫാമിലെ ജോലിക്കാരനായ അജിത്ത് പന്ന 30  എരവത്തൂരുള്ള പശു വളർത്തൽ ഫാമിന് സമീപത്തുള്ള റൂമിൽ ഉറങ്ങാൻ കിടക്കുകയും  കൂടെ താമസിയ്ക്കുന്ന അമിത് ബിർള എന്നയാൾ പശുവിനെ കുറക്കാൻ വിളിച്ച സമയം അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്തിനെ തുടർന്ന് മാള ബിലിവേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.  

ഫാമിന്റെ ഉടമസ്ഥനായ തിരുമുക്കുളം  എരവത്തൂർ സ്വദേശി കുന്നത്തോട്ടത്തിൽ വീട്ടിൽ ജിജി കുമാർ   മാള പോലീസ് സ്റ്റേഷനിൽ നൽകിയ  മൊഴിയുടെ അടിസ്ഥാനത്തിൽ  മാള പോലീസ് സ്റ്റേഷനിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരുന്നു.ഡിസംബർ 30-ന് പുലർച്ചെയാണ് അജിത്ത് പന്നയെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയും തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഉറക്കത്തിനിടെ മരിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, അജിത്ത് പന്ന മരണപ്പെട്ടത് ഇലട്രിക്ക് ലൈനിൽ നിന്നും കരണ്ട് മോഷ്ടിച്ച് മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തെ തുടർന്നാണെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് കൂടെ താമസിച്ചിരുന്ന അമിത് ബത്‌ലയെയും ടെലിസ്ഫർ കുല്ലുവിനെയും കസ്റ്റഡിയിലെടുത്തിരുന്നു.

ഇൻക്വസ്റ്റ് സമയത്ത് മൃതദേഹത്തിന്റെ കയ്യിൽ ഷോക്കേറ്റ പൊള്ളലുകൾ കണ്ടെത്തിയത് പോലീസിന് സംശയം ബലപ്പെട്ടു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം വൈദ്യുതാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചു.  ഇവർ മൂവരും ചേർന്ന് ഇലക്ട്രിക് ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുത്ത് മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ അജിത്തിന് ഷോക്കേൽക്കുകയും പരിഭ്രാന്തരായ പ്രതികൾ വിവരം പുറത്തറിയിക്കാതെ മൃതദേഹം മുറിയിലെത്തിച്ചതായും വ്യക്തമായി.

പുലർച്ചെ പശുവിനെ കറക്കാൻ വിളിക്കുമ്പോൾ എഴുന്നേൽക്കുന്നില്ല എന്ന വ്യാജേന ഇവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈദ്യുത മോഷണത്തിന്  പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.

മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, എസ്ഐ റഷീദ് പിഎം, ജിഎസ്ഐമാരായ അനിൽകുമാർ, മുഹമ്മദ് ബാഷി , എ എസ്ഐ നജീബ്, , ജിഎസ് സിപി ഒമാരായ ദിബീഷ്, വിനോദ് കെ.എഫ്. സിപിഒ നവീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisement
WhiteswanTV Footer