Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കണ്ണൂര്‍ കുറ്റിക്കകത്ത് വൻ തീപിടുത്തം; പാറക്കെട്ടില്‍ ഗോഡൗണ്‍ കത്തി നശിച്ചു

കണ്ണൂർ: കുറ്റിക്കകം ഉറുമ്പച്ചൻ കോട്ടത്തിന് സമീപം പാറക്കെട്ടില്‍ ചാക്ക് സൂക്ഷിക്കുന്ന ഗോഡൗണില്‍ വൻ തീപിടുത്തം. വിജയന്റെ ഉടമസ്ഥതയിലുള്ള 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഗോഡൗണിലാണ് കാലത്ത് 10-30 മണിയോടെ തീപിടുത്തം ഉണ്ടായത്. പൂർണമായും കത്തി നശിച്ച ഗോഡൗണിന് തൊട്ടടുത്തുള്ള സോഫ നിർമ്മാണ കമ്പനിക്കും ഭാഗികമായ നാശനഷ്ടം ഉണ്ടായി. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഏകദേശം ഒരു മണിക്കൂർ നേരത്തെ പരിശ്രമം കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്.
Read more

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ടിടി ഇമാരുടെ വിശ്രമ മുറിയിൽ കടന്ന് മൊബൈൽ ഫോൺ കവർന്നു

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ടി ടി റെസ്റ്റ് റൂമിൽ നിന്നും മൊബൈൽ കവർന്ന പ്രതി അറസ്റ്റിൽ. പോത്തന്നൂർ സ്വദേശി കാജാ മൊയ്തീൻ ആണ് അറസ്റ്റിലായത്. ഫോൺ കവർന്ന് ട്രെയിനിൽ രക്ഷപ്പെട്ട പ്രതിയെ 24 മണിക്കൂറിനകമാണ് കണ്ണൂർ റെയിൽവേ പോലീസും, ആർപിഎഫും ചേർന്ന് പിടികൂടിയത്. പൻവേലിൽ വച്ചാണ് ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗീസ്, GRP SHO സുനിൽകുമാർ, ആർ പി എഫ് ഇൻസ്പെക്ടർ വർഗീസ്, എസ്.സി.പി.ഒ ബിബിൻ മാത്യു, ബൈജു, അജിത് അശോക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം […]
Read more

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രോത്സവം ഫെബ്രുവരി 18-ന് തുടങ്ങും; ഏഴരപ്പൊന്നാന ദർശനം 25ന്

കോട്ടയം: ലോകപ്രശസ്തമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ വാർഷിക ഉത്സവത്തിന് ഫെബ്രുവരി 18-ന് കൊടിയേറും. ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന സവിശേഷമായ താന്ത്രിക ചടങ്ങുകളോടും പ്രത്യേക പൂജകളോടും കൂടിയാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമാകുന്നത്. കൊടിയേറ്റത്തോടെ ക്ഷേത്രത്തിൽ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങൾക്കും കലാപരിപാടികൾക്കും തുടക്കമാകും. ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഭക്തജനലക്ഷങ്ങൾ കാത്തിരിക്കുന്നതുമായ ഏഴരപ്പൊന്നാന ദർശനം ഫെബ്രുവരി 25-ന് നടക്കും. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് തീർത്ഥാടകർ എത്തുമെന്നാണ് ക്ഷേത്ര ഭരണസമിതി കണക്കുകൂട്ടുന്നത്. ഉത്സവനാളുകളിൽ […]
Read more

കെസിബിസി ഒൗട്ട്സ്റ്റാൻ്റിംഗ് ഹയർ സെക്കൻററി സ്കൂൾ അവാർഡ് കോട്ടയം സെൻ്റ് ആൻസിന്

കോട്ടയം: കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലും (കെ.സി.ബി.സി) കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡും സംയുക്തമായി ഏർപ്പെടുത്തിയ മികച്ച വിദ്യാലയങ്ങൾക്കുള്ള ഒൗട്ട്സ്റ്റാൻ്റിംഗ് ഹയർ സെക്കൻററി സ്കൂൾ അവാർഡിന് കോട്ടയം സെൻ്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ അർഹമായി. സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. 2026 ഫെബ്രുവരി 13, 14 തിയതികളിൽ ചങ്ങനാശ്ശേരിയിൽ വെച്ച് നടക്കുന്ന കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. പ്രിൻസിപ്പൽ ജോബി […]
Read more

‘ഉത്സവ്’ സാംസ്‌കാരിക മേളയ്ക്കും പുസ്തകോത്സവത്തിനും കോട്ടയത്ത് തുടക്കമാവുന്നു

കോട്ടയം: കെപിസിസി സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന കലാസാംസ്‌കാരിക മേളയും പുസ്തകോത്സവവും ‘ഉത്സവ്’ ഇന്ന് ആരംഭിക്കും. കോട്ടയം ഇൻഡോർ സ്റ്റേഡിത്തിൽ രാവിലെ 10 മണിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന ചിത്രകലാ ക്യാമ്പും ചിത്രപ്രദർശനവും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംസ്കാര സാഹിതി വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ്കുമാർ അറിയിച്ചു. സംസ്ഥാന ചെയർമാൻ സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ […]
Read more

കെപിസിസി സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഉത്സവ് സാംസ്‌കാരിക മേള നാളെ മുതല്‍

കോട്ടയം: കെപിസിസി സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഉത്സവ് സാംസ്‌കാരിക മേള നാളെ മുതല്‍ പതിനേഴു വരെ കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. സാഹിത്യവും കലയും സമന്വയിപ്പിക്കുന്ന മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിന്‍റെ പുനരാവിഷ്‌കാരമായി ഉത്സവ് മാറുമെന്ന് സംഘാടകര്‍ പറഞ്ഞു. നാളെ രാവിലെ പത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെ ഒട്ടേറെ പ്രസാധകര്‍ പങ്കെടുക്കുന്ന അതിവിപുലമായ പുസ്തകമേള, കലാ സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചിത്രകലാ ക്യാമ്പ്, […]
Read more

അതിരൂപത ബൈബിൾ കൺവൻഷൻ ‘അഭിഷേകാഗ്നി’യുടെ ഒരുക്ക പ്രാർത്ഥനയ്ക്ക് തുടക്കം

കോട്ടയം: ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവൻഷൻ അഭിഷേകാഗ്നി യുടെ ഏറ്റവും അടുത്ത ആത്മീയ ഒരുക്കത്തിന്‍റെ ഭാഗമായി ഇന്നുമുതൽ ഏഴ് ദിവസം വൈകുന്നേരം മുതൽ ചങ്ങനാശേരി എസ്ബി കോളജിലെ മാർ ജോസഫ് പവ്വത്തിൽ ബൈബിൾ കൺവൻഷൻ നഗറിൽ ‘ജെറീക്കോ’ പ്രാർഥന നടക്കും. ചങ്ങനാശേരി കരിസ്മാറ്റിക് സോൺ ടീമും അതിരൂപതാ ബൈബിൾ കൺവൻഷൻ വോളന്‍റിയേഴ്‌സും സംഘടനാ ഭാരവാഹികളും നേതൃത്വം നൽകും. പതിനേഴിന്  വൈകുന്നേരം ആറിന് ബൈബിൾ കൺവൻഷനെ സമർപ്പിച്ചുകൊണ്ട് അരമനപ്പടിയിൽനിന്ന് കൺവൻഷൻ നഗറിലേക്ക് നടത്തുന്ന ജപമാല റാലിക്ക് ചങ്ങനാശേരി അതിരൂപത […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള  പദ്ധതി രേഖ ചര്‍ച്ചചെയ്ത് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു. കാര്‍ഷിക മേഖല, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യരംഗം, സാമൂഹിക നീതി, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രധാന മേഖലകള്‍ക്കു മുന്‍ഗണന നല്‍കുന്ന 2026-27 വാര്‍ഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍ സെമിനാറില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ […]
Read more

ഒറ്റപ്പാലം അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കെഎസ്ഇബിയുടെ കടുത്ത നടപടി

പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കെഎസ്ഇബിയുടെ കടുത്ത നടപടി. ഒരു മാസത്തെ വൈദ്യുതി ബിൽ കുടിശികയുടെ പേരിലാണ് ആരോഗ്യ കേന്ദ്രത്തിലെ ശുദ്ധജല കണക്ഷൻ്റെ ഫ്യൂസൂരിയത്. കഴിഞ്ഞ 7 നു ഫ്യൂസ് ഊരാനുള്ള സമയപരിധി പൂർത്തിയായതിനു പിന്നാലെയാണു കെഎസ്ഇബിയുടെ കടുത്ത നടപടി. ഇതോടെ ആശുപത്രിയിൽ ശുദ്ധജല പ്രതിസന്ധിയായി. 3638 രൂപ മാത്രം കുടിശിക നിൽക്കെയായിരുന്നു സർക്കാർ ആരോഗ്യ കേന്ദ്രം എന്ന പരിഗണന പോലും നൽകാതെയുള്ള നടപടി. സമീപത്തെ സ്വകാര്യ വളപ്പിലെ കിണറും പമ്പ് ഹൗസുമാണ് ആശുപത്രിയിലേക്കുള്ള […]
Read more

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായി ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഷൊർണ്ണൂരിൽ പ്രകടനം

പാലക്കാട്: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായിഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. രാവിലെ 11 മണിക്ക് ഷൊർണൂർ ടൗണിൽ നിന്നും ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷന് മുന്നിൽ സമാപിച്ചു. CITU ജില്ലാ വൈസ് പ്രസിഡന്റ് R.G. പിള്ള മാർച്ച് ഉദ്ഘാടനം ചെയ്തു.തൊഴിലാളികളുടെ അവകാശങ്ങൾ അട്ടിമറിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ എടുക്കുന്നത്. തൊഴിലാളി വർഗ്ഗത്തെ അടിച്ചമർത്താനുള്ള നരേന്ദ്രമോദിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധ സമരങ്ങളുമായി ഇടതു സംഘടനകൾ രംഗത്തുവരുമെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ പറഞ്ഞു. മേഖലാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix