Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

വന്യമൃഗങ്ങൾ ജനവാസമേഖലകളിൽ എത്തിയാൽ വിവരം അറിയിക്കാൻ വാട്സാപ് ഗ്രൂപ്പ്

കോട്ടയം: മനുഷ്യന് ശല്യമാകുന്ന വന്യമൃഗങ്ങൾ  ജനവാസമേഖലകളിൽ ഇറങ്ങുന്നത് അതിവേഗം തിരിച്ചറിയാൻ വനപ്രദേശങ്ങളോടു ചേർന്ന ഭാഗങ്ങളിൽ വനംവകുപ്പ് നാനൂർ വാട്സാപ് കൂട്ടായ്മകൾക്കു രൂപം നൽകി. വന്യമൃഗശല്യം രൂക്ഷമായ മേഖലകളിൽ താമസിക്കുന്നവർക്കു വേഗത്തിൽ അപായസന്ദേശം കൈമാറാനാണു വാട്സാപ് കൂട്ടായ്മകൾ. അതാതു പ്രദേശത്തെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ, ജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി രൂപംകൊടുത്ത വാട്സാപ് കൂട്ടായ്മയുടെ അഡ്മിൻ അതതു സ്ഥലത്തെ  ഫോറസ്റ്റർമാരാണ്. ആനയോ മറ്റു വന്യമൃഗങ്ങളോ ഇറങ്ങിയെന്ന വിവരം കൂട്ടായ്മയിലെ അംഗങ്ങൾക്കു ലഭിച്ചാൽ സന്ദേശം കൈമാറാം. സന്ദേശം ലഭിക്കുന്നതോടെ […]
Read more

ശിവഗിരി തീർഥാടനത്തിന് തയ്യാറായി കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രം

കോട്ടയം: ശ്രീനാരായണ ഗുരു ശിവഗിരി തീർഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തിൽ 93-ാമത് ശിവഗിരി തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ഡിസംബർ മുപ്പത്,മുപ്പത്തിയൊന്ന്,  ജനുവരി ഒന്ന് എന്നീ ദിവസങ്ങളിലാണ് തീർഥാടനം. ശിവഗിരിയിൽ മുപ്പതിനു ഉയർത്തുന്ന ധർമപതാക കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടത്തു നിന്നുമാണ് ശിവഗിരിയിലെത്തിക്കുന്നത്. ഇരുപത്തിയൊന്പതിന് ധർമപതാകയും വഹിച്ചുള്ള രഥ ഘോഷയാത്ര നാഗമ്പടം ക്ഷേത്രത്തിലെ തേന്മാവിൻ ചുവട്ടിൽ നിന്നും പുറപ്പെടും. വൈകിട്ട് ആറിന് ശിവഗിരി മഹാസമാധി മന്ദിരത്തിലെത്തി ശിവഗിരി മഠത്തിന് കൈമാറും. രാവിലെ പത്തിന് ധർമപതാക ഘോഷയാത്രയുടെ ആരംഭ […]
Read more

കോട്ടയത്തേക്ക് പുതിയ ട്രെയിനുകൾ അനുവദിക്കണം

കോട്ടയം: ട്രെയിന്കൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ആറു പ്ലാറ്റ്ഫോം ഉള്ള കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ ട്രെയിനുകൾ അനുവദിക്കണമെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. എറണാകുളം വരെ സർവീസ് നടത്തുന്ന ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തിൽ എംപി അഭ്യർഥിച്ചു. പ്രധാന  റൂട്ടുകളായ എറണാകുളം –ബെംഗളൂരു ഇന്റർസിറ്റി, കാരക്കൽ –എറണാകുളം, ലോകമാന്യ തിലക് എറണാകുളം– മഡ്ഗാവ്, എറണാകുളം– പുണെ, എറണാകുളം, കണ്ണൂർ –എറണാകുളം എന്നീ എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം […]
Read more

ശ്രീ ഗുരുവായൂരപ്പന് പാൽപ്പായസം നിവേദിക്കാൻ പുതിയ സ്വർണ്ണക്കുടം സമർപ്പിച്ചു

തൃശ്ശൂർ: ഗുരുവായൂർ ശ്രീ ഗുരുവായൂരപ്പന് പാൽപ്പായസം നിവേദിക്കുന്നതിനായി പുതിയ സ്വർണ്ണക്കുടം ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചു. 460 ഗ്രാം തൂക്കം വരുന്ന (57.5 പവൻ) ഈ സ്വർണ്ണക്കുടം പ്രശസ്തമായ ഒരു വ്യവസായ ഗ്രൂപ്പാണ് ദേവനു സമർപ്പിച്ചത്. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്രനട തുറന്ന സമയത്തായിരുന്നു സമർപ്പണ ചടങ്ങ്. ചടങ്ങിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസിസ്റ്റന്റ് മാനേജർ സി.ആർ. ലെജുമോൾ എന്നിവർ പങ്കെടുത്തു. സമർപ്പണത്തിനുശേഷം വഴിപാടുകാരെ കളഭം, കദളിപ്പഴം, പഞ്ചസാര, […]
Read more

ആരാമ്പ്രം ജിഎം യുപി സ്കൂളിൽ മനോഹരമായ പൂന്തോട്ടം ഒരുങ്ങുന്നു

കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു.പി വിദ്യാലയമായ ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മനോഹരമായ പൂന്തോട്ടം നിർമ്മിക്കുന്നു. വിദ്യാലയത്തിന് കൂടുതൽ മിഴിവേകാനും കുട്ടികളെ പ്രകൃതിയോട് അടുപ്പിക്കാനുമാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിലാണ് പൂന്തോട്ട നിർമ്മാണം നടക്കുന്നത്. സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയുടെ സഹകരണവും ഈ പ്രവർത്തനത്തിന് കരുത്തുപകരുന്നു. പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയെ തൊട്ടറിഞ്ഞു പഠിക്കാനും സ്കൂൾ അങ്കണം കൂടുതൽ ആകർഷകമാക്കാനുമാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. പുതുതലമുറയ്ക്ക് പരിസ്ഥിതി അവബോധം നൽകുന്നതിനോടൊപ്പം, പഠനാന്തരീക്ഷം കൂടുതൽ മനോഹരമാക്കുക […]
Read more

ലോക അറബി ഭാഷാദിനാഘോഷവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

മലപ്പുറം: നൂറുൽഇസ്‌ലാം മദ്രസയിൽ ഡിസംബർ 18 ലോക അറബി ഭാഷാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതോടൊപ്പം സംസ്ഥാന സർഗമേളയിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളെയും പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെയും ആദരിക്കുന്ന പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു. തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് അറബി ഭാഷാദിനാഘോഷത്തിന്റെ ഉദ്ഘാടനവും പ്രതിഭകൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. അറബി ഭാഷയുടെ ആത്മീയ സാംസ്കാരിക മൂല്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും കുട്ടികളുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അറബി ഭാഷാ […]
Read more

ആധുനികവൽക്കരണത്തിൻ്റെ മറവിൽ സർക്കാർ ജോലികൾ വീട്ടകങ്ങളിലേക്ക് മാറ്റപ്പെടുന്നു: കെആർഡിഎസ്എ

മലപ്പുറം: റവന്യൂ വകുപ്പിൽ ഇ-ഗവേണൻസ് നടപ്പിലായതോടെ സർക്കാർ ജോലികൾ ഓഫീസ് സമയത്തിന് പുറത്ത് ജീവനക്കാരുടെ വീടുകളിലേക്ക് മാറ്റപ്പെടുകയാണെന്നും ഫാർമേഴ്സ് രജിസ്ട്രി പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ കൊണ്ടുവരുന്നത് ജോലി സമയം വർധിപ്പിക്കുന്നതിനുള്ള വലിയ ഇടപെടലുകളാണെന്നും മാറിയ കാലത്തിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാതെ കുറുക്ക് വഴിയിലൂടെ ജോലി സമയം വർധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, വിഎഫ്എ തസ്തിക അപ്ഗ്രേഡ് ചെയ്ത് ഫ്രണ്ട് ഓഫീസ് സംവിധാനം വില്ലേജുകളിൽ പ്രാവർത്തികമാക്കണമെന്നും, വില്ലേജ് ഓഫീസർ തസ്തിക അപ്ഗ്രേഡ് ചെയ്യണമെന്നും നിലമ്പൂരിൽ നടന്ന കെആർഡിഎസ്എ മലപ്പുറം ജില്ലാ സമ്മേളനം […]
Read more

തുഞ്ചൻ കോളേജിൽ വക്കം ഖാദർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

മലപ്പുറം: തുഞ്ചൻ മെമ്മോറിയൽ കോളെജിൽ എ ഐ ഡി എസ് ഒ സംഘടിപ്പിച്ച ഐ എൻ എ ഹീറോ വക്കം ഖാദർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു. വിരേധിഹാസമായിരുന്ന കേരളാ ഭഗത്സിംഗ് എന്ന് അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വക്കം ഖാദറിൻ്റെ തമസ്കരിക്കപ്പെട്ട ചരിത്രം വിദ്യാർത്ഥികളെ പരിചയപ്പെടുത്തികൊണ്ടാണ് ഫുട്ബോൾ ടൂർണമെൻ്റ് നടന്നത്. ടൂർണമെന്റിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് വക്കം ഖാദർ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി. മുഹമ്മദ് റമീസ് മൽസരത്തിലെ ഗോൾഡൻ ബൂട്ടിന് അർഹനായി. സമാപന സമ്മേളനത്തിൽ എഐ ഡിഎസ്ഒ […]
Read more

കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ കാൽതെറ്റി എൽഡിഎഫ്

കോഴിക്കോട്: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണം ഉ​റ​പ്പെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട എ​ൽ.ഡി​എ​ഫി​ന് വി​ന​യാ​യ​ത് വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്രമക്കേടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​വും സ്വ​ന്തം പാ​ർ​ട്ടി​ക​ളു​ടെ ചി​ഹ്ന​ങ്ങ​ൾ മാ​റ്റി​വെ​ച്ച് സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങി​യ​തു​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​ൽ. എ​ൽ.​ഡി.​എ​ഫി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന ഐ.​ എ​ൻ. എ​ല്ലും ആ​ർ.​ജെ.​ഡി​യും ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​ക​യും ചെ​യ്തു. ആ​കെ​യു​ള്ള 37 സീ​റ്റി​ൽ 25 സീ​റ്റ് യു.​ഡി.​എ​ഫും ,11 സീ​റ്റ് എ​ൽ.​ഡി.​എ​ഫും​നേ​ടി.സീ​റ്റ് നി​ല​നി​ർ​ത്തി​യെ​ങ്കി​ലും വി​ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്ന എ​ൽ.​ഡി.​എ​ഫി​ലെ മു​ൻ നി​ര നേ​താ​ക്ക​ളെ​ല്ലാം ദ​യ​നീ​യ​പ​രാ​ജ​യം […]
Read more

ട്രെയിനിലും ഇനി അധികം ലഗേജ് കൊണ്ടുപോകാനാവില്ല; ചാര്‍ജ് ഈടാക്കാൻ ഒരുങ്ങി റെയിൽവേ

കോഴിക്കോട്: ട്രെയിനുകളില്‍ നിശ്ചിത അളവില്‍ കൂടുതല്‍ ലഗേജ് ഉണ്ടെങ്കില്‍ അധികം പണം നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വിമാനത്താവളങ്ങളിലുള്ള ലഗേജ് നിയന്ത്രണങ്ങള്‍ ട്രെയിനിലും നടപ്പാക്കുമോയെന്ന ചോദ്യത്തിന് പാർലമെൻ്റില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ക്ലാസ് തിരിച്ചുള്ള നിരക്കാണ് നിശ്ചയിച്ചത്.വലിയ ട്രങ്കുകള്‍, സ്യൂട്ട്കേസുകള്‍, ബോക്സുകള്‍ എന്നിവ ബുക്ക് ചെയ്ത പാഴ്സല്‍ വാനുകളില്‍ കൊണ്ടു പോകണമെന്നും യാത്രക്കാരുടെ കമ്ബാർട്ട്മെൻ്റില്‍ കൊണ്ടുപോകരുതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സെക്കൻഡ് ക്ലാസില്‍ യാത്ര ചെയ്യുന്നവർക്ക് 35 കിലോഗ്രാം ലഗേജ് വരെ സൗജന്യമായി കൊണ്ടു പോകാം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix