Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

താമരശേരി ചുരത്തിൽ ഭാരവണ്ടികൾ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കണ്ടെയ്നറുകളുടെയും അമിതഭാരം കയറ്റിയ വാഹനങ്ങളുടെയും നിയന്ത്രണമില്ലാത്ത സഞ്ചാരം കാരണം താമരശേരി ചുരത്തിലൂടെ യാത്ര ദുരിതപൂർണമായ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ല കലക്ടർമാർ അടിയന്തരമായി ഇടപെട്ട്ശാശ്വതപരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ചുരത്തിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കമീഷൻ നിർദേശിച്ചു.ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന് രൂപം നൽകണം. ചുരത്തിൽ ആവശ്യാനുസരണം ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കണം. വാഹനങ്ങൾ കേടായാൽ തകരാർ അടിയന്തരമായി പരിഹരിക്കുന്നതിനുംവാഹനങ്ങൾ റോഡിൽ നിന്നു നീക്കം […]
Read more

കൊടുവള്ളിയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ 14 വോട്ടും വിമതന്റെ അട്ടിമറി വിജയവും ചർച്ചയാവുന്നു

കോഴിക്കോട്: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് സി​റ്റി​ങ് സീ​റ്റാ​യ പ്രാ​വി​ൽ ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സിന്റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് കെ. ​അ​ബ്ദു​ൽ അ​സീ​സി​ന് ആ​കെ ല​ഭി​ച്ച​ത് 14 വോ​ട്ട്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ അ​ട്ടി മ​റി വി​ജ​യം നേ​ടി​യ​ത് വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യ ഷ​റ​ഫു പൊ​യി​ൽ​തൊ​ടു​ക​യാ​ണ്. 93 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഷ​റ​ഫു വി​ജ​യി​ച്ചു ക​യ​റി​യ​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​പി. ശം​സു​ദ്ദീ​ന് 466 വോ​ട്ടു​ല​ഭി​ച്ചു. മു​സ്‍ലിം ലീ​ഗി​ന് സ്വാ​ധീ​ന​മു​ള്ള പ്രാ​വി​ൽ ഡി​വി​ഷ​ൻ തു​ട​ർ​ച്ച​യാ​യി കോ​ൺ​ഗ്ര​സി​ന് ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് […]
Read more

വയോധികരുടെ മാല കവർന്ന കേസ്; 48 മണിക്കൂറിനുള്ളിൽ അഞ്ചംഗ സംഘം പിടിയിൽ

കോട്ടയം: ഏറ്റുമാനൂർ- മണർകാട് ബൈപ്പാസിൽ പള്ളിയിലേക്ക് പോവുകയായിരുന്ന രണ്ട് വയോധികരെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതികളെ 48 മണിക്കൂറിനുള്ളിൽ ഏറ്റുമാനൂർ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ രവീന്ദ്രൻ കെ.വി (44), ശിവപ്രസാദ് (41), സോമേഷ് കുമാർ (46), തിരുവനന്തപുരം സ്വദേശി രതീഷ് ചന്ദ്രൻ (44) എന്നിവരും മോഷണമുതൽ വിൽക്കാൻ സഹായിച്ച അയർക്കുന്നം സ്വദേശി അബ്രഹാം മാത്യു (55) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഡിസംബർ 16-ന് വെളുപ്പിന് 5.40-ഓടെയാണ് കേസിനാസ്പദമായ സംഭവം. […]
Read more

മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് പെയിൻ ആൻഡ് സ്പൈൻ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു

കോട്ടയം: അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പെയിൻ ആൻഡ് സ്പൈൻ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. അത്യാധുനികമായ സ്‌ട്രൈക്കർ മൾട്ടിജെൻ-2 റേഡിയോഫ്രീക്വൻസി ജനറേറ്റർ സംവിധാനമാണ് സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവ്വഹിച്ചു. ദീർഘകാലമായി വേദന അനുഭവിക്കുന്ന രോഗികൾക്ക് ശസ്ത്രക്രിയ കൂടാതെ തന്നെ ആശ്വാസം നൽകുന്ന നൂതനമായ ചികിത്സാ രീതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നാഡി, സന്ധി സംബന്ധമായ വേദനകൾക്ക് വിട്ടുമാറാത്ത പരിഹാരം […]
Read more

പാലാ അണ്ണൻസ് മൊബൈൽസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കോട്ടയം: നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ അണ്ണൻസ് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പാലാ പോലീസ് പിടികൂടി. ഇടുക്കി സ്വദേശിയായ നാല്പ്പതുകാരനാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 13-ാം തീയതിയായിരുന്നു നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. കടയുടെ ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാവ് വിലകൂടിയ നിരവധി മൊബൈൽ ഫോണുകളാണ് കവർന്നത്. പാലാ എസ്.ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ശാസ്ത്രീയമായ തെളിവുകളുടെയും […]
Read more

കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. റോയി ജോർജ് ചുമതലയേൽക്കും; യുഡിഎഫ് ധാരണ പ്രകാരം ഭരണമാറ്റം

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി അഡ്വ. റോയി ജോർജ് ചുമതലയേൽക്കും. യുഡിഎഫ് മുന്നണിയിലെ മുൻധാരണ പ്രകാരമാണ് പുതിയ ഭരണമാറ്റം. നിലവിലെ കക്ഷിനില അനുസരിച്ച് ആകെയുള്ള 20 അംഗങ്ങളിൽ യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. ഒരു ബിജെപി അംഗവും രണ്ട് സ്വതന്ത്രരും പഞ്ചായത്തിലുണ്ട്. ഭരണതുടക്കത്തിൽ ഉണ്ടാക്കിയ കരാർ പ്രകാരം അഞ്ചു വർഷത്തെ കാലാവധി വിവിധ കക്ഷികൾക്കായി വീതം വെച്ചിരിക്കുകയാണ്. ഇതനുസരിച്ച് ആദ്യ മൂന്നുവർഷം സ്വതന്ത്ര അംഗത്തിനായിരുന്നു പ്രസിഡന്റ് പദവി നൽകിയത്. കരാറിലെ രണ്ടാം ഘട്ടമെന്ന നിലയിൽ […]
Read more

ഡോ. ബാബു വർഗീസിന് ഫിലിപ്‌സ് ഇൻവെൻഷൻ അവാർഡ് ഗോൾഡ് മെഡൽ

തൃശ്ശൂർ: ആംസ്റ്റർഡാം  റോയൽ ഫിലിപ്‌സിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരിൽ നിന്നും സീനിയർ സയന്റിസ്റ്റ് ഡോ. ബാബു വർഗീസ് 2025-ലെ അഭിമാനകരമായ ഫിലിപ്‌സ് ഇൻവെൻഷൻ അവാർഡ് ഗോൾഡ് മെഡലിന് അർഹനായി. ബയോഫോട്ടോണിക്സ്, എനർജി-സെൻസിംഗ്, സ്കിൻ ട്രീറ്റ്‌മെന്റ് ടെക്നോളജികൾ തുടങ്ങിയ മേഖലകളിലായി നൂറോളം കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുകൾ ഡോ. ബാബു വർഗീസിന്റെ പേരിലുണ്ട്. കഴിഞ്ഞ 18 വർഷമായി നെതർലാൻഡ്‌സിലെ ഫിലിപ്‌സിൽ സീനിയർ സയന്റിസ്റ്റ് ആയി പ്രവർത്തിക്കുന്ന അദ്ദേഹം ഈ മേഖലകളിൽ നിരവധി പ്രധാനപ്പെട്ട ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ട്. എൺപതിലേറെ അന്താരാഷ്ട്ര പ്രബന്ധങ്ങളും […]
Read more

കടങ്ങോട് പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി; പ്രതിരോധ നടപടികൾ ശക്തമാക്കി

തൃശ്ശൂർ: കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് പ്രദേശത്ത് പ്രവർത്തിക്കുന്ന പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ നടപടികൾ ശക്തമാക്കി. മണ്ടംപറമ്പിലെ ഫാമിലെ പന്നികളിലാണ് രോഗബാധ കണ്ടെത്തിയത്. പ്രദേശത്ത് അഞ്ച് ഫാമുകളിലായി 400ൽ പരം പന്നികളാണ് ഉള്ളത്.രോഗം കൂടുതൽ പടരുന്നത് തടയുന്നതിനായി ഇവയെ ദയാവധത്തിന് വിധേയമാക്കാനുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് കടങ്ങോട് പഞ്ചായത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് വെറ്റിനറി ഉദ്യോഗസ്ഥരും ചേർന്ന് യോഗം ചേരുകയും തുടർ നടപടികൾ […]
Read more

ക്രിസ്‌മസ് സന്ദേശം 2025 സർവ ജനങ്ങൾക്കുമുള്ള സമഭാവനയുടെ സദ്‌വാർത്ത: മാർ പോളി കണ്ണൂക്കാടൻ

തൃശ്ശൂർ: സംഘർഷങ്ങളും അസ്വസ്ഥതകളും തുടർക്കഥയായിക്കൊണ്ടിരിക്കുന്ന ആധുനിക കാല ത്തിന് സാഹോദര്യത്തിന്റെയും സമഭാവനയുടെയും നിത്യഹരിത സന്ദേശമാണ് ക്രിസ്‌മസ് നൽകു ന്നത്. മനുഷ്യരാശി മറ്റേതൊരു കാലത്തേയുംകാൾ തീവ്രതയോടെ ദാഹിക്കുന്ന സമാധാനത്തിന്റെ പ്രതീക്ഷയാണ് തിരുപ്പിറവിയിൽ ദൈവദൂതന്മാർ പാവപ്പെട്ട ആട്ടിടയന്മാർക്ക് പകർന്നു നൽകി യത്. സർവജനത്തിനും വേണ്ടി ഒരു രക്ഷകൻ പിറന്നിരിക്കുന്നു എന്നായിരുന്നല്ലൊ, ക്രിസ്മസ് രാത്രിയിലെ മംഗളവാർത്ത. സ്നേഹവും കാരുണ്യവും സമത്വവും നഷ്‌ടപ്പെട്ട് നിയമങ്ങളുടെയും ആചാരങ്ങളുടെയും അടിമകളായി മാറിക്കൊണ്ടിരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്കാണ്, സമഗ്രമാറ്റത്തി നുള്ള ആഹ്വാനവുമായി ക്രിസ്‌തുവിൻ്റെ രംഗപ്രവേശം. രോഗികളും ദരിദ്രരും […]
Read more

ഫെഡറൽ ബാങ്ക്‌ ചാലക്കുടി ശാഖയുടെ 75-ാം വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു

തൃശ്ശൂർ: ഫെഡറൽ ബാങ്ക്‌ ചാലക്കുടി ശാഖയുടെ 75-ാം വാർഷികാഘോഷം ഇരിങ്ങാലക്കുട രൂപതാബിഷപ്പ് മാർ പോളികണ്ണൂക്കാടൻ ഉദ്‌ഘാടനം ചെയ്തു. ബാങ്കിന്റെ എറണാകുളം സോണൽ ഹെഡ് ശശിധരൻ സി. എം അധ്യക്ഷത വഹിച്ചു. ഹാർട്ട്ലാൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന കസ്റ്റമർ മീറ്റ് ചാലക്കുടി എം. എൽ.എ സനീഷ്കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട റീജിയണൽ ഹെഡ് വിനയചന്ദ്രൻ സി. എസ് , വാർഡ് കൗൺസിലർ വി. ജെ. ജോജി, ബ്രാഞ്ച് ഹെഡ് ബിന്ദു വി. രാജൻ, എന്നിവർ പ്രസംഗിച്ചു. .
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix