Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; കോട്ടയം ജില്ലയിൽ ഒരു ലക്ഷത്തിഅറുപതിനായിരം പേരെ ഒഴിവാക്കി

കോട്ടയം: കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ഡിജിറ്റൈസേഷൻ പൂർത്തിയായപ്പോൾ ഒഴിവാക്കപ്പെട്ടത് 1,61,588 പേരാണ്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ 16,41,249 പേർക്ക് വോട്ടവകാശമുണ്ടായിരുന്നു.എന്നാൽ എസ്ഐആറിനായി വിതരണം ചെയ്തത് 16,11,002 ഫോമുകളാണ്. 30,247ന്റെ കുറവുണ്ട്. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയുമായി ബന്ധമില്ലെന്നാണ് ഇതിന് കാരണമായി അധികൃതർ പറഞ്ഞത് . തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയാറാക്കിയത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. രണ്ട് പട്ടികയിലും പേര് ചേർക്കുന്നത് പ്രത്യേകമായിട്ടാണ്. […]
Read more

ചാലക്കുടിയുടെ ദേശീയോത്സവമായ കൂടപ്പുഴ കാവടി ഉത്സവത്തിനു കൊടിയേറി

തൃശ്ശൂർ: ചാലക്കുടി കൂടപ്പുഴ കാവടി ഉത്സവത്തിനു കൊടിയേറിചാലക്കുടി കൂടപ്പുഴ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനു തന്ത്രി സി.കെ. നാരായണൻകുട്ടി കൊടികയറ്റി. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.എ.ഉണ്ണിക്കൃഷ്ണ‌ൻ, സെക്രട്ടറി എ.ടി.ബാബു, ട്രഷറർ കെ.ജി.സുന്ദരൻ, വൈസ് പ്രസിഡന്റുമാരായ കെ.പരമേശ്വരൻ, ഇ.എസ്.അനിയൻ എന്നിവർ നേതൃത്വം നൽകി. കൂടപ്പുഴ മയൂഖ അവതരിപ്പിച്ച വീരനാട്യം അരങ്ങേറി. 21ാം തിയതി 7നു തണ്ടിക സമർപ്പണം, 7.30നു വീരനാട്യം, 8നു പ്രവീൺ കലാഭവനും പ്രദീപ് പുലാനിയും ഒരുക്കുന്ന മാജിക്കൽ ഡാൻസ് – മിമിക്രി ഷോ. 22ന് 7.30നു കലാഭവൻ […]
Read more

ഐടിഐയിൽ ബോധവത്ക്കരണ ക്ലാസ് നടത്തി

തൃശ്ശൂർ: ചാലക്കുടി എക്സൈസ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ചാലക്കുടി ഗവൺമെൻറ് ഐടിഐയിൽ  ലഹരി ഒരു സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. അസിസ്റ്റൻഡ് എക്സൈസ് ഇൻസ്പെക്ടർ രാജു കെ.കെ. ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പാൾ സിന്ധു പോൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രിൻസിപ്പാൾ . രാജേഷ് വി ചന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്‌ടർമാരായ. സിക്കന്ദർ മിർസ, റാഫി എം. എസ്,  വിജയപ്രസാദ്, . ഷീജ പി. വി എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അയ്യപ്പൻ കെ. കെ നന്ദി […]
Read more

ക്രൈസ്തവ സഭകളുടെ സംയുക്ത ക്രിസ്മസ് ആഘോഷം തിരുനക്കര മൈതാനത്ത്

കോട്ടയം: കേരള കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇരുപതിന്  വൈകിട്ട് അഞ്ചരയ്ക്ക് തിരുനക്കര മൈതാനത്ത് സംയുക്ത ക്രിസ്മസ് ആഘോഷം നടക്കും. ക്രിസ്മസ് കാരളോടെ ആരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. ഭക്തിഗാന രചയിതാവ് ജിനോ കുന്നുംപുറം, സ്പെഷൽ സ്‌കൂളുകളായ ഏറ്റുമാനൂർ സാൻജോസ് വിദ്യാലയ, കോട്ടയ്ക്കുപുറം അനുഗ്രഹ, വില്ലൂന്നി സതീർഥ്യ, മണ്ണയ്ക്കനാട് ഹോളിക്രോസ് എന്നിവരും. കൂടാതെ അന്തീനാട് ശാന്തിനിലയം, ചെങ്കല്ല് […]
Read more

കാക്കൂരില്‍ ആറു വയസുകാരൻ കൊല്ലപ്പെട്ടു; അമ്മ അറസ്റ്റിൽ

കോഴിക്കോട്: കാക്കൂർ, പുന്നശ്ശേരി രാമല്ലൂരിൽ നാടിനെ നടുക്കിയ ദാരുണ സംഭവം. ആറു വയസ്സുമാത്രം പ്രായമുള്ള മകനെ അമ്മ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം അമ്മ തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്‌ വിവരം കൈമാറിയത്. ശനിയാഴ്‌ച രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷിൻ. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. തുടർന്ന് അമ്മ […]
Read more

സംസ്ഥാന സ്കൂൾ കലോത്സവം; മുഖ്യവേദി പന്തൽ കാൽനാട്ട്

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യ വേദിയുടെ പന്തൽ കാൽനാട്ട് കർമ്മം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കലോത്സവത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സംഘാടക സമിതി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് കലാപ്രതിഭകളെ സ്വീകരിക്കാൻ മുഖ്യവേദി ഒരുങ്ങുന്നതിന്റെ ആദ്യഘട്ടമായാണ് പന്തൽ കാൽനാട്ട് കർമ്മം നടത്തിയത്. വിദ്യാർത്ഥികളുടെ കലാസാംസ്കാരിക കഴിവുകൾ വളർത്തുന്നതിൽ സ്കൂൾ കലോത്സവം വലിയ പങ്ക് […]
Read more

യുവ ഫുട്ബോൾ താരത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: വടക്കാഞ്ചേരി എങ്കക്കാട് സ്വദേശിയായ യുവ ഫുട്ബോൾ താരത്തെ ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എങ്കക്കാട് കളരിക്കൽ വീട്ടിൽ ആനന്ദിന്റെ മകൻ, 24 വയസ്സുള്ള അഭിരാമിനെയാണ് ഇന്നലെ ഉച്ചയോടെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഹുക്കിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിവരം ലഭിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിച്ചു.വടക്കാഞ്ചേരി മേഖലയിലെ ഫുട്ബോൾ മൈതാനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അഭിരാമിന്റെ അപ്രതീക്ഷിത മരണം കായിക […]
Read more

കേരള നല്ലജീവന പ്രസ്ഥാനം ഒരു പരിസ്ഥിതി ആരോഗ്യ കൂട്ടായ്മയാണ്

മലപ്പുറം: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട്, നടത്തുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് സൈക്കിൾ സവാരികൾ പ്രോത്സാഹിപ്പിക്കുക എന്നത്. അതിനായി ജനുവരി മാസത്തിലെ ആദ്യ ഞായറാഴ്ച മുതൽ രണ്ടാമത്തെ ഞായറാഴ്ച വരെ സൈക്കിൾ യാത്രാ വാരമായി ആഘോഷിച്ചു വരുന്നു. ജനകീയ പങ്കാളിത്തത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി അന്തർജില്ലാ സൈക്കിൾ യാത്ര തുടർന്നുപോരുന്നു. ഇതിനോടാനുബന്ധമായി സൈക്കിൾ ചവിട്ട് മത്സരം, സൈക്കിൾ പഠനകളരി പോലുള്ള വിവിധ സൈക്കിൾ അനുബന്ധ പരിപാടികളും നടത്തുന്നു. 2026 ജനുവരി 4ന് ഗുരുവായൂരിൽ സൈക്കിളോട്ട ഉത്സവത്തോടെ ആരംഭിക്കുന്ന സൈക്കിൾ […]
Read more

താനാളൂരിനെ ഇനി അസ്‌കർ മാഷ് നയിക്കും

മലപ്പുറം: താനാളുർ ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡണ്ടായി ഒന്നാം വാർഡിൽ നിന്നും വിജയിച്ച വിപിഒ അസ്ഗർ സ്ഥാനമേൽക്കും. ഇന്ന് ചേർന്ന പാർലിമെൻ്ററി പാർട്ടി യോഗത്തിൽ വിപിഒ അസ്കറിനെ ലീഡറായി തിരഞ്ഞെടുത്തു. വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെ പൊതുരംഗത്ത് വന്ന അസ്ഗർ വിദ്യാർത്ഥി നേതാവ്, ജനപ്രതിനിധി, സഹകാരി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991-92 കാലഘട്ടത്തിൽ പിഎസ്എംഒ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, മാപ്പിളകലാവിഭാഗം ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2000-2005 കാലഘട്ടങ്ങളിൽ താനാളുർ ഗ്രാമ പഞ്ചായത്ത് […]
Read more

തൃശ്ശൂർ റൂറൽ പോലീസിന് പുതിയ വാഹനങ്ങൾ

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ 2025–26 വർഷത്തെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി തൃശ്ശൂർ റൂറൽ പോലീസിന് ആറ് പുതിയ മഹിന്ദ്ര ബൊലേറോ നിയോ ബിഎസ്–സിക്‌സ് വാഹനങ്ങൾ അനുവദിച്ചു. കൺട്രോൾ റൂം വാഹന പദ്ധതി പ്രകാരം വാങ്ങിയ ഈ വാഹനങ്ങൾ തിരുവനന്തപുരം നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയ ശേഷം റൂറൽ ജില്ലാ പോലീസ് ആസ്ഥാനമായ ഇരിങ്ങാലക്കുടയിൽ എത്തിച്ചു. തുടർന്ന് പൊതുസുരക്ഷയും അടിയന്തര സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ കൊടുങ്ങല്ലൂർ കൺട്രോൾ റൂമിന് കൈമാറി. പുതിയ വാഹനങ്ങൾ ലഭിച്ചതോടെ രാത്രിപട്രോളിങ്, അടിയന്തര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix