Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ക്രിസ്മസ്- പുതുവത്സരം; കണ്ണൂരിലേക്കുള്ള വിമാന നിരക്ക് കുതിക്കുന്നു, യാത്രക്കാർ ദുരിതത്തിൽ

കണ്ണൂർ: ക്രിസ്മസ്, പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ നാട്ടിലെത്താനൊരുങ്ങുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും ഇരുട്ടടിയായി വിമാനക്കമ്പനികളുടെ നിരക്ക് വർധന. രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്നും വിദേശത്തുനിന്നും കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ഡിസംബർ പകുതി മുതൽ ജനുവരി ആദ്യ വാരം വരെയുള്ള യാത്രകൾക്കാണ് ഈ വൻ വർധനവ് ബാധകമാകുന്നത്. പ്രധാന റൂട്ടുകളിലെ നിരക്ക് നിലവാരം:| റൂട്ട് | സാധാരണ നിരക്ക് (ഏകദേശം) | അവധിക്കാല നിരക്ക് (സീസൺ) ||—|—|—|| കണ്ണൂർ – ബെംഗളൂരു | […]
Read more

സിപിഎം പ്രവര്‍‌ത്തകന്റെ വധശ്രമ കേസിൽ ശിക്ഷ; നിയുക്ത കൗണ്‍സിലറായ ബിജെപി നേതാവിന് 36 വര്‍ഷം കഠിനതടവ്

കണ്ണൂർ: മുൻ കൗണ്‍സിലറായ സിപിഎം നേതാവിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ബിജെപി നിയുക്ത കൗണ്‍സിലറടക്കം 10 ബിജെപി പ്രവർ‌ത്തകർക്ക് 36 വർഷം കഠിനതടവ്. സിപിഎം നേതാവ് കൊമ്മല്‍വയലില്‍ പി രാജേഷിനെ വീട് കയറിയാക്രമിച്ച്‌ വധിക്കാൻ ശ്രമിച്ച കേസിലാണ് കൊമ്മല്‍വയലിലെ നിയുക്ത കൗണ്‍സിലർ ബിജെപി നേതാവ് യു പ്രശാന്തിനടക്കം കഠിനതടവ് ശിക്ഷ ലഭിച്ചത്.2007 ഡിസംബർ 15ന് രാജേഷിനെ വീട് കയറിയാക്രമിച്ച പ്രതികള്‍ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ തലശേരി അഡീഷണല്‍ സെഷൻസ് കോടതി 36 വർഷം […]
Read more

കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കണ്ണൂർ: തീപ്പൊള്ളലേറ്റ് ആറു മാസമായി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ തില്ലങ്കേരി പള്ള്യം എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മെയ് 14നായിരുന്നു കളിക്കുന്നതിനിടയിൽ ഫാത്തിമയ്ക്ക് അബദ്ധത്തിൽ പൊള്ളലേറ്റത്. ശരീരത്തിന്റെ പകുതിയോളം പൊള്ളലേറ്റ ഫാത്തിമ കഴിഞ്ഞ ആറു മാസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് സംസ്കാര ചടങ്ങുകൾ നടക്കും.
Read more

റബ് ഫാബ് പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന പുതിയ ഉൽപ്പന്നം

കോട്ടയം: പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാവുന്നതും റബർ മേഖലയിൽ വൻമാറ്റത്തിനു വഴിതെളിക്കുന്നതുമായ ‘റബ് ഫാബ്’ എന്ന കണ്ടുപിടിത്തവുമായി റബ്ബർ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ജാക്കറ്റ്, ബാഗ്, മഴക്കോട്ട്, ഗ്രോബാഗ് തുടങ്ങിയവയുടെ നിർമാണത്തിനു നല്ലതാണ്. തുണിയും റബർപാലും ചേർത്തുണ്ടാക്കിയ റബ് ഫാബ് റബറിനു മഴമറയിടാനും ഉപയോഗിക്കാം. പേറ്റന്റിനുള്ള ശ്രമം ഉടൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ആർആർഐഐക്കു കീഴിലുള്ള റബർ പ്രൊഡക്‌ഷൻ ഇൻകുബേഷൻ സെന്ററിലെ ടെക്നിക്കൽ കൺസൽറ്റൻസി വിഭാഗമാണു കണ്ടുപിടിത്തത്തിനു പിന്നിൽ. സീനിയർ സയന്റിസ്റ്റ് ഷേറ മാത്യു, ജി. രവീന്ദ്രനാഥ് എന്നിവരടങ്ങുന്ന സംഘമാണു […]
Read more

എസ്പിഇഎൽഎൽഎൽ സമ്മേളനം കോട്ടയം ഐഐഐടിയിൽ നടന്നു

കോട്ടയം: ലോ-റിസോഴ്‌സ് ഭാഷകളുടെ സംരക്ഷണത്തിനും വികസനത്തിനുമായി സംഘടിപ്പിച്ച നാലാമത് രാജ്യാന്തര സ്പീച്ച് ആൻഡ് ലാംഗ്വേജ് ടെക്നോളജീസ് ഫോർ ലോ-റിസോഴ്‌സ് ലാംഗ്വേജ് (എസ്പിഇഎൽഎൽഎൽ–2025) സമ്മേളനം ഡിസംബർ 18 മുതൽ 20 വരെ കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ (ഐഐഐടി) നടന്നു. ഭാഷാ സാങ്കേതികവിദ്യ, ഭാഷാ സിസ്റ്റങ്ങൾ, സ്പീച്ച് പ്രോസസിങ്, കൃത്രിമ ബുദ്ധി (എഐ) എന്നിവയിൽ പ്രവർത്തിക്കുന്ന ഗവേഷകർ, അധ്യാപകർ, വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. എസ്പിഇഎൽഎൽഎൽ, ലോ-റിസോഴ്‌സ് ഭാഷകളിൽ ഗവേഷണം നടത്തുന്ന ഗവേഷക കൂട്ടായ്മയുടെ സംരംഭമാണ്. […]
Read more

അപ്പസ്തോലിക പാരമ്പര്യം സമഗ്രതയോടെ ഉൾക്കൊള്ളണം: മാർ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: അപ്പസ്തോലിക പാരമ്പര്യവും അതിന്റെ തുടർച്ചയും പൂർണ്ണമായ അർത്ഥത്തിൽ നാം ഉൾക്കൊള്ളണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. 43-ാമത് പാലാ രൂപതാ ബൈബിൾ കൺവെൻഷനിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അപ്പസ്തോലിക പാരമ്പര്യവും തുടർച്ചയും പരസ്പരപൂരകങ്ങളാണെന്നും ഇതിൽ ഏതെങ്കിലും ഒന്നിന് മാത്രമാണ് പ്രാധാന്യമെന്ന് കരുതരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒന്നിച്ച് ശ്വസിക്കുകയും ദൈവവചനം ശ്രവിച്ച് ജീവിതത്തെ വിലയിരുത്തുകയും ചെയ്യുമ്പോൾ നമ്മിൽ നിന്ന് നഷ്ടപ്പെട്ട വെളിച്ചം വീണ്ടെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദൈവവചനമാകുന്ന വിളക്കുപയോഗിച്ച് ജീവിതത്തിലെ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ […]
Read more

പാലായിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

കോട്ടയം: റിവർവ്യൂ റോഡിലെ ‘അണ്ണൻസ് മൊബൈൽസ്’ എന്ന വ്യാപാരസ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതി പിടിയിലായി. ഇടുക്കി മാങ്ങതൊട്ടി ഒറ്റപ്ലാക്കൽ വീട്ടിൽ അനന്തു ബാബു (25) വിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രതി, വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 92,000 രൂപയോളം വിലവരുന്ന 12 മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. കടയുടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഘം […]
Read more

കുറ്റവാളികളെ കുടുക്കാൻ എഎൻപിആർ ക്യാമറകൾ; കോട്ടയം ജില്ലയിൽ രണ്ട് യൂണിറ്റുകൾ കൂടി വരുന്നു

കോട്ടയം: ജില്ലയിലെ പ്രധാന റോഡുകളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്‌നിഷൻ’ (ANPR) സാങ്കേതികവിദ്യയുള്ള രണ്ട് പുതിയ ക്യാമറ യൂണിറ്റുകൾ കൂടി സ്ഥാപിക്കുന്നു. വൈക്കം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് പുതുതായി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. അയൽ ജില്ലകളിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ നിരീക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങളെ വേഗത്തിൽ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലായിരിക്കും ഈ ക്യാമറകളുടെ പ്രവർത്തനം. വാഹനം മോഷ്ടിച്ച് […]
Read more

നഗരസഭക്ക് ആംബുലന്‍സ് ഒദ്യോഗികമായി കൈമാറുവാൻ സാധിക്കാതെ പടിയിറങ്ങി വൈസ് ചെയര്‍പേഴ്‌സണ്‍

തൃശ്ശൂർ: ചാലക്കുടി.ഒരുപാട് ആഗ്രഹിച്ച അവസാന ആഗ്രഹം പൂര്‍ത്തിയാവാത്തെ ഏറെ വേദനയോടെ  നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി. ശ്രീദേവി. തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മക്കായ് നഗരസഭയുടെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നല്‍കുന്ന ആംബുലന്‍സ് ഒദ്യോഗികമായി കൈമറാമെന്ന് തന്റെ സ്വപ്‌നം ബാക്കി വെച്ചാണ് വൈസ് ചെയര്‍പേഴ്‌സണ്‍ സി.ശ്രീദേവി തന്റെ കാലാവധി പൂര്‍ത്തിയാക്കി പോകുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആബുലന്‍സിനായി ഏകദേശം അഞ്ചര ലക്ഷത്തോളം രൂപ നഗരസഭക്ക് കൈമാറിയിരുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം  മാസം 6 കഴിഞ്ഞിട്ടും […]
Read more

നഗരസഭ കൗണ്‍സിലിന്റെ അവസാന യോഗം നടത്തി

തൃശ്ശൂർ: നഗരസഭ കൗണ്‍സിലിന്റെ അവസാന യോഗം നടത്തി.2024 2025 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ കണക്കുകള്‍ കൗണ്‍സില്‍ പ്രത്യേക യോഗം അംഗീകരിച്ചു. അന്തരിച്ച സിനിമ നടന്‍ ശ്രീനിവാസന് കൗണ്‍സില്‍ യോഗം അനുശോചനം അറിയിച്ചു. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരായ അഡ്വ.ബിജു എസ് ചിറയത്ത്,സി,എസ്.സുരേഷ്,സീനിയര്‍ കൗണ്‍സിലര്‍ റോസി ലാസര്‍,സെക്രട്ടറി പ്രമോദ്,തുടങ്ങിയവര്‍ സംസാരിച്ചു. ചെയര്‍പേഴ്‌സണ്‍ ഷിബു വാലപ്പന്‍ അധ്യക്ഷത വഹിച്ചു.കൗണ്‍സിലിന്റെ ക്രീസ്തുമസ് ആഘോഷം ചെയര്‍മാന്‍ ഷിബു വാലപ്പന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.എല്ലാ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. ഉദ്യോഗസ്ഥർ തയ്യാറാക്കിയ ക്രിസ്തുമസ് ഗാനത്തോടെയാണ് ആഘോഷ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix