Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റബ് ഫാബ് പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന പുതിയ ഉൽപ്പന്നം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാവുന്നതും റബർ മേഖലയിൽ വൻമാറ്റത്തിനു വഴിതെളിക്കുന്നതുമായ ‘റബ് ഫാബ്’ എന്ന കണ്ടുപിടിത്തവുമായി റബ്ബർ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ജാക്കറ്റ്, ബാഗ്, മഴക്കോട്ട്, ഗ്രോബാഗ് തുടങ്ങിയവയുടെ നിർമാണത്തിനു നല്ലതാണ്. തുണിയും റബർപാലും ചേർത്തുണ്ടാക്കിയ റബ് ഫാബ് റബറിനു മഴമറയിടാനും ഉപയോഗിക്കാം. പേറ്റന്റിനുള്ള ശ്രമം ഉടൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

ആർആർഐഐക്കു കീഴിലുള്ള റബർ പ്രൊഡക്‌ഷൻ ഇൻകുബേഷൻ സെന്ററിലെ ടെക്നിക്കൽ കൺസൽറ്റൻസി വിഭാഗമാണു കണ്ടുപിടിത്തത്തിനു പിന്നിൽ. സീനിയർ സയന്റിസ്റ്റ് ഷേറ മാത്യു, ജി. രവീന്ദ്രനാഥ് എന്നിവരടങ്ങുന്ന സംഘമാണു റബ് ഫാബ് വികസിപ്പിച്ചത്.

ആർആർഐഐയുടെ തോട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ റബ് ഫാബ് ഉപയോഗിച്ച് മഴമറയിട്ടിരിക്കുകയാണ്. ഇതുവരെ പരീക്ഷണം വിജയകരമാണെന്ന് അധികൃതർ പറഞ്ഞു. റബർ മരത്തിൽ മഴമറ ഇടാൻ ഉപയോഗിക്കുന്ന ബിറ്റുമിൻ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാം, മരത്തിൽ ലോഹ പിൻ അടിക്കേണ്ട, പ്ലാസ്റ്റിക്കിന്റെ  ഉപയോഗം ഇല്ലാതാക്കാം എന്നീ ഗുണങ്ങളുമുണ്ട്.

Advertisement
WhiteswanTV Footer