Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

സ്റ്റേഷൻ റൗഡിക്കെതിരെ കാപ്പ; ആറുമാസം ജയിൽ

തൃശ്ശൂർ: പൂമംഗലം– എടക്കുളം ദേശത്തെ ഈശ്വരമംഗലത്ത് വീട്ടിൽ അഖിനേഷ് (27) എന്ന സ്റ്റേഷൻ റൗഡിയെ കാപ്പ ചുമത്തി ആറുമാസത്തേക്ക് ജയിലിലാക്കി. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അഖിനേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. തൃശ്ശൂർ ജില്ലാ കളക്ടറാണ് ഉത്തരവിൽ ഒപ്പുവച്ചത്.കാട്ടൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കൊലപാതക കേസ്, രണ്ട് വധശ്രമ കേസുകൾ, ഒരു ഗഞ്ചാവ് കേസ്, ഒരു അടിപിടി കേസ് […]
Read more

കണ്ടശ്ശാംകടവ് മാർക്കറ്റിൽ യുവാവിന് ഇരുമ്പ് പൈപ്പുകൊണ്ട് മർദ്ദനം; സ്റ്റേഷൻ റൗഡി അടക്കം രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: കണ്ടശ്ശാംകടവ് മാർക്കറ്റിൽ യുവാവിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയടക്കം രണ്ട് പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാരമുക്ക് വില്ലേജ് കണ്ടശ്ശാംകടവ് സ്വദേശി വന്നേരി വീട്ടിൽ ആദർശ് (26) അന്തിക്കാട് ആറാംകല്ല് സ്വദേശി താച്ചംപിള്ളി വീട്ടിൽ പ്രദു (21) എന്നീ യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റിലേക്കയച്ചു. ഡിസംബർ 18-ന് രാത്രി 10.45 ഓടെയായിരുന്നു സംഭവം. […]
Read more

ഹംസ മീനടത്തൂർ പൊതു പ്രവർത്തനത്തിന്റെ അന്തസ്സുയർത്തിയ നേതാവ്‌: കുറുക്കോളി മൊയ്തീൻ എംഎൽഎ

മലപ്പുറം: പൊതു പ്രവർത്തനത്തിന്റെ അന്തസ്സുയർത്തിയ നേതാവായിരുന്നു അന്തരിച്ച മുസ്ലിം ലീഗ്‌ നേതാവ്‌ ഹംസ മീനടത്തൂർ എന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ. താനാളൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ ജീവിതം നയിച്ച വ്യത്യസ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിൽ ശ്രദ്ധ പുലർത്തിയിരുന്ന ഹംസ ഉന്നതമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എന്നും കുറുക്കോളി മുയ്തീൻ സൂചിപ്പിച്ചു. ഹംസ മീനടത്തൂർ സാമൂഹ്യ പ്രതലത്തിൽ നടത്തിയ ഇടപെടലുകൾ വരും തലമുറക്ക്‌ മാതൃക പകരുമെന്നും കുറുക്കോളി പ്രത്യാശ […]
Read more

സൂപ്പർ ഫാസ്റ്റ് ബസ്സിന് സ്റ്റോപില്ല;  രാത്രിയിൽ വിദ്യാർത്ഥിനികൾക്ക് ദുരനുഭവം

തൃശ്ശൂർ: കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിൽ രാത്രി യാത്ര ചെയ്‌ത 2 പെൺകുട്ടികൾക്ക് കൊരട്ടിക്കടുത്ത് പൊങ്ങത്ത് ഇറങ്ങാനായി ബസ് നിർത്തി നൽകാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറാകാതെ വന്നതോടെ ബസിൽ കുട്ടികൾ കരച്ചിലായി. പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥികളായ ഇടുക്കി സ്വദേശി ഐശ്വര്യ എസ്.നായർ, പത്തനംതിട്ട സ്വദേശി ആൽഫ പി.ജോർജ് എന്നിവർക്കാണ് ഇന്നലെ രാത്രി 9.30ഓടെ ദുരനുഭവമുണ്ടായത്. പെൺകുട്ടികളുടെ കണ്ണീർ കണ്ടിട്ടും കണ്ടക്ട‌ററുടെയും ഡ്രൈവറുടെയും മനസ്സലിയാതിരുന്നതിൽ സഹയാത്രക്കാർ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇവർ പഠനാവശ്യത്തിനായി എറണാകുളത്തു പോയി മടങ്ങുന്നതിനിടെ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം; തൃശ്ശൂർ നോർത്ത് ജില്ലയിൽ വിജയിച്ച ജനപ്രതിനിധികളുടെ സംഗമവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ നോർത്ത് ജില്ലയിൽ വൻ മുന്നേറ്റം നടത്തി ജനപ്രതിനിധികളായി വിജയിച്ചെത്തിയവരുടെ സംഗമം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അധ്യക്ഷയായ യോഗം ജില്ല പ്രഭാരി അഡ്വ. ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ കിലയിലെ ഫാക്കൽറ്റികൾ വിവിധ വിഷയങ്ങളിലായി ക്ലാസുകൾ നയിച്ചു. തദ്ദേശഭരണ സംവിധാനങ്ങൾ, ഭരണനടപടികൾ, വികസന പദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കൽ, ജനപ്രതിനിധികളുടെ ഉത്തരവാദിത്വങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പരിശീലന പരിപാടി […]
Read more

തട്ടിപ്പുകേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; പ്രതിയെ റിമാൻഡിൽ വിട്ടു

തൃശ്ശൂർ: തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ വളവനങ്ങാടിയിൽ നിന്ന് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയുടെ പിടികിട്ടാപ്പുള്ളി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.കൈപ്പമംഗലം വില്ലേജ് കൂരിക്കുഴി സ്വദേശി പുതിയവീട്ടിൽ അബ്ദുൾ സലാം (27) എന്നയാളെയാണ് പോലീസ് പിടികൂടിയത്. 2016 സെപ്റ്റംബർ 9-ന് അരിപ്പാലം സ്വദേശിയിൽ നിന്ന് കല്യാണ ആവശ്യത്തിനാണെന്ന് പറഞ്ഞ് രണ്ട് ദിവസത്തിനകം തിരികെ നൽകാമെന്നു വിശ്വസിപ്പിച്ച് കാർയും ഇരുപതിനായിരം രൂപയും വാങ്ങിയ ശേഷം, […]
Read more

സ്വർഗ്ഗീയ രഞ്ജിത്ത് ശ്രീനിവാസന്റെ ബലിദാനദിനം; ചെറുതുരുത്തിയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു

തൃശ്ശൂർ: ഡിസംബർ പതിനൊന്നിന് സ്വർഗ്ഗീയ രഞ്ജിത്ത് ശ്രീനിവാസന്റെ ബലിദാനദിനത്തോടനുബന്ധിച്ച് ഒ.ബി.സി. മോർച്ച തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തി റിവർ റിട്രീറ്റിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടർന്നായിരുന്നു അനുസ്മരണയോഗം. ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് പി. എസ്. കണ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത, ജില്ലാ പ്രഭാരി അഡ്വ. ജയസൂര്യ, […]
Read more

യൂറിയാക്ഷാമം മുതലെടുത്ത് പകൽക്കൊള്ള

പാലക്കാട്: ആലത്തൂർ രണ്ടാമത്തേയും മൂന്നാമത്തേയും വളപ്രയോഗം നടത്തേണ്ട സമയമായിരിക്കെ യൂറിയാ ക്ഷാമം രൂക്ഷം. ഈ അവസരം മുതലെടുത്ത് കർഷകരെ സമർദത്തിലാക്കുകയാണ് രാസവള കമ്പനികൾ. 45 കിലോഗ്രാം ചാക്കിന് 266 രൂപ മാത്രം വിലയുള്ള യൂറിയ കിട്ടണമെങ്കിൽ, 1,000-1,200 രൂപ വിലവരുന്ന പോളിഹേലിയേറ്റ്, മൾട്ടി ന്യൂട്രിയെന്റ് തുടങ്ങിയ പുതുതലമുറ വളങ്ങൾ വാങ്ങണം. അല്ലെങ്കിൽ വില്പന കുറവുള്ള മറ്റ് ചില കൂട്ടുവളങ്ങളും ജൈവവളവും വാങ്ങണം. ഒരു ലോഡ് യൂറിയ 9,000 കിലോഗ്രാമാണ്. ഇതിന് 53,190 രൂപ വിലവരും. പുതുതലമുറ വളങ്ങൾക്ക് […]
Read more

നല്ലേപ്പിള്ള ടൗണിലെ കടകളിൽ വെള്ളം കയറി

പാലക്കാട്: ചിറ്റൂർ തേമ്പാറമട സിസ്റ്റത്തിൽനിന്ന് വിട്ട വെള്ളം പാടശേഖരങ്ങളിൽ എത്താതെ നല്ലേപ്പിള്ളി ടൗണിലെ റോഡിൽ നിറഞ്ഞൊഴുകി കടകളിൽ കയറി. ബ്രാഞ്ച് കനാലിൽ ചപ്പുചവറുകൾ നിറഞ്ഞ് നീരൊഴുക്ക് തടസ്സമായതോടെയാണ് കനാൽ കവിഞ്ഞ് റോഡിലൂടെ ഒഴുകിയത്. കനാലിൽ വെള്ളമില്ലാത്ത സമയങ്ങളിൽ തള്ളുന്ന മാലിന്യമാണ് അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നത്. വെള്ളം പാഴായതോടെ വാലറ്റപ്രദേശങ്ങളായ വടക്കുംപുറം, തോട്ടശ്ശേരി, തെക്കുംപുറം, കലയാൻകുളമ്പ്, ചേരിപ്പറമ്പ്, കല്ലങ്കാട് എന്നിവിടങ്ങളിൽ എത്തിയില്ല. ഇതുമൂലം വളമിടാൻ കർഷകർക്ക് ബുദ്ധിമുട്ടാവും. മുൻപും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും ഇത്തവണയും ആവർത്തിച്ചുവെന്നും കർഷകനായ […]
Read more

രാമശ്ശേരി ഇഡ്ഡലിക്ക് ഭൗമ സൂചിക പദവി ലഭ്യമാക്കണം

പാലക്കാട്: രാമശ്ശേരി 150 വർഷത്തെ പാരമ്പര്യമുള്ള രാമശ്ശേരി ഇഡ്ഡലിക്കു ഭൗമ സൂചിക പദവി ലഭ്യമാക്കണമെന്നു രാമശ്ശേരി ഇഡ്ഡലി സംരംഭകരുടെ പദ്ധതി ആസൂത്രണ സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ പൈതൃക ഉൽപന്നങ്ങളിലൊന്നായ രാമശ്ശേരി ഇഡ്ഡലിയെയും അതുണ്ടാക്കി ഉപജീവനം നടത്തുന്ന കുടുംബങ്ങളെയും സംരക്ഷിക്കണം. രാമശ്ശേരി ഇഡ്ഡലിയുടെ സ്വാദറിയാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും ഭക്ഷണപ്രിയരും രാമശ്ശേരിയിൽ എത്തിയിട്ടുണ്ട്. ഇത്രയും പ്രാധാന്യമേറിയ വിഭവം തയാറാക്കി ഉപജീവനം നടത്തുന്ന 9 കുടുംബങ്ങൾ ഇനി എത്ര കാലം ഇങ്ങനെ തുടരുമെന്നതിൽ ആശങ്കയുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix