Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹംസ മീനടത്തൂർ പൊതു പ്രവർത്തനത്തിന്റെ അന്തസ്സുയർത്തിയ നേതാവ്‌: കുറുക്കോളി മൊയ്തീൻ എംഎൽഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പൊതു പ്രവർത്തനത്തിന്റെ അന്തസ്സുയർത്തിയ നേതാവായിരുന്നു അന്തരിച്ച മുസ്ലിം ലീഗ്‌ നേതാവ്‌ ഹംസ മീനടത്തൂർ എന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ. താനാളൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ ജീവിതം നയിച്ച വ്യത്യസ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിൽ ശ്രദ്ധ പുലർത്തിയിരുന്ന ഹംസ ഉന്നതമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എന്നും കുറുക്കോളി മുയ്തീൻ സൂചിപ്പിച്ചു.

ഹംസ മീനടത്തൂർ സാമൂഹ്യ പ്രതലത്തിൽ നടത്തിയ ഇടപെടലുകൾ വരും തലമുറക്ക്‌ മാതൃക പകരുമെന്നും കുറുക്കോളി പ്രത്യാശ പ്രകടിപ്പിച്ചു. വി പി ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. വി കെ എം ഷാഫി അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. ടി പി എം മുഹ്സിൻ ബാബു , അഡ്വ. എ പി സ്മിജി , ഡി സി സി സിക്രട്ടറി ഒ രാജൻ, സി പി എം നേതാവ്‌ പി സതീഷൻ മാസ്റ്റർ, പി രതനാകരൻ , സി ജലീൽ, ഉബൈദുല്ല താനാളൂർ, എം കെ കമ്മുകുട്ടി , പി എ മുസ്തഫ , പി അബ്ദുൽ കരീം ,യു നാസർ മാസ്റ്റർ , വി പി ഒ അസ്ക്കർ മാസ്റ്റർ , പി അഷ്‌റഫ്‌ , യു നാസർ മാസ്റ്റർ , വി പി ഒ അസ്ക്കർ മാസ്റ്റർ , പി അഷ്‌ റഫ്‌ , ഉസ്മാൻ ഹാജി തോട്ടുങ്ങൽ,മുജീബ്‌ താനാളൂർ, കെ സൽമത്ത്‌ , കെ പി ആയിഷുമ്മു , ഒഴൂർ ഹംസ ഹാജി, സാജിദ ടി, സബ്നാ ആഷിഖ്‌ എന്നിവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer