തൃശ്ശൂർ: ചാലക്കുടി കൂടപ്പുഴ കാവടി ഉത്സവത്തിനു കൊടിയേറി
ചാലക്കുടി കൂടപ്പുഴ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനു തന്ത്രി സി.കെ. നാരായണൻകുട്ടി കൊടികയറ്റി. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.എ.ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എ.ടി.ബാബു, ട്രഷറർ കെ.ജി.സുന്ദരൻ, വൈസ് പ്രസിഡന്റുമാരായ കെ.പരമേശ്വരൻ, ഇ.എസ്.അനിയൻ എന്നിവർ നേതൃത്വം നൽകി. കൂടപ്പുഴ മയൂഖ അവതരിപ്പിച്ച വീരനാട്യം അരങ്ങേറി.
21ാം തിയതി 7നു തണ്ടിക സമർപ്പണം, 7.30നു വീരനാട്യം, 8നു പ്രവീൺ കലാഭവനും പ്രദീപ് പുലാനിയും ഒരുക്കുന്ന മാജിക്കൽ ഡാൻസ് – മിമിക്രി ഷോ. 22ന് 7.30നു കലാഭവൻ ജയൻ അവതരിപ്പിക്കുന്ന മാജിക് ആൻഡ് മിമിക്‌സ്. 23ന് 7നു കുമാരി-കുമാര സംഘം അവതരിപ്പിക്കുന്ന കലാപരിപാടികൾ.
ഉത്സവദിനമായ 24ന് 8നു വിവിധ കരകളിൽ നിന്നു കാവടി ഘോഷയാത്രകൾ പുറപ്പെട്ടു 12നു ക്ഷേത്രത്തിലെത്തും. തുടർന്നു പ്രസാദ ഊട്ട്, 4നു സൗത്ത് ജംക്‌ഷനിൽ നിന്നു കാവടി ഘോഷയാത്ര, 9നു ക്ഷേത്രത്തിലെത്തിയ ശേഷം കാവടിയാട്ടം, 10.30നു പള്ളിവേട്ട. 25ന് 7നു ആറാട്ട് പുറപ്പാട്, 7.30നു കൂടപ്പുഴ ആറാട്ടുകടവിൽ ആറാട്ട്, 8നു തിരിച്ചെഴുന്നള്ളിപ്പ്, 8ന് കൊടിയിറക്കൽ എന്നിവ നടത്തും.




