Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കോടശ്ശേരി കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ തെരുവ് നായയുടെ കടിയേറ്റ് 4 പേർക്ക് പരിക്ക്

തൃശ്ശൂർ: കോടശ്ശേരി പഞ്ചായത്ത്‌ കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആളുകൾക്ക് നേരെ തെരുവ് നായ ആക്രമണം. 4 ആളുകളെയും 3 മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചു. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്‌സിനേഷൻ  നൽകി. വർഗീസ് തേക്കിനേത്ത് (60 ), ജോസ് പേരെപ്പാടൻ ( 67 ) സുബ്രൻ ഐക്കരപ്പറമ്പിൽ(78 ), ശശി മരോട്ടിപറമ്പിൽ( 67) എന്നിവരെയാണ് നായ ആക്രമിച്ചത് പ്രശാന്ത് തെക്കുംപുറം, സുലോചന മോഹനൻ, കൊല്ലേ ലിപറമ്പിൽ ബാബു കണ്ടൻ വീട്ടിൽ […]
Read more

ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക് മീറ്റ്; കുന്നംകുളം ജിഎംബിവിഎച്ച്എസ്എസ് താരങ്ങൾക്ക് ഇരട്ട സ്വർണം

തൃശ്ശൂർ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടന്ന ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ (അണ്ടർ–17) കേരളത്തിന് അഭിമാനമായി കുന്നംകുളം ജിഎംബിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾ. 4 x 400 മീറ്റർ റിലേ ഇനത്തിൽ സ്വർണമെഡൽ നേടിയ കേരള ടീമിലെ പ്രധാന അംഗമാണ് എബിൻ. ശക്തമായ മത്സരം നിറഞ്ഞ വേദിയിൽ മികച്ച കൂട്ടായ്മയും ആത്മവിശ്വാസവും പ്രകടിപ്പിച്ചാണ് കേരള ടീം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.ഇതോടൊപ്പം 4 x 100 മീറ്റർ റിലേ ഇനത്തിലും കേരളം സ്വർണം നേടി. ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ജിഎംബിവിഎച്ച്എസ്എസ് […]
Read more

വേലൂരിൽ തേനീച്ച ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

തൃശ്ശൂർ: വേലൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വേലൂർ തിരുത്തി സ്വദേശിയായ 51 വയസ്സുള്ള സുഭാഷിനാണ് തേനീച്ചകളുടെ കുത്തേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വേലൂർ ചുങ്കം സെന്ററിന് സമീപമുള്ള ആലയിലേക്ക് പണിയായുധങ്ങൾ മൂർച്ച കൂട്ടുന്നതിനായി പോയ സമയത്താണ് സമീപത്തെ പറമ്പിലെ മരത്തിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തി സുഭാഷിനെ ആക്രമിച്ചത്. ആക്രമണത്തിൽ നിലത്ത് വീണ സുഭാഷ് ഉടുത്തിരുന്ന മുണ്ട് തലവഴി പുതച്ചാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. സംഭവമറിഞ്ഞ് പ്രദേശവാസിയായ ബാബുവും ഒരു ഇതര സംസ്ഥാന തൊഴിലാളിയും […]
Read more

കേരള ജൂനിയർ മിക്സഡ് ടീം അംഗങ്ങളെ അനുമോദിച്ചു

തൃശ്ശൂർ: വിശാഖപട്ടണത്ത് വച്ച് നടന്ന 63-ാമത് നാഷണൽ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരള ജൂനിയർ മിക്സഡ് ടീം അംഗങ്ങളായ ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ ആനുവേദ് സി. എ ,വൈഗ .കെ . എസ്, തൃശ്ശൂർ ഡിസ്ട്രിക്ട് റോളർ ഹോക്കി കോച്ച് സുരേഷ് എം .എസ് . എന്നിവരെ സ്കൂളിൽ അനുമോദിച്ചു. മത്സരത്തിൽ കേരള ടീം വെങ്കലമെഡൽ കരസ്ഥമാക്കി. ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം ടി .എൻ . രാമൻ അധ്യക്ഷത വഹിച്ചു. […]
Read more

കട്ടിപ്പാറയില്‍ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ച യുവതി അറസ്റ്റില്‍

കോഴിക്കോട്: കട്ടിപ്പാറയില്‍ മുളകുപൊടിയുമായെത്തി അയല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ സ്വര്‍ണമാലപൊട്ടിച്ചോടിയ കേസില്‍ യുവതി അറസ്റ്റില്‍. ചമല്‍ പൂവന്‍മല വാണിയപുറായില്‍ വിഎസ് ആതിരയെന്ന ചിന്നു(26) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ ചമല്‍ പൂവന്‍മല പുഷ്പവല്ലി(63)യെ ആക്രമിച്ചാണ് യുവതി രണ്ട് പവൻ്റെ സ്വര്‍ണമാല പൊട്ടിച്ചത്.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിച്ചിരുന്ന പുഷ്പവല്ലി വീടിൻ്റെ വരാന്തയിലിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പുറകിലൂടെയെത്തിയ പ്രതി ആക്രമിച്ചെന്നാണ് പരാതി. വരാന്തയില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ കണ്ണും മുഖവും […]
Read more

ബിആര്‍ഡി സെക്യൂരിറ്റീസ്   ഉടമക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന്  ബിജെപി

തൃശ്ശൂർ: ബി,ആര്‍.ഡി സെക്യൂരിറ്റീസ് എന്ന സ്വകാര്യ സ്ഥാപന ഉടമക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ മുരിങ്ങൂർ ബി.ആർ ഡി ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും ആയിരുന്ന ചാലക്കുടി വെട്ടുകടവ് ചിറക്കൽ സോമസുന്ദര പണിക്കരുടെ ആത്മഹത്യ സ്വകാര്യ സ്ഥാപനം നല്‍കുവാനുള്ള പണം നല്‍കാതെ വഞ്ചിച്ചത് മൂലം ആണെന്ന് ബി ജെ പി ആരോപിച്ചു ബി ആർ ഡി യുടെ പണമിടപാടുകളെ സംബന്ധിച്ച് ഇഡിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേക്ഷണം നടത്തണമെന്ന് യോഗം […]
Read more

ക്രിസ്മസിനെ  വരവേൽക്കാൻ കോട്ടയം നഗരത്തിൽ പുൽക്കൂടുകൾ ഒരുങ്ങി

കോട്ടയം:  വീടിനുള്ളിൽ ചെറിയ ഇടങ്ങളിൽ വയ്ക്കാവുന്ന കൊച്ചു പുൽക്കൂടാണ് ഇത്തവണത്തെ പ്രത്യേകത. പുൽക്കൂട്ടിലെ രൂപങ്ങളുടെ നിർമിതിയും മാറുകയാണ്. വളരെ പണ്ടുകാലത്ത് കളിമണ്ണിൽ ഉണ്ടാക്കിയിരുന്ന രൂപങ്ങൾ ഇപ്പോൾ തടിയിലും സെറാമിക്കിലുമായി. വെള്ളയും ഗോൾഡും നിറത്തിലുള്ളതും ഐവറി നിറത്തിലുള്ളതുമാണ് ഇത്തവണത്തെ താരങ്ങൾ.രണ്ട് ഇഞ്ച് മുതൽ രണ്ട് അടി വരെയുള്ള രൂപങ്ങളുണ്ട്. മൂന്നൂറ്‌ രൂപ മുതൽ രണ്ടായിരത്തിയഞ്ഞൂറു രൂപ വരെയുള്ള  സെറ്റുകളുണ്ട്. എന്നാൽ പൂൽക്കൂടില്ലാത്തവരും വിഷമിക്കണ്ട, വട്ടത്തിൽ പലകപോലയുള്ള പ്രതലത്തിൽ ഒരുക്കി വച്ചതു പോലുള്ള സെറ്റുകളും ലഭിക്കും. തടി, ഈറ, ചൂരൽ എന്നിവ […]
Read more

എല്‍ഡിഎഫ് നേതാക്കളുടെ  ആരോപണം അടിസ്ഥാന രഹിതം: കൗണ്‍സിലര്‍ അഡ്വ.ബിജു എസ് ചിറയത്ത്

തൃശ്ശൂർ: എല്‍ഡിഎഫ് നേതാക്കള്‍ നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ അഡ്വ.ബിജു എസ് ചിറയത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 24 വാര്‍ഡില്‍ മത്സരിച്ച തന്നെ കുറിച്ച് കാണിക്കുന്ന വീഡിയോ ക്ലിപ്പില്‍ പറയുന്ന പോലെ വോട്ടര്‍മാരെ സാമ്പത്തീകമായി സ്വാധീനിച്ചാണ് വോട്ട് നേടിയതെന്ന അടി്സ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി കൊരട്ടിയില്‍ താമസിക്കുകയും അവിടെ വോട്ട് ചെയ്തു വരുന്ന അലങ്കാരത്തില്‍ റഷീദ് എന്ന വ്യക്തിയുമായി തെരഞ്ഞെടുപ്പിന് മുന്‍പായി സംസാരിക്കുന്ന വിഡിയോയുടെ കുറച്ച് ദൃശ്യങ്ങള്‍ മാത്രമെടുത്ത് […]
Read more

എരുമേലിയിൽ 900 പാക്കറ്റ് രാസസിന്ദൂരം പിടികൂടി

കോട്ടയം: എരുമേലിയിൽ തീർഥാടന പ്രദേശത്തെ താൽക്കാലിക കടയിൽ അനധികൃതമായി സൂക്ഷിച്ച തൊള്ളയിരം പാക്കറ്റ് സിന്ദൂരം സ്പെഷൽ സ്ക്വാഡ് പിടികൂടി. നിരോധിത രാസസിന്ദൂരമാണോ പിടികൂടിയതെന്ന് പരിശോധിക്കുന്നതിനു സാംപിൾ സർക്കാർ ലബോറട്ടറിയിലേക്ക് അയയ്ക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഡ്രഗ്സ് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട സംഘമാണ് സിന്ദൂരം പിടികൂടിയത്. ഇവിടെനിന്ന് പിടികൂടിയ പാക്കറ്റുകളിൽ നിർമാണ ലൈസൻസോ മറ്റു വിവരങ്ങളോ ഉൽപന്നവുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇവ കണ്ടെടുത്ത് വിൽപന മരവിപ്പിച്ചതെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ അജു ജോസഫ് കുര്യൻ പറഞ്ഞു. […]
Read more

ചാലക്കുടി കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കാവടി മഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും

തൃശ്ശൂർ: ചാലക്കുടി കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഇത്തവണത്തെ കാവട മഹോത്സവത്തിന് നാളെ ( വെള്ളിയാഴ്ച) കൊടിയേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിക്കൂറ എഴുന്നുള്ളിപ്പ് കൂടപ്പുഴ കെ.ഐ.രാജന്‍ കോരങ്ങത്തിന്റെ വീട്ടില്‍ നി്ന്നും പുറപ്പെട്ട് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. വൈകിട്ട് 6.30ന് ദീപാരാധനക്ക് ശേഷ 7.30ന് 8.30നും ഇടയില്‍ ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍ കുട്ടി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.ക്ഷേത്രം മേല്‍ശാന്തി കെ.ബാബു രാജ് മുഖ്യ കാര്‍മ്മികത്വ വഹിക്കും. കൊടിയേറ്റിന് ശേഷം കൂടപ്പുഴ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix